Cover Page

Cover Page

Friday, July 10, 2015

19. Focus (2015)

ഫോക്കസ് (2015)



Language : English
Genre : Comedy | Crime | Romance
IMDB Rating : 6.6

Focus Movie Trailer


ആഫ്റ്റർ എർത്ത് എന്ന ബോക്സ് ഓഫീസ് ദുരന്തത്തിനു ശേഷം തീയറ്ററിൽ റിലീസ് ആയ വിൽ സ്മിത്ത് ചിത്രമാണ് ഫോക്കസ്. വെറും 50 മില്യണ്‍ മാത്രം മുതൽ മുടക്കുള്ള ഈ ചിത്രം ഫെബ്രുവരി 27nu റിലീസ് ആയി, ഇതിനോടകം തന്നെ 154 മില്ലിയനോളം ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയിട്ടുണ്ട്.

Crazy Stupid Loveഉം I Love you Philip Morrisഉം സംവിധാനം ചെയ്ത ഗ്ലെൻ ഫിക്കാരയും ജെണ്‍ രേക്വയുമാണ് ഫോക്കസ് എന്ന ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നായകനായി വിൽ സ്മിത്തും Wolf Of WallStreet-ൽ കൂടി ഹോളിവുഡിൽ വെള്ളി വെളിച്ചത്തിൽ എത്തിയ മാർഗറ്റ് റോബിയാണ് നായികയായി അഭിനയിച്ചിരിക്കുന്നത്.

നിക്കി ഒരു ഇരുത്തം വന്ന തട്ടിപ്പുകാരനാണ്. ഒരു ദിവസം ഒരു പ്രത്യേക സാഹചര്യത്തിൽ തട്ടിപ്പിൽ അത്ര കണ്ടു അഗ്രഗണ്യയല്ലാത്ത ജെസ്സിനെ പരിചയപ്പെടുന്നു. നിക്കി അതിപ്രഗൽഭനായ ഒരു തട്ടിപ്പുകാരനാണ് എന്ന് മനസിലാക്കും ജെസ്, തന്നെയും കൂടെ കൂട്ടണമെന്ന് ആവശ്യപ്പെടുന്നു. നിക്കി ജെസ്സിനെ ന്യൂ ഒർലിയൻസിലെക്കു കൊണ്ട് പോയി, നിക്കിയുടെ കൂട്ടുകാരെയും എല്ലാം പരിചയപ്പെടുത്തുന്നു. അതിനു ശേഷം നിക്കിയോടു കുറച്ചു കളവു നടത്താൻ പറയുന്നു. ജെസ് അത് വിജയകരമായി നിർവഹിച്ചത് കൊണ്ട്, നിക്കിയുടെ കൂടെ കൂട്ടുന്നു. പിന്നീട്, നടക്കുന്നത് കണ്ടു തന്നെ മനസിലാക്കണം..
ഇനി കൂടുതൽ കഥ പറഞ്ഞാൽ സ്പോയിലർ അലേർട്ട് കൊടുക്കേണ്ടി വരും.

കഥ അത്ര മോശമോന്നുമാല്ലെങ്കിലും കുറച്ചൊക്കെ ലോജിക് ചില സമയത്ത് മിസ്സാകുന്നുണ്ട്. പിന്നെ ആസ്വാദന തലം വെച്ച് നോക്കുവാണെങ്കിൽ അതൊക്കെ നമ്മൾ അവഗണിച്ചേ മതിയാവൂ. അത്യാവശ്യത്തിനു നല്ല കോമഡിയും, ഗ്ലാമറും റൊമാൻസും പിന്നെ നിറയെ ട്വിസ്റ്റും ചേർന്നൊരു നല്ലൊരു ത്രില്ലർ എന്നാണു ഞാൻ അതിസംബോധന ചെയ്യുന്നത്. പടം ഒരു രീതിയിലും നിങ്ങളെ ബോറടിപ്പിക്കുകേല. ഒരു കാര്യം പറയാം, ട്വിസ്ടിന്റെ കാര്യത്തിൽ ഈ പടം തന്നെ മുൻപിൽ നിൽക്കും, അമ്മാതിരി റ്റ്വിസ്റ്റുകളാണു പടത്തിലുടനീളം.

വിൽ സ്മിത്ത് , മച്ചാൻ 47 വയസുകാരനാനെന്നു ഒരിക്കലും പറയുകേല.. പുള്ളി തകർത്തു കളഞ്ഞു. നല്ല കോമഡി ടൈമിങ്ങും ടയലോഗ് ടെലിവെറിയും കൊണ്ട് പുള്ളി പടത്തിലുടനീളം നിറഞ്ഞു നിന്നു എന്ന് തന്നെ പറയാം. മാർഗറ്റ് റോബി, ഇതിനു മുൻപ് ഒത്തിരി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, ഞാൻ കാണുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. മാർഗറ്റ് കാണാൻ ഒരു രക്ഷയുമില്ല, അതീവ സുന്ദരിയായിട്ടാണ് എനിക്ക് സിനിമയിൽ തോന്നിയത്. തരക്കേടില്ലാത്ത അഭിനയം ആയിരുന്നു, സാധാരണ ഹോളിവൂഡ്‌ നടികൾ സെന്റി സീന്സ് അഭിനയിക്കാൻ ഇത്തിരി പുറകിലാണ്, എന്നാൽ ഇവർ നന്നായി അഭിനയിച്ചിട്ടുണ്ട്. കൂടെ അഭിനയിച്ച എല്ലാവരും നന്നായി തന്നെ അവരവരുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.പ്രത്യേകിച്ച് അട്ര്യൻ മാർട്ടിനസ് അവതരിപ്പിച്ച ഫർഹാൻ എന്ന കഥാപാത്രം.

ക്യാമറ വർക്ക്‌ സൂപർ തന്നെയായിരുന്നു, ഓരോ സ്ഥലങ്ങളും അവിടുത്തെ സൌന്ദര്യം നല്ല രീതിയിൽ തന്നെ ഒപ്പിയെടുത്തിട്ടുണ്ട്.

വല്യ സംഭവം ഒന്നുമല്ലെങ്കിലും, ഒരു തവണ ബോറടിക്കാതെ കാണാൻ പറ്റുന്ന ഒരു കോമഡി പടം.

എന്റെ റേറ്റിംഗ്: 7.3 ഓണ്‍ 10

No comments:

Post a Comment