ഹോം (2015)
Language : English
Genre : Animation | Adventure | Comedy
Director : Tim Johnson
IMDB Rating : 6.7
Home Theatrical Trailer
ഓവർ ദി ഹെട്ജ് എന്നാ ഒരു അനിമേഷൻ കോമഡി സംവിധാനം ചെയ്ത ഒരു പുതിയ ചിത്രമാണ് ഹോം. പ്രസിദ്ധ പോപ് ഗായിക റിഹാന ആണ് ഈ ചിത്രത്തിലെ കുട്ടിയ്ക്ക് ശബ്ദം നല്കിയിരിക്കുന്നത് കൂടെ ജെനിഫർ ലോപസും.
ബൂവ് എന്നാ അന്യഗ്രഹ ജീവികൾ ഭൂമി കീഴടക്കുന്നു. ഭൂമിയിലെ ആളുകളെ എല്ലാം ഒഴിപ്പിച്ചു അവിടെ താമസം തുടങ്ങുന്ന ബൂവ് കൂട്ടത്തിൽ ഒരു ബൂവ് ആണ് "ഓ". താൻ അറിയാതെ ചെയ്യുന്ന ഒരു തെറ്റ് കാരണം ബൂവുകളുടെ മുൻപിൽ ഒരു പിടികിട്ടാപ്പുള്ളിയാകുന്ന "ഓ" തന്റെ ജീവനായുള്ള ഓട്ടത്തിൽ ടിപ് എന്നാ കുട്ടിയെ കണ്ടു മുട്ടുന്നു. പൂവുകൾ കാരണം തന്റെ അമ്മയുമായി പിരിഞ്ഞ വിഷമത്തിലാണ്. അങ്ങിനെ "ഓ"യും ടിപ്പും കൂടി അമ്മയെ രക്ഷിക്കാൻ വേണ്ടി ഒരുമിച്ചു യാത്ര തുടങ്ങുന്നു. അങ്ങിനെ അവർ സൌഹൃടത്തിലാവുന്നു.. ശുഭാന്ത്യം.
ഒരു ലോജിക് ഇല്ലാത്ത കഥയാണ് എങ്കിലും നല്ല അനിമേഷനും CGIയും കൊണ്ട് സംബുഷ്ടമാണീ ചിത്രം. കളർഫുൾ ആണ്. ടെസ്പ്പിക്കബിൾ മീയിലൂടെ മിനിയൻസ് ഹിറ്റായ മാതിരിയാണ് ഇതിലെ ബൂവ് എന്നാ ജീവികളും. ഇനിയും ഈ ഹോളിവുഡുകാർ എത്ര ചിത്രങ്ങളില സമാനമായ ജീവികളെ കൊണ്ട് വരുമെന്ന് അറിയില്ല.. ഇപ്പോൾ തന്നെ എത്ര ചിത്രങ്ങൾ..
ഒരു സാധാരണ അനിമേഷൻ കോമഡി കാണാൻ വേണ്ടി ആണ് ഞാൻ ഇരുന്നത്. പക്ഷെ ഒരു അനിമേഷൻ കൊമാഡിയേക്കാൾ എനിക്കീ ചിത്രത്തിൽ ഇഷ്ടപ്പെട്ടത് അതിൽ കാണിച്ചിരിക്കുന്നത് സ്നേഹബന്ധങ്ങളുടെ ആഴമാണ്. ചില സീനുകൾ നമ്മുടെ മനസിനെ സ്പർശിക്കും ചില സീനുകൾ കുറെയേറെ നന്നായി എന്ന് വേണം പറയാൻ. ബൂവുകൾ ചിലയിടങ്ങളിൽ ചിരിപ്പിച്ചുവെങ്കിലും അത്ര പോര എന്ന് വേണം പറയാൻ, ചില ഇടങ്ങളിൽ നല്ല ലാഗ് ഫീൽ ചെയ്തു.. പിന്നെ സ്ഥിരം ക്ലീഷേ സീനുകലാൽ സംബുഷ്ടവുമാണ്.
മൊത്തത്തിൽ പറഞ്ഞാൽ ഒരു ആവറേജ് ചിത്രം ആണിത്. മുതിര്ന്നവര്ക്ക് അത്ര കണ്ടിഷ്ടപ്പെടാനുള്ള ക്യൂട്ട്നസ് ഈ ചിത്രത്തിന് ഉണ്ടോ എന്നാ കാര്യം സംശയമാണ്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കുറെ സീനുകൾ ഉണ്ടെന്നോഴികെ മുതിർന്നവർക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല.
കണ്ടിരിക്കാം.. ഒരു ടോയ് സ്ടോരിയോ, ടെസ്പിബിൾ മീയോ (ഒന്നാം ഭാഗം) ഒന്നും പ്രതീക്ഷിച്ചു കാണരുത്.. നിരാശയായിരിക്കും ഫലം.
എന്റെ റേറ്റിംഗ്: 6.9 ഓണ്‍ 10
No comments:
Post a Comment