Cover Page

Cover Page

Tuesday, July 14, 2015

34. Blind (Beul-la-in-deu) (2011)

ബ്ലൈണ്ട് (ബ്യൂൾ-ല-ഇന്-ഡ്യു) (2010)




Language : Korean
Genre : Action | Crime | Drama | Police
Director : Sang-hoon Ahn
IMDB Rating : 6.9


Blind Theatrical Trailer


നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഒരു ദക്ഷിണ കൊറിയൻ ക്രൈം ത്രില്ലറാണ് ബ്ലൈണ്ട്. പേരിലുള്ള അന്ധത ചിത്രത്തിൻറെ ഒരു പ്രധാന കഥാപാത്രത്തിനും ഉണ്ട് എന്നുള്ളതാണ് വസ്തുത. 

മിൻ സൂ ആ ഒരു പോലീസ് അകാദമിയിലെ വിദ്യാർഥിനി ആണ്. പഠിക്കാൻ മിടുക്കിയായ സൂ ആ ഒരു ദിവസം തന്റെ അനുജനെ കൂട്ടിക്കൊണ്ടു വരുന്ന വഴിക്ക് ഒരു അപകടത്തിൽ പെടുന്നു, അതിൽ തന്റെ അനുജന കൊല്ലപ്പെടുകയും മിൻ സൂ ആയുടെ കാഴ്ചശക്തി എന്നെന്നേക്കുമായി ഇല്ലാതാവുകയും ചെയ്യുന്നു. മൂന്നു വര്ഷത്തിനു ശേഷം സൂ ആ ഒരു കൊച്ചു അപാർട്ട്മെന്റിൽ തന്റെ വഴികാട്ടി നായായ  സൂൾകിയുടെ കൂടെയാണ് താമസം. ഒരു ദിവസം അകലെയുള്ള തന്റെ അമ്മയെ കണ്ടു മടങ്ങുമ്പോൾ ടാക്സിക്കായി കാത്തു നിൽക്കുന്നു. വളരെയധികം താമസിച്ചത് കൊണ്ട് ആ മഴയത്ത് ഒരു ടാക്സി വന്നു നിർത്തുന്നു. സൂ ആ അതിൽ കയറുകയും ചെയ്യുന്നു, ആ ടാക്സി ഡ്രൈവർ അവരെ കോഫി കുടിക്കാൻ നിർബന്ധിക്കുന്ന സമയത്ത് എന്തോ ഒന്നിനെ ഇടിച്ചിടുന്നു. എന്തോ പന്തികേട്‌ മാനത്ത സൂ ആ ബഹളമുണ്ടാക്കുമ്പോൾ അവരെ റോഡിൽ പിടിച്ചു തള്ളിയിട്ടു ആ ടാക്സി ഡ്രൈവർ കടന്നു കളയുന്നു. പോലീസ് സ്ടേഷനിൽ പരാതി കൊടുക്കുമ്പോൾ സൂ ആ, നിശ്ചയമായി പറയുന്നുണ്ടായിരുന്നു ഇടിചിത്തത് ഒരു സ്ത്രീയെ ആണെന്നും. അങ്ങിനെ ഡിറ്റക്ടീവ് ജോയെ ആ കേസ് അന്യേഷിക്കാൻ ഏർപ്പെടുത്തുന്നു. പക്ഷെ ഈ കേസിൽ ആകെ ഉള്ള ദ്രിക്സാക്ഷി ഒരു അന്ധയാനെന്നുള്ളത് ജോയെ ഈ കേസിൽ താല്പര്യം ഇല്ലാതാകുന്നു. എന്നാൽ, സൂ ആയുടെ കഴിവ് മനസിലാക്കുന്ന ജോ പിനീട് താല്പര്യപ്പെടുകയും, രണ്ടു പേരും കൂടി കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു. ബാക്കി സ്ക്രീനിൽ കാണുന്നത് കുറച്ചു കൂടി നന്നാവും എന്നുള്ളതും കഥയുടെ രസച്ചരട് പൊട്ടും എന്നുള്ളതും കൊണ്ട് കഥയ്ക്ക്‌ ഒരു ഫുൾ സ്റ്റോപ്പ്‌ ഇടുന്നു.

ഒരു ത്രില്ലർ ചിത്രം എടുക്കാൻ അപാരമായ ട്വിസ്റ്റും അല്ലെങ്കിൽ നിഘൂഡമായ സത്യങ്ങൾ ഒന്നും ചുരുലഴിക്കേണ്ട ആവശ്യമില്ല എന്നു ഈ സിനിമ നമുക്ക് പറഞ്ഞു തരും. വില്ലനെ ആദ്യം മുതൽ തന്നെ ഈ ചിത്രത്തിൽ കാണിക്കുന്നുണ്ട് അതും ഒരു കുറ്റാന്യേഷണ കഥകളിൽ ഇങ്ങനെ കാണിച്ചാൽ അതിന്റെ ഒരു പഞ്ച് പോകേണ്ടതാണ്. കഥ പ്രവചിക്കതക്ക ആണ് മുൻപോട്ടു പോകുന്നതെങ്കിലും എന്നാൽ നല്ല കെട്ടുറപ്പുള്ള കഥയും അതിനൊത്ത ചടുലൻ തിരക്കഥയും കിടിലൻ മേക്കിംഗ് ഒരിക്കലും നമ്മുടെ മനസിനെ മുഷിപ്പിക്കുന്നില്ല അല്ലെങ്കിൽ നമ്മുടെ മിഴികളെടുക്കാൻ കഴിയുകയില്ല. അതിലുമുപരി ഒരു അന്ധയായ സ്ത്രീ എത്ര മാത്രം നിരാലംബയാണേന്നും, അന്ധത്വത്തിന്റെ നിസ്സഹായതയും നമുക്ക് മനസിലാക്കി തരുന്നുണ്ട്. അത് മാത്രമല്ല വില്ലൻ കണ്ണ് കാണുകയും നായിക അന്ധയുമായാലുള്ള അവസ്ഥ ശരിക്കും വരച്ചു കാട്ടുന്നുണ്ട്.  ചിത്രത്തിൻറെ മൂഡു നില നിർത്തുന്ന ലൈറ്റിങ്ങും ഫ്രേംസും അതിനു പറ്റിയ ബാക്ഗ്രൌണ്ട് സ്കോര് കൂടിയായപ്പോഴേക്കും ബ്ലൈണ്ട് ഒരു തകർപ്പൻ ത്രില്ലർ ആകുന്നു. 

ആ വർഷത്തെ ഏറ്റവും മികച്ച നടിയ്ക്കുള്ള പുരസ്കാരം ഈ ചിത്രത്തിന് വേണ്ടി കിം ഹാ ന്യുൾ കരസ്ഥമാക്കി. അവരുടെ അഭിനയം ഉജ്വലം തന്നെയായിരുന്നു. ഒരു കണ്ണ് കാണാൻ കഴിയാത്ത സ്ത്രീയായി അവർ നല്ല രീതിയിൽ അഭിനയിച്ചു.കൂടെയുള്ള സ്യുൾകി എന്നാ നായ, ശരിക്കും ഇഷ്ടപ്പെട്ടു പോകും അതിനെ. രണ്ടു മൂന്നു സീൻസ് തന്നെ മതി, നിങ്ങള്ക്കും ഇഷ്ടപ്പെട്ടു പോകും. അതിന്റെ മുഖഭാവവും അഭിനയവും. ഹോ ഈ കൊറിയക്കാരെ സമ്മതിച്ചു പോവും ഇങ്ങനെ ഒക്കെ കാസ്റ്റ് ചെയ്യുന്നത്. എങ്ങിനെ ആണോ ആവോ ഇതിനെ കണ്ടു പിടിച്ചത്? വില്ലൻ ഒരു സംഭവം തന്നെ. പുള്ളി തകർത്തു, അങ്ങേരുടെ രൗദ്ര ഭാവവും കൂടി ഉള്ളത് കൊണ്ട് തന്നെയാണ് പടം കാണാൻ നമ്മളെ പിടിച്ചിരുത്തുന്ന മറ്റൊരു ഖടകം.

മിൻ സ്യൂക് ചോയി എഴുതിയ കഥ സംവിധാനം ചെയ്തത് സാങ്ങ് ഹാൻ ഹൂൻ ആണ്. 2011ൽ റിലീസ് ആയ ഈ ചിത്രം ആ വർഷത്തെ ഒരു ബോക്സോഫീസ് ഹിറ്റ്‌ കൂടി ആയിരുന്നു. ഇപ്പോൾ ചൈനീസ്‌ ഭാഷയിൽ ഈ ചിത്രം റീമേക്ക് ചെയ്തു കഴിഞ്ഞു എന്നാണു കേട്ടത്. ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ തീര്ച്ചയായും കണ്ടിരിക്കാൻ പറ്റിയ സിനിമയാണിത്,

എന്റെ റേറ്റിങ് : 8.1 ഓണ്‍ 10

No comments:

Post a Comment