Cover Page

Cover Page

Tuesday, July 7, 2015

02. Spy (2015)

സ്പൈ (2015)




Language : English
Genre : Action || Comedy || Crime
Director: Paul Feig
IMDB  Rating : 7.5


Spy Trailer 


പോൾ ഫൈഗ് അധികം സിനിമ സംവിധാനം ചെയ്തിട്ടില്ല. എന്നാൽ മെയിൻസ്ട്രീമിൽ ചെയ്ത എല്ലാ സിനിമകളും വിജയങ്ങളുമാണ്. Bridesmaids, The Heat എന്നിവയാണ് എടുത്തു പറയാൻ പറ്റിയത്. കോമഡിയുടെ മേമ്പൊടിയോടെ പോൾ പുതിയ ഒരു ചിത്രം കൊണ്ട് വരുമ്പോൾ, അതും ട്രെയിലർ നൽകിയ ആ ബൂസ്റ്റും കൂടിയായപ്പോൾ എൻറെ പ്രതീക്ഷ വാനോളം.. അത് കൊണ്ട് തന്നെ Insidious Chapter 3, Entourage എല്ലാം സ്കിപ് ചെയ്തു സ്പൈ എന്ന ചിത്രത്തിന് കയറി.
ഒരു ശതമാനം പോലും എൻറെ പ്രതീക്ഷയുടെ ചിറകു കരിച്ചു കളഞ്ഞില്ല എന്ന് മാത്രമല്ല, തുടക്കം മുതൽ അവസാനം (including end credits) വരെ ചിരിയ്ക്കാനുള്ള വക നല്കി എന്ന് തന്നെ വേണം പറയാൻ.

സൂസൻ കൂപ്പർ സിഐഎ (CIA)യിലെ ഒരു Back End Operator ആണ്. ഫീല്ഡ് എജന്റ്സിനെ അവരുടെ ദൌത്യത്തിൽ സഹായിക്കുന്ന ഒരു അനാലിസ്റ്റ് ആണ് സൂസൻ. തന്റെ ഒരേ ശൈലിയിലുള്ള ജോലിയിൽ മടുത്ത സൂസൻ, ഒരു സുപ്രധാന ദൌത്യത്തിനായി undercover agent ആവുകയാണ്. റയാൻ ബോവനോവ് എന്ന യുവതി ലോകത്തിനു (പൊതുവെ ഹോളിവുഡ് പടത്തിൽ എല്ലാം അങ്ങിനെ ആണല്ലോ, ഇവിടെയും  മാറ്റമൊന്നുമില്ല) തന്നെ നാശം വിതയ്ക്കാവുന്ന ഒരു നുക്ലിയർ ബോംബ്‌ കൈവശപ്പെടുത്തി വെച്ചിട്ടുണ്ട്. അവർക്കാണെങ്കിൽ CIAയിൽ ഉള്ള എല്ലാ ഫീൽഡ് എജന്റ്സിനെയും അറിയാം. അതിനാൽ അവരെ പിടിക്കാൻ ഒരാളെയും അയക്കാൻ കഴിയുകയില്ല. അപ്പോൾ സൂസൻ താൻ ആ ജോലിയ്ക്ക് പോകാം എന്ന് ബോസ്സിനോട് പറയുന്നു. ഡസ്ക്-ടോപ്‌ അനാലിസ്റ്റ് ആയ സൂസനെ അറിയാൻ സാധ്യതയില്ല എന്നുള്ളത് കൊണ്ട് CIA ബോസ്സ് അവരെ നിയോഗിക്കുന്നു. റെനയെ പിന്തുടരുക എന്നതാണ് ദൌത്യം. പിന്നീടുള്ളത് സ്ക്രീനിൽ കാണുന്നതായിരിക്കും ഉത്തമം.

വളരെ സാധാരണ കഥയെ ഇത്രയും മികച്ച ഒരു കോമഡി ആക്ഷൻ എന്റെർറ്റൈനെർ ആക്കിയ സംവിധായകൻ പോളിന് എൻറെ അഭിനന്ദനം. ചിരിയ്ക്കാൻ ഒരു പാട് വക നല്കുന്നുണ്ട് ചിത്രത്തിൽ. എന്ന് വെച്ചാൽ ചിരിച്ചു മരിക്കും. തീയറ്റർ മൊത്തം ചിരിയുടെ അലമാല തീർക്കാൻ കഴിഞ്ഞു (ഇത് ഇന്നലത്തെ എൻറെ അനുഭവം). നല്ല ഒരു കോമഡി സിനിമയാണെങ്കിലും മികച്ച ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം. നല്ല കുറച്ചു ട്വിസ്ട്ടുകളും ഒക്കെ ചേർത്തു പോൾ ഈ പടം ആസ്വാദ്യകരവും ത്രില്ലിങ്ങും ആക്കിയിട്ടുണ്ട്. ബോണ്ട്‌ സിനിമകളെ നല്ല രീതിയിൽ കളിയാക്കിയിട്ടുമുണ്ട്.

മെലിസ്സയാണ് ഈ ചിത്രത്തിൻറെ ജീവാത്മാവും ജീവനാഡിയും. കിടിലൻ പെർഫോർമൻസ് തന്നെയാണ് പുള്ളിക്കാരി കാഴ്ച വെച്ചത്. കുറിക്കു കൊള്ളുന്ന കൌണ്ടറും, ഡയലോഗ് ഡെലിവറിയും എല്ലാം അവർ തകർത്തു വാരി എന്ന് ഈ സിനിമ കണ്ട ആരും നിസംശയം പറയും. ജൂഡ് ലോ തൻ്റെ  റോൾ ഭംഗിയാക്കി. ഒരു പ്രത്യേക സ്റ്റൈൽ തന്നെയാണ് ജൂഡിനെ ചിത്രത്തിൽ കാണാൻ. എന്നെ ഈ സിനിമയിൽ ഏറ്റവും അധികം സന്തോഷിപ്പിച്ച അല്ലെങ്കിൽ അത്ഭുതപ്പെടുത്തിയ Surprise Factor എന്താണെന്ന് വെച്ചാൽ "ജേസൻ സ്റ്റതാം" ആണ്. ജേസൻ സ്റ്റതാം ചെയ്ത കോമഡി വേഷം. പുള്ളി തീയറ്റർ ഇളക്കി മറിച്ചു. ആൾക്കിങ്ങനെയും ചെയ്യാൻ കഴിയുമെന്നു ഒരു ശതമാനം പോലും ഞാൻ വിചാരിച്ചിരുന്നില്ല. "Never underestimate anyone" എന്ന് പറയുന്നതിന് അടിവരയിടുന്നതായിരുന്നു ജേസണ്‍ സ്റ്റതാമിൻറെ  അഭിനയം. ആളെ സ്ക്രീനിൽ കാണുമ്പോൾ തന്നെ ചിരിക്കാൻ തോന്നും, അത്രയ്ക്ക് ഉണ്ടായിരുന്ന ജേസണ്‍ ചെയ്ത റിക്ക് ഫോർഡ് എന്ന കഥാപാത്രം. എൻറെ അഭിപ്രായത്തിൽ ജേസണ്‍ ആയിരുന്നു male-leads-ഇൽ സ്റ്റാർ. ഇന്ത്യൻ നടിയായ നർഗീസ് ഫക്രി ഈ ചിത്രത്തിൽ അത്ര ചെറുതല്ലാത്ത ഒരു റോൾ ചെയ്യുന്നുണ്ട്.. സൂപ്പർ ലുക്ക്‌ ആണ് നര്ഗീസിനു ഈ ചിത്രത്തിൽ. റോസ് ബൈൻ തന്റെ റോൾ നല്ല രീതിയിൽ തന്നെ ചെയ്തു. ഒരു tough-rogue അവരുടെ കയ്യിൽ ഭദ്രം.

മൊത്തത്തിൽ പറഞ്ഞാൽ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പാനും 2:30 മണിക്കൂർ മനം മറന്നു ആസ്വദിക്കാനും പറ്റിയ ഒരു ചിത്രം. ബോക്സോഫീസിൽ ഒരു വമ്പൻ ഹിറ്റ്‌ പ്രതീക്ഷിക്കാം.

ഒരു ബോണ്ട്‌ ചിരി ലഹള

എൻറെ റേറ്റിംഗ്: 09 ഓണ്‍ 10

വാൽക്കഷണം: ഈ ചിത്രം കണ്ടില്ലെങ്കിൽ, നിങ്ങൾ ജേസണ്‍ സ്റ്റ്താം എന്ന ഒരു ആക്ഷൻ സ്റ്റാറിന്റെ (നടൻ എന്ന് വിളിക്കുന്നില്ല- കാരണം എല്ലാവർക്കും അറിയാം) ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത ഒരു കഥാപാത്രം തീർച്ചയായും മിസ്സ്‌ ചെയ്യും.

No comments:

Post a Comment