ചാപ്പി (2015)
Language : English
Genre : Action | Crime | Sci-Fi
Director : Neill Blomkamp
IMDB Rating : 7.0
CHAPPiE Trailer
നിങ്ങൾ ആരും അധികം ഈ സിനിമയെ പറ്റി കേട്ടിട്ടുണ്ടാവില്ല. കാരണം, അധികം പബ്ലിസിറ്റി ഈ സിനിമയ്ക്ക് കൊടുത്തിട്ടില്ല ഇതിന്റെ നിർമ്മാതാക്കൾ. രേണ്ടാമത്, ഈ സിനിമ ഭാരതത്തിൽ ഇറങ്ങിയിട്ടില്ല എന്നത് വേറെ ഒരു കാരണം.
ട്രെയിലർ കണ്ടപ്പോഴേ ഈ ചിത്രം കാണണം എന്ന് ഞാൻ മനസിലുറപ്പിച്ചിരുന്നു. കാരണം
1. ഡിസ്ട്രിക്റ്റ് 9, എലീസിയം, തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നീൽ ബ്ലോമ്കാംപ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം
2. ഹൂ ജാക്ക്മാൻ (Hugh Jackman)
3. ഗ്രാഫിക്സ് (Graphics - CGI)
4. എന്തോ ഒരു ഇമോഷണൽ എലെമെന്റ് (Emotional Element ) ഉണ്ടെന്നു തോന്നി.
എന്തായാലും കഴിഞ്ഞയാഴ്ച റിലീസ് ചെയ്തപ്പോ തന്നെ കാണാൻ സാധിച്ചു. തീയറ്റർ സ്റ്റാറ്റസ് 80%.
ദക്ഷിണ ആഫ്രിക്കയിൽ അക്രമങ്ങൾ അടിച്ചമർത്താൻ വേണ്ടി "ടെട്രാവാൽ" എന്ന റോബോട്ട് നിർമ്മാണ കമ്പനിയിൽ നിന്നും പോലീസ് റോബോട്ടുകളെ വാങ്ങിക്കുന്നു. അത് വൻ വിജയമാകുന്നു. ഇത് നിർമ്മിക്കുന്നതിന് സുപ്രധാന പങ്കു വഹിച്ച ഡിയോണെ എല്ലാവരും പ്രശംസിക്കുന്നു. ഇതിൽ കൂടെ ജോലി ചെയ്യുന്ന വിൻസന്റ് മൂർ അതീവ അസൂയാലുവാകുന്നു, കാരണം അദ്ദേഹം നിർമ്മിച്ച മൂസ് എന്ന റോബോട്ട് ആരും വാങ്ങിക്കുന്നുമില്ല എന്നതാണ് കാരണം. ഇതേ സമയം, ഒരു കൂട്ടം കള്ളന്മാർ, തങ്ങളുടെ ജീവിതം ഡിയോണ്‍ കാരണമാണ് നാശമാകുന്നത് എന്ന് മനസിലാക്കി, ഡിയോനെ തട്ടിക്കൊണ്ടു പോകുന്നു, അതെ സമയം, ഡിയോണ്‍ തന്റെ പുതിയ കണ്ടുപിടിത്തമായ artificial intelligence ഒരു നശിപ്പിക്കാൻ വെച്ചിരിക്കുന്ന റോബോട്ടിൽ പരീക്ഷിച്ചു നോക്കുന്നു. മനുഷ്യനെ പോലെ ചിന്തിക്കാൻ കഴിയുന്ന ഒരു റോബോട്ടിനെ ഉരുവാക്കണം എന്നതായിരുന്നു ഉദ്ദേശം. അങ്ങിനെ അവിടെ, ചാപ്പി ജനിക്കുന്നു. തുടക്കം ഒരു കുഞ്ഞിനെ പോലെയാണെങ്കിലും, പിന്നീട് അവന്റെ ബുദ്ധി വളർച്ച അതി വേഗമായി മുൻപോട്ടു പോകുന്നു. ശേഷം ഭാഗം സ്ക്രീനിൽ...!!!!
ഒരു വേറിട്ട ഒരു ഇമോഷണൽ റോബോട്ട് കാണാൻ പോയ എനിക്ക് ഒരു മികച്ച എന്റെർറ്റൈനർ തന്നെയാണ് നീൽ ബ്ലോമ്കാംപ് തന്നത്. മികച്ച ആക്ഷാൻ രംഗങ്ങളും മികച്ച ഗ്രാഫിക്സും പിന്നെ നല്ല ഒരു തിരക്കഥയും ചേർന്ന ഒരു നല്ല ചിത്രം തന്നെ അദ്ദേഹം സമ്മാനിച്ചു. ചിത്രത്തിൻറെ തുടക്കം കാണുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന കുറച്ചു ചിത്രങ്ങളുണ്ടാവും പോലീസ് റോബോട്ടിന്റെ കഥ പറഞ്ഞ റോബോകോപ് വിൽ സ്മിത്തിന്റെ ഐ, റോബോട്ട് എന്നിങ്ങനെ, പക്ഷെ കുറച്ചു കഴിയുമ്പോൾ ആ ഒരു ഫീലിംഗ് അങ്ങ് മാറും. നിങ്ങൾ ശരിക്കും ചാപ്പിയെ ഇഷ്ടപ്പെടും. നിങ്ങൾ അവനു വേണ്ടി ഫീൽ ചെയ്യും, ചിലപ്പോൾ കുറച്ചു കണ്ണുനീർ വിടും, അവനു വേണ്ടി സന്തോഷിക്കും. പല വികാരങ്ങളും നമ്മുടെ മനസിലൂടെ ഇങ്ങനെ കടന്നു പോകും.
ചാപിക്ക് (മോഷൻ കാപ്ചർ (Motion Capture) ശൈലിയാണ് ആവിഷക്കരിചിരിക്കുന്നത് ഇവിടെ) ജീവനും ശബ്ദവും നല്കിയിരിക്കുന്നത് ഷാർട്ടൊ കോപ്ലീ ആണ് നല്കിയിരിക്കുന്നത്. അതിൽ അദ്ദേഹം ശരിക്കും വിജയിച്ചിരിക്കുന്നു. കാരണം ചാപ്പിയെ സിനിമയിലുടനീളം നമ്മൾ ഒരു മനുഷ്യനായി കരുതുന്നത്, അദ്ദേഹത്തിൻറെ അഭിനയമികവു തന്നെയാണല്ലോ.
ദേവ് പട്ടേൽ ആണ് മറ്റൊരു ഉപനായക വേഷം ചെയ്തിരിക്കുന്നത്, വിൻസന്റ് മൂർ എന്ന അസൂയാലുവായ വില്ലനായി വരുന്നത് ഹൂ ജാക്ക്മാൻ. സിനിമ കണ്ടിരിക്കുന്നതിനിടയിൽ അധെഹത്തോട് നമുക്ക് ശരിക്കും വെറുപ്പ് തോന്നിപ്പിക്കും. ഹൂവും തകർത്ത്. സിഗര്ണി വീവർ ഉണ്ടെങ്കിലും അധികം ഒന്നും തന്നെ ചെയ്യാനില്ലായിരുന്നു അവർക്ക്. ഈ സിനിമയിൽ മുഖ്യ റോളുകൾ ചെയ്ത ഡൈ ആന്റർവുഡ് എന്ന റാപ്പ് ഗ്രൂപ്പുമുണ്ട്, അവർ ആദ്യമായി അഭിനയിക്കുകയാണെന്നു തോന്നുകയേയില്ല.
നീലും ഭാര്യയായ ടെറിയും കൂടിയാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്.
ചില റിവ്യൂകൾ എല്ലാം ചാപ്പിയ്ക്ക് എതിരായിട്ടാണ് എഴുതിയിരിക്കുന്നെങ്കിലും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ചിത്രം തന്നെയാണ്.
നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടും ഈ ചാപ്പിയെ..
മൈ റേറ്റിംഗ്: 9.2/10
(0.8 കുറഞ്ഞത് ഞാൻ അതിൽ കണ്ട രണ്ടു മൂന്നു തെറ്റുകൾ കാരണമാണ്, അത് ചിലപ്പോൾ നിങ്ങൾക്ക് കാണുമ്പോഴും അത് തോന്നിയേക്കാം)
No comments:
Post a Comment