കിൽ ദി മെസ്സെഞ്ചെർ (2014)
Language : English
Genre : Crime | Thriller
Director: Michael Cuesta
IMDB Rating : 7
Kill The Messenger Theatrical Trailer
മൈക്കൽ കൊയെസ്റ്റ സംവിധാനം ചെയ്തു 2014ൽ പുറത്തിറങ്ങിയ ചിത്രമാണ് കിൽ ദി മെസ്സെഞ്ചെർ. ജെറെമി റെന്നെർ ആണ് ഇതിലെ നായകനായ ഗാരി വെബ്ബിനെ അവതരിപ്പിച്ചിരിക്കുന്നത്. വാൻ താര നിര തന്നെയാണ് ഈ ചിത്രത്തിലുള്ളത്.
ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി, ഗാരി വെബ്ബ് എന്ന സാൻ ഹോസെ മെർകുറി ന്യൂസിലെ റിപ്പോർട്ടറുടെ ഡാർക്ക് അലയൻസ് (Dark Alliance Series - about CIA involvement in cocaine trafficking into the US) പംക്തിയെ ആസ്പദമാക്കി ആണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്.
1980 കാലഘട്ടത്തിൽ നിക്കാറഗ്വാൻ മയക്കുമരുന്ന് കടത്തുകാർ അമേരിക്കയിലേക്ക് ക്രാക്ക് കൊക്കൈൻ കടത്തി, അതിൽ നിന്നും ലഭിക്കുന്ന ലാഭം കൊണ്ട് സിഐഎ (CIA) നിക്കാറഗ്വാൻ കൊണ്ട്രാസ് (Nicaraguan Contras) എന്ന് വിളിപ്പേരുള്ള റിബൽ ഗ്രൂപ്പിന് ഫണ്ട് ചെയ്തതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ അല്ലെങ്കിൽ ആരോപണങ്ങൾ അദ്ദേഹം തന്റെ ന്യൂസ്പേപ്പറിൽ റിപ്പോർട്ട് തയാറാക്കി പ്രസിദ്ധീകരിക്കുന്നു. അത് മൂലം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളും തൻറെ സ്വകാര്യ ജീവിതത്തിലുണ്ടാകുന്ന താളം തെറ്റലുമാണ് ഈ ചിത്രം പറയുന്നത്.
ഒരു ബയോഗ്രഫി ജോണറിലുള്ള ഈ ചിത്രം തികഞ്ഞ ഒരു ത്രില്ലർ ഡ്രാമ കൂടിയുമാണ്. ഗാരി വെബ്ബായി ജെറെമി ശരിക്കും അഭിനയിച്ചു തകർത്തു. ഓരോ നിമിഷവും ആവേശത്തിന്റെ മുൾമുനയിൽ നിർത്താൻ തിരക്കഥയ്ക്കും സംവിധായകനും നായക നടനും കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിൻറെ ഹൈലൈറ്റ്.
നല്ല ഒരു ചിത്രത്തിന് നല്ല ഒരു സ്ക്രിപ്റ്റ് കൂടിയേ തീരൂ എന്നതിന് അടിവരയിടുന്നു ഈ ചിത്രം. ചിലപ്പോൾ കുറച്ചൊക്കെ പോരായ്മകൾ ഉണ്ടായേക്കാം എന്നാൽ കൂടി ഈ ചിത്രം ഒരാളെ പിടിച്ചിരുത്താൻ കഴിയുന്നതാണ്. ജെറെമി ഒരു നല്ല അഭിനേതാവ് കൂടിയാണെന്ന് ദി ടൌണ് കണ്ടവര്ക്കെല്ലാം അറിയുമല്ലോ. ഇതിൽ, അതിലെ അഭിനയം തന്നെ ഗാരി വെബ്ബായി അദ്ദേഹം കടത്തി വെട്ടിയിരിക്കുകയാണ്. എന്ന് വെച്ച് ഓസ്കാർ പ്രകടനം ഒന്നുമല്ല കേട്ടോ.
സഹ അഭിനേതാക്കളായി വന്ന ആന്റി ഗാർസിയ, രേ ലയോട്ട, മേരി എലിസബത്ത് വിൻസ്റ്റട്, പാസ് വേഗ എല്ലാവരും അവരവര്ക്കാവുന്നത് മാതിരി സംഭാവന നൽകിയിട്ടുണ്ട്.
ബാക്ക്ഗ്രൌണ്ട് സ്കോർ നന്നായിരുന്നു, കഥയ്ക്കും അതെ മാതിരി കഥ പറയുന്ന രീതിയ്ക്കും അനുയോജ്യമായി ഉള്ള സംഗീതം. ഒരു സാധാരണ ആസ്വാദകനെ മുഷിപ്പിക്കുകയില്ല..
ഡ്രാമ-പൊളിറ്റിക്കൽ-ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവര്ക്ക് തീര്ച്ചയായും കണ്ടിരിക്കാം.
എന്റെ റേറ്റിംഗ്: 8.3 ഓണ് 10
No comments:
Post a Comment