ബേബി (2015)
Language : Hindi
Genre : Action | Espionage | Thriller
Director : Neeraj Pandey
IMDB Rating : 8.3
Baby Theaterical Trailer
നീരജ് പാണ്ടെ സംവിധാനം ചെയ്തു അക്ഷയ് കുമാർ നായകനായി അഭിനയിച്ച ഒരു സ്പൈ ത്രില്ലെർ ആണ് ബേബി.
26/11 ആക്രമണത്തിനു ശേഷം ഭാരതം തങ്ങളുടെ പ്രതിരോധത്തിൽ ഊന്നി "ബേബി" എന്നാ ഒരു ടീമിനെ രൂപീകരിക്കുന്നു. അയൽ രാജ്യമായ പാകിസ്ഥാനിൽ നിന്നുമുള്ള ഭീഷണി, അല്ലെങ്കിൽ എന്തെങ്കിലും ആക്രമണം ഉണ്ടാകുന്നതിനു മുൻപ് തന്നെ അത് അന്യേഷിച്ചു പിടിക്കുന്നതാണ് ദൗത്യം. ബേബിയെ ചുറ്റിപ്പറ്റിയുളള സംഭവ വികാസങ്ങളാണ് ഈ ചിത്രം.
ഞാൻ കഥ അധികം പറയുന്നില്ല.. കാരണം, ആവേശത്തിൻറെ മുന്മുനയിൽ നിർത്തുന്ന പല ഘടകങ്ങളുമുണ്ട് ഈ ചിത്രത്തിൽ.
നീരജ് പാണ്ടെ ഒരു തവണ കൂടി കിടുക്കിക്കളഞ്ഞു. അത്രയ്ക്ക് കറയറ്റ കഥയും തിരക്കഥയും. ഒത്തിരി ആംഗലേയ ചിത്രങ്ങളും കൊറിയാൻ ചിത്രങ്ങളും കാണുന്ന നമുക്ക് ഇതിലെ കുറച്ചു സീൻസ് മുൻകൂട്ടി പറയാൻ സാധിക്കുമെങ്കിലും, ഒരിക്കൽ പോലും ചിത്രത്തിൻറെ രസച്ചരട് പൊട്ടിപ്പോകാതെ നീരജ കാത്തു സൂക്ഷിച്ചിട്ടുണ്ട്. അത് തന്നെയാണ് ഈ ചിത്രത്തിൻറെ വിജയവും.
അക്ഷയ് കുമാർ - തകർത്തു. അജയ് ആയിട്ട് ജീവിക്കുകയാണെന്ന് തോന്നിപ്പോകും പുള്ളിയുടെ അഭിനയം കാണുമ്പോൾ. യാതൊരു വിധത്തിലുള്ള അതിമാനുഷിക ഫൈറ്റുമില്ലാതെ തന്നെ പുള്ളി ഹീറോ ആയിട്ട് തിളങ്ങി. ഡാനി ദെൻസൊംഗ്പ, റാണ ദാഗ്ഗുഭാട്ടി, അനുപം ഖേർ എന്നിവരും നല്ല പ്രകടനം തന്നെ കാഴ്ച വെച്ചു. മുരളി ശർമ (ഗുപ്താജി) കുറച്ചു നേരമേ ഉണ്ടായിരുന്നുവുള്ളൂ, എങ്കിലും ആളുടെ കോമഡി വളരെ നന്നായി.
എന്നെ ഈ ചിത്രത്തിൽ ശരിക്കും ഞെട്ടിച്ചു കളഞ്ഞത് താപ്സീ പന്നു ആണ്. മുൻപ് എനിക്ക് താപ്സിയെ എനിക്ക് ഇഷ്ടമല്ലായിരുന്നുവെങ്കിലും ഈ സിനിമയിലെ അഭിനയം കണ്ടതോടെ അതങ്ങ് മാറി. അവിശ്വസനമീയമായ ഒരു റോൾ തന്നെയായിരുന്നു ഈ ചിത്രത്തിൽ അവർക്ക്,. താപസി ശെരിക്കും പൊളിച്ചങ്ങു അടുക്കി. കെകെയ്ക്ക് ഇത്തിരി കൂടി നീളമുള്ള റോൾ കൊടുക്കാമെന്നു തോന്നിപ്പോയി.
എടുത്തു പറയേണ്ടത് ക്യാമറ വർക്കാണ്. ഇത്രയും ഫാസ്റ്റ് ആയ ഒരു ത്രില്ലെർ അതെ നീതി പുലർത്തണമെങ്കിൽ അതിലെ ക്യാമറ വർക്കും പ്രശംസിച്ചേ മതിയാവൂ.സുദീപ് ചാറ്റർജി ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബാക്ഗ്രൌണ്ട് സ്കോറും നന്നായിരുന്നു. കഥയ്ക്കൊത്തു തന്നെ സന്ജോയ് ചൌധരി ചെയ്തിട്ടുണ്ട്.. ഒരു നിമിഷം പോലും നമുക്ക് അത് അലോസരമുണ്ടാക്കില്ല.
ഒരു നിമിഷമെങ്കിലും ഈ ചിത്രം കണ്ടു നിങ്ങളുടെ ഉള്ളിൽ ദേശസ്നേഹം പൊടിയുന്നുവെങ്കിൽ, അത് തന്നെയാണ് ഈ ചിത്രത്തിൻറെ വിജയവും.
ബോണ് സീരീസിനും മിഷൻ ഇമ്പോസ്സിബിൾ സീരീസിനും എല്ലാം മറുപടി ആണ് ഈ ചിത്രം എന്നതില ഒരു സംശയമില്ല.
വാൽക്കഷ്ണം: ഇത് ഡൌണ്ലോഡ് (പ്രത്യേകിച്ച് തീയറ്റർ പ്രിന്റ്) ചെയ്തു കാണുന്നവരുടെ ശ്രദ്ധയ്ക്ക്, ചിലപ്പോൾ ഇഷ്ടപ്പെട്ടു എന്ന് വരില്ല..
My Verdict - A Bullet Speed Espionage Thriller with Lots of Thrills.
(9 on 10)
No comments:
Post a Comment