ആങ്കർമാൻ 2 - ദി ലെജെന്റ് കണ്ടിനൂസ് (2013)
Language : English
Genre : Comedy
Director : Adam Mckay
IMDB Rating : 6.4
Anchorman 2: The Legend Continuous Theatrical Trailer
ട്രെയിലർ കണ്ടപ്പോ വാനോളം പ്രതീക്ഷ ഉള്ള ഒരു ചിത്രമാണ്. കാരണം, മറ്റൊന്നുമല്ല!! ഈ ചിത്രത്തിൻറെ ആദ്യഭാഗം എനിക്കൊത്തിരി ഇഷ്ടപെട്ട ചിത്രമാരുന്നു.. പിന്നെ വിൽ ഫെറെൽ - ആദം മാക്കേ കൂട്ടുകെട്ടിൽ റിലീസ് ആയിട്ടുള്ള ചിത്രങ്ങളെല്ലാം തന്നെ കോമഡി കൊണ്ട് ആസ്വാദന ലെവൽ കൂടിയതാണ്.
റോണ്‍ ബർഗണ്ടി എന്ന ഒരു ടെലിവിഷൻ അവതാരകനാണ്. ന്യൂയോർക്കിൽ ഒരു പുതിയ ജോലി കിട്ടുന്ന റോണ്‍, തൻറെ പഴയ കൂട്ടുകാരായ അവതാരകന്മാരെല്ലാം കൂട്ടി ചാനലിൽ ചേരുന്നു. പിന്നീടുള്ള സംഭവങ്ങളെല്ലാം കൂട്ട് ചേർത്തുള്ള ചിത്രമാണ് ആങ്കർമാൻ.
ഉള്ളത് പറയാല്ലോ, കോമടി ഇത്ര അധപതിച്ചു എന്ന് ഞാൻ ഐഎംഡിബിയിലെ റേറ്റിംഗ് ആയ 6.4 കണ്ടപ്പോ മനസിലായില്ല. പല സീനുകളും കണ്ടപ്പോ കരയാനാണ് തോന്നിയത്. അങ്കർമാൻ 1, ടാല്ലടെഗ യിലും എല്ലാം നമ്മളെ ചിരിപ്പിച്ച വിൽ ഫെരൽ ഇതിൽ കോമഡി കാണിച്ചു കൂട്ടി ശെരിക്കും വെറുപ്പിച്ചു.. വെറുപ്പിച്ചു എന്ന് പറഞ്ഞാൽ അന്യായ വെറുപ്പീര് തന്നെ. പോൾ ജട്, സ്റ്റീവ് കാരൽ ഒക്കെ ഉണ്ടായിട്ടും ഒരു കാര്യവുമില്ലരുന്നു.. എല്ലാവരും അഭിനയിക്കുന്നതിനെക്കാളുപരി വെറുപ്പിക്കാനാണ് മത്സരിച്ചത്.
ഹോള്ളിവൂടിലെ പല പ്രമുഖരും (വിൽ സ്മിത്ത്, ജിം കാരി തുടങ്ങിയവർ) ഈ ചിത്രത്തിൽ കാമിയൊ അവതരിപ്പിച്ചിട്ടുണ്ട് എന്നുള്ള ഒരു സവിശേഷത മാത്രം എടുത്തു പറഞ്ഞു കൊണ്ട് നിർത്തുന്നു.
വെറുതെ സമയം കളയാൻ കൂടി ഈ ചിത്രം കാണരുത് എന്ന് ഒരു ചെറിയ ഉപദേശം.
എൻറെ റേറ്റിംഗ്: 2/10
No comments:
Post a Comment