ന്യൂ വേൾഡ് (സിൻ സെ ഗെ) (2013)
Language : Korean
Genre : Crime | Drama
Director : Park Hoon-jung
IMDB Rating: 7.6
New World (Sin-se-ge) Trailer
ഗാങ്ങ്സ്ടർ ചിത്രങ്ങൾ എപ്പോഴും കാണാൻ എനിക്കിഷ്ടമാണ്, പ്രത്യേകിച്ച് റിയാലിസ്റിക് ആണെങ്കിൽ അതിലും കൂടുതൽ ഇഷ്ടമാണ്. കാരണം ഗാങ്ങുകളിലുള്ള പിരിമുറുക്കം, ചതി, വഞ്ചന, എല്ലാം ചേർന്ന് കണ്ടു കൊണ്ടിരിക്കുന്ന നമ്മളിലും ആ ഉദ്യേകം ജനിപ്പിക്കും. ചിത്രമെടുക്കാനറിയാവുന്ന ഒരു സംവിധായകൻ ആണെങ്കിൽ കാണികളുടെ പൾസ് തൊട്ടറിഞ്ഞു തന്നെ ചിത്രമെദുക്കും.
ഇത് ഞാൻ ഈ വര്ഷം കാണുന്ന നൂറാമത്തെ ചിത്രമാണ്. അത് കൊണ്ട് തന്നെ നല്ല ഒരു ചിത്രം കാനനനമെന്നു നിർബന്ധമുണ്ടായിരുന്നു, കാരണം ഇതിനു മുൻപ് കണ്ട 4 ചിത്രങ്ങളും ശരാശരിയിലും വളരെയധികം താഴെ നിൽക്കുന്ന ചിത്രങ്ങൾ കൂടിയാരുന്നു. വീണ്ടും അങ്ങിനെ ഒരു അവസ്ഥ വരണ്ട എന്ന് തന്നെ കരുതി.
അങ്ങിനെ ന്യൂ വേൾഡ് എന്ന ചിത്രം തിരഞ്ഞെടുത്തു. ഐ സൊ ദി ഡെവിൾ, ദി അണ്‍ജസ്റ്റ് എന്ന ചിത്രങ്ങളുടെ തിരക്കഥ തയാറാക്കിയ ഹൂൻ ജൂണ്‍ പാർക്ക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മിന സിക്ക് ചോയ്, ജുങ്ങ് ജെ ലീ, ജെയോന്ഗ് മിൻ ഹ്വങ്ങ് എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എൻറെ പ്രതീക്ഷകൾ ഒന്നും തെറ്റിയില്ല.. ഒരു കിടിലൻ ക്രൈം വയലന്റ് ഗാങ്ങ്സ്റെർ ചിത്രം തന്നെയാണ് കാണാൻ കഴിഞ്ഞത്.
ഗോൾഡ്‌മൂണ്‍ എന്ന ദക്ഷിണ കൊറിയൻ ക്രൈം സിണ്ടിക്കറ്റിൻറെ തലവൻ ഒരു കാർ ആക്സിടന്റിൽ ദാരുണമായി കൊല്ലപ്പെടുന്നു. അതോടെ തലവനില്ലാതാകുന്ന ഗോൾഡ്‌മൂണ്‍ പുതിയ അനന്തരാവകാശിയെ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നു. ജുങ്ങ്, ലീ ആണ് പ്രധാന സ്ഥാനാർഥികൾ കൂടാതെ അധികം ശക്തനല്ലാത്ത ജാങ്ങുമുണ്ട്. ജാ സുങ്ങ് (നായകൻ - ലീ ജുങ്ങ് ലീ) ജുങ്ങിന്റെ ഉറ്റ സുഹൃത്തും സന്തത സഹചാരിയുമാണ്. എന്നാൽ ജുങ്ങ് അറിയാത്ത വേറെ ഒരു മുഖവുമുണ്ട് ജാ സുങ്ങിന്. ജാ സുങ്ങ് ഒരു പോലീസ് ഓഫീസർ ആണ്, ഗോൾഡ് മൂണ്‍ തകര്ക്കാൻ വേണ്ടി ചീഫ് കാങ്ങ് (മിൻ സിക്ക് ചോയ്) നിയോഗിച്ച ഒരു പോലീസ് ഓഫീസർ ആണ്. ചീഫ് കാങ്ങിന്റെ പരീക്ഷണം വിജയിക്കുമോ? ആരാവും ഗോൾഡ് മൂണിന്റെ അടുത്ത തലവൻ? ജാ സുങ്ങ് വിജയകരമായി കേസ് മുഴുമിപ്പിക്കുമൊ? ചിത്രം കാണുന്ന സമയം നമ്മുടെ ഉള്ളിൽ ഉടലെടുക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം സിനിമയുടെ അവസാന ഭാഗങ്ങളിലായി നമുക്കു തരും.
132 മിനുട്ട് ദൈർഘ്യമുള്ള ഈ ക്രൈം ഡ്രാമ ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ സമ്പൂർണമായി തൃപ്തിപ്പെടുത്തി. കഥ ഇൻഫെർനൽ അഫ്ഫൈഴ്സ് (infernal affairs) അല്ലെങ്കിൽ ഡിപര്ട്ടട് (The Departed) കഥയുമായി സാമ്യം തോന്നുമെങ്കിലും, അത് വളരെ ചെറിയ തോതിലെ ഉള്ളൂ. കഥയും കഥാപാത്ര വികസനം അഭിനയവും എല്ലാം കൂടി ചേരുമ്പോൾ തന്നെ ചിത്രത്തിൻറെ മാറ്റ് കൂട്ടുന്നു. ചിത്രത്തിലുടനീളം ട്വിസ്റ്റുകളാണെങ്കിലും (വെറുതെ ട്വിസ്റ്റിനു വേണ്ടി ട്വിസ്റ്റ് അല്ല ഇവിടെ) എല്ലാം വിശ്വാസയോഗ്യവും കഥ കാഴ്ചക്കാരനെ സീറ്റിൻ തുംബത്തിരുത്താൻ പോകുന്നതുമാണ്. ഇടയിൽ ഒരു സീൻ (നിങ്ങൾക്ക് കാണുമ്പോ മനസിലാവും), അതിൽ തന്നെ മനസിലാവും, ഹോ..!! ഞാൻ ഒരു നിമിഷം ടെൻഷൻ കാരണം നഖം എല്ലാം തിന്നു തീർക്കുന്ന അവസ്ഥയിലെത്തി. ക്ലൈമാക്സ് റ്റ്വിസ്ട്ടൊക്കെ ശരിക്കും തകർക്കും.
ജീ യൂങ്ങ് ഒരുക്കിയ പശ്ചാത്തല സംഗീതമാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. സിനിമയിലെ ഓരോ സീനിനും ചേർന്ന രീതിയിൽ തന്നെയാണ് സംഗീതം രചിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ, ഒരു നിമിഷം പോലും സിനിമയോടുള്ള ആ താല്പര്യം വിട്ടു പോകില്ല.
അഭിനയമൊക്കെ എടുത്തു പറയേണ്ടത് തന്നെയാണ്. ഓരോ ചെറിയ റോളിൽ വന്നവർ പോലും നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ഡയലോഗുകൾ ഒക്കെ അസാധ്യം എന്ന് തന്നെ പറയേണ്ടി വരും. ജാ സുങ്ങും ജുങ്ങും ആയി അഭിനയിച്ചവർ കറയറ്റ പ്രകടനമാണ് കാഴ്ച വെച്ചത്. മിൻ സിക്ക് ചോയിയെ പറ്റി ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയുമെന്ന് കരുതുന്നു. അങ്ങേരു വരുന്ന ഓരോ സീനും കിടുക്ക് തന്നെയാണ്.
എല്ലാ ഗങ്ങ്സ്റ്റർ പടങ്ങളിലുള്ളത് മാതിരി തന്നെയാണ് ഇതിലും വയലൻസ്. ഗോർ വയലൻസ് ആണെങ്കിലും അത്രയ്ക്ക് വള്ഗർ ആക്കിയിട്ടില്ല എന്നുള്ളതാണ് ഒരു വസ്തുത.
എൻറെ വെർഡിക്റ്റ് : ഒഴിവാക്കാൻ പാടില്ലാത്ത ഒരു ഗാൻസ്ടർ മൂവി.
മൈ റേറ്റിംഗ് : 8.6 ഓണ്‍ 10
വാല്ക്കഷ്ണം: ഞാൻ ഈ സിനിമ കണ്ടു കൊണ്ടിരുന്ന നേരത്തും, കണ്ടു കഴിഞ്ഞും എന്റെ മനസ്സിലെ ഒരേയൊരു ചിന്ത.. എന്ത് കൊണ്ട് ഈ പടം നമ്മുടെ മലയാളത്തിലേക്ക് കടമെടുത്തു കൂടാ..
No comments:
Post a Comment