Cover Page

Cover Page

Wednesday, July 29, 2015

51. The Equalizer (2014)

 ദി ഇഖ്വലൈസർ (2014)



Language : English
Genre : Action | Thriller
Director : Antoine Fuqua
IMDB Rating : 7.2

The Equalizer Theatrical Trailer


 ഈ ചിത്രം കാണാൻ വേണ്ടി ഞാൻ ബ്ലൂറേ ഇറങ്ങുന്നതും വരെയും കാത്തിരുന്നു. ഒരു ചിത്രം കണ്ടു കഴിയുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ചോദ്യം വരാം, "എന്ത് കൊണ്ട് ഞാനീ ചിത്രം തീയറ്ററിൽ കണ്ടില്ല?". അതേ ചോദ്യവും എന്റെ മനസ്സ് എന്നോട് ചോദിച്ചു. കാരണം ഇതിലെ പല ആക്ഷൻ സീനുകളും വെള്ളിത്തിരയിൽ കാണുമ്പോൾ കാണുന്ന ആ ത്രിൽ ഒരു ലാപ്ടോപിലോ വലിയ ടിവിയിലോ കണ്ടാൽ കിട്ടുകയില്ല. 

റോബർട്ട് മക്കാൾ വിരമിച്ച ഒരു ബ്ലാക്ക്‌-ഓപ്സ് സൈനികൻ ആയിരുന്നു, ഇപ്പോൾ ബോസ്റ്റണിൽ ശാന്തജീവിതം നയിക്കുന്നു. തന്റെ പഴയ ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്കില്ല എന്ന് തന്റെ മരിച്ചു പോയ ഭാര്യയോടു ശപഥം ചെയ്ത റോബർട്ട്, ബോസ്റ്റണിലെ ഒരു ഡിപ്പാർട്ട്മെന്റൽ സ്റ്റോറിൽ ജോലി ചെയ്തു രാത്രി ഒരു ചെറിയ ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ പുസ്തം വായിച്ചു കൊണ്ടിരിക്കലും, വളരെ വൈകിയേ തൻറെ വീട്ടിലേക്കു തിരിച്ചു പൊകുകയുമുള്ളൂ, അതാണ്‌ സ്ഥിരം പതിവ്. അവിടെ വെച്ച് അലീന എന്നാ ഒരു കൗമാരപ്രായത്തിലുള്ള ഒരു വേശ്യയെ പരിചയപ്പെടുന്നു. റഷ്യൻ മാഫിയയുടെ കീഴിൽ ജോലി ചെയ്യുന്ന അലീന ഒരു ദിവസം അവളുടെ പിമ്പിൻറെ ക്രൂരമായ പീഡനത്തിൽ പരുക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ഇത് കണ്ടു ഇത്തിരി വിഷമം തോന്നുന്ന റോബർട്ട്  അവളുടെ പിമ്പും കൂട്ടാളികളും ഉള്ള ഇടത്തേക്ക് പോകുന്നു. അവിടെ ചെന്ന്, തന്റെ കയ്യില 9800 ഡോളറുകൾ മാത്രമേ ഉള്ളൂ, അത് സ്വീകരിച്ചു അലീനയ്ക്ക് സ്വാതന്ത്ര്യം അനുവധിക്കനമെന്നു അപേക്ഷിക്കുന്നു. പക്ഷെ റോബർട്ടിനെ കിളവനെന്നും ബലഹീനനെന്നും വിളിച്ചു ആക്ഷേപിക്കുന്നതു കേട്ട് ചോദിച്ച റോബർട്ട് ആ റൂമിൽ ഉണ്ടായിരുന്ന എല്ലാവരെയും വധിക്കുന്നു.


റഷ്യൻ മാഫിയയുടെ തലവനായ വ്ലാദിമിർ, റ്റെഡി എന്നാ തന്റെ വലംകൈയിനെ തന്റെ കൂട്ടാളികളെ കൊന്നവരെ കണ്ടു പിടിക്കാനായി അയക്കുന്നു. റ്റെഡിയ്ക്ക് റോബർട്ടാണ് ആ കൃത്യം ചെയ്തതെന്ന് മനസിലാക്കുന്നു. പിന്നീടുള്ളത് കണ്ടു തന്നെ അറിയണം..


ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ഈ ചിത്രത്തിന് അത്ര വലിയ കഥയൊന്നും തന്നെ ഇല്ല. എന്നാൽ ഇത്രയും ഒരു സാധാരണമായ  കഥയെ ശെരിക്കും ആസ്വാദനകരമാക്കിയതിനു  അന്റോയിൻ ഫക്ക്വ എന്നാ സംവിധായകനു തന്നെയാണ് മുഴുവൻ ക്രെഡിറ്റും. വെറുമൊരു പ്രതികാര കഥയാണ് എങ്കിലും അദ്ദേഹം ഈ ചിത്രത്തിന് കൊടുത്തിരിക്കുന്ന ട്രീറ്റ്മെൻറ് കിടിലം എന്ന് പറയാൻ പറ്റില്ല, കിടിലോല്ക്കിടിലം. 

ഈ ചിത്രം നിറഞ്ഞാടിയിരിക്കുന്നത് ഡെൻസിൽ വാഷിങ്ങ്ടൻ  ആണ്. ഒരു വണ്‍ മാൻ ഷോ തന്നെയാണ് ഈ ചിത്രത്തിൽ. വളരെ മിതഭാഷിയായ ഒരു മധ്യവയസ്കനായി  അതെ സമയം വളരെയധികം ദുരൂഹതയുള്ള ഒരു കഥാപാത്രമായി ഒരു വിസ്മയം തന്നെ അഭിനയത്തിൽ അദ്ദേഹം തീർത്തു. Cold Blooded വില്ലനായി വന്ന മാർട്ടിൻ സോസ്കാസ് നല്ല അഭിനയം തന്നെയാണ് കാഴ്ച വെച്ചത്. ഡെൻസിൽ എന്നാ അഭിനയ ഭീകരന്റെ മുന്നിൽ ഒരു പരിധി വരെ പിടിച്ചു നിൽക്കുകയും ചെയ്തു. ക്ലോയി ഗ്രേസ് മർറ്റീൻസ് ഒരു ചെറിയ റോളിലാണ് വന്നത് എന്നാൽ കൂടി ഈ സിനിമയെ മുന്നോട്ടു കൊണ്ട് പോകാനുള്ള ഒരു പ്രധാന കണ്ണി കൂടി ആകുന്നു അവർ.

ലൈറ്റിംഗ്, ബാക്ഗ്രൌണ്ട് സ്കോര് എല്ലാം തന്നെ നന്നായിരുന്നു.. 

മാസ് എന്ന് വെച്ചാൽ ഇത് വെറും മാസല്ല ഒരു മരണ മാസ് തന്നെയായിരുന്നു.

എന്റെ റേറ്റിംഗ് : 9 ഓണ്‍ 10 







No comments:

Post a Comment