ദി ടാർഗറ്റ് (2014)
Language : Korean
Genre : Action | Thriller
Director : Yoon Hong-Seung
IMDB Rating : 6.4
The Target Theatrical Trailer
പോയിന്റ് ബ്ലാങ്ക് എന്ന ഒരു ഫ്രഞ്ച് ഹിറ്റ് ചിത്രത്തിൻറെ കൊറിയൻ റീമേക്ക് ആണ് ദി ടാർഗറ്റ്.
ഒരു കോണ്ട്രാക്റ്റ് കില്ലർ ആയിരുന്ന യൂ ഹൂൻ എല്ലാം നിർത്തി ഒരു സാധാരണ ജീവിതം നയിച്ച് വരുമ്പോൾ സമൂഹത്തിലെ ഉന്നത വ്യക്തിയെ കൊലപ്പെടുത്തിയതിനു പോലീസും സ്പെഷ്യൽ യൂണിറ്റും വേട്ടയാടുന്നു. ചേസിൽ മുരിവേൽക്കപ്പെടുന്ന യൂ ഹൂൻ ഒരു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നു. അവിടെ വെച്ച് ലീ എന്ന ഡോക്ടർ യൂ ഹൂനെ ചികിത്സിക്കുന്നു. ഗര്ഭിണിയായ ഭാര്യയെ തട്ടിക്കൊണ്ടു പോയി ലീയ്ക്ക് കോൾ വരുന്നു. യൂ ഹൂനെ ആ ആശുപത്രിയിൽ നിന്നും വെളിയില കൊണ്ട് വന്നില്ലയെങ്കിൽ ഭാര്യയെ കൊല്ലുമെന്നായിരുന്നു ആ ഫോണ്‍ കോൾ സന്ദേശം. ലീ യൂ ഹൂനെ വെളിയിൽ കൊണ്ട് വരുന്നതിനിടെ യൂ ഹൂൻ രക്ഷപെടുന്നു. അതിനു ശേഷം രണ്ടു പേരും ഒരുമിച്ചു തങ്ങളെ എന്തിനു വെട്ട്ടയാടുന്നു എന്നതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു അതിൽ എങ്ങിനെ വിജയിക്കുന്നു എന്നതാണ് കഥാചുരുക്കം.
അത്ര പുതുമയില്ലാത്ത കഥ. ഒരു ആക്ഷൻ ത്രില്ലർ ആണെങ്കിലും അത്ര മെച്ചമൊന്നും പറയാനില്ല. കണ്ടു കൊണ്ടിരിക്കാം. കുറച്ചു സീൻസ് നന്നായി തന്നെ എടുത്തിട്ടുണ്ട്. 36 മണിക്കൂർ കാലാവധിയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നുവെങ്കിലും, ഒരു വേഗതയാർന്ന തിരക്കഥയുടെ അഭാവം ചിത്രത്തിനെ തെല്ലോന്നും അല്ല ബാധിച്ചിരിക്കുന്നത്. അത്ര ത്രിൽ ഒന്നും അടിക്കില്ല എന്നത് സത്യം. ഫ്രഞ്ച് സിനിമ ഞാൻ കണ്ടിട്ടില്ല, കണ്ടിരുന്നുവെങ്കിൽ ഒരു താരതമ്യം നടത്താമായിരുന്നു.
സൌത്ത് കൊറിയയിൽ ഈ ചിത്രം ഒരു ഹിറ്റ് ആയിരുന്നു എന്നതും ശ്രദ്ധേയമായ വസ്തുത.
ഈ സിനിമ (ഫ്രഞ്ച് ചിത്രം പോയിന്റ് ബ്ലാങ്ക്) ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്നു രവി കെ ചന്ദിരൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പുള്ളി സബ്ടൈറ്റിൽ പോലുമില്ലാതെ ആണ് കണ്ടിരിക്കുന്നു എന്നും അത് വളരെയധികം ഇഷ്ടപ്പെട്ടു എന്നാണു പറഞ്ഞത്.
എനിക്ക് പൊതുവെ പറഞ്ഞാൽ അത്ര ഇഷ്ടപ്പെട്ടില്ല.
എൻറെ റേറ്റിംഗ്: 5.8 ഓണ്‍ 10
No comments:
Post a Comment