Cover Page

Cover Page

Tuesday, July 7, 2015

05. Who Am I - No System Is Safe (Kein System ist sicher) (2014)

ഹൂ ആം ഐ - നോ സിസ്റ്റം ഈസ്‌ സേഫ് (2014)




Language : German
Genre : Crime || Thriller
Director : Baran bo Odar
IMDB Rating : 7.6

Who Am I - No System Is Safe Trailer


"ഹൂ ആം ഐ - നോ സിസ്റ്റം ഈസ്‌ സേഫ്" പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ഈ ജർമ്മൻ ചിത്രത്തിൻറെ വിഷയവും. സ്വിസ് സംവിധായകനായ ബരാൻ ബോ അടാർ സംവിധാനം ചെയ്ത ഈ ചിത്രം സ്ഥിരം ജർമ്മൻ സിനിമാ നിർമ്മാണത്തിൽ നിന്നും മാറി ചിന്തിച്ച ഒരു ചിത്രം കൂടിയാണ്. പൊതുവേ ഞാൻ ജെർമ്മൻ ചിത്രങ്ങൾ അധികം കാണാറില്ലെങ്കിലും (ഒരേ രീതിയിൽ ഉള്ള മേകിംഗ് കാരണം) ഈ ചിത്രത്തിൻറെ പേര് എന്നെ ആകർഷിച്ചു. ഒട്ടും പ്രതീക്ഷയില്ലാതെ കാണാൻ തുടങ്ങിയ ചിത്രം, തുടക്കത്തിൽ തന്നെ ക്ലച് പിടിച്ചു തുടങ്ങി, പോക പോക നല്ല ഫാസ്റ്റ് ആയി തുടങ്ങി.

ബെഞ്ചമിൻ എങ്കെൽ ഒരു കമ്പ്യൂട്ടർ ഹാക്കർ ആണ്. ഏതു സിസ്റ്റവും നിമിഷ നേരത്തിൽ ഹാക്ക് ചെയ്യും എന്നത് ബെഞ്ചമിന്റെ കഴിവാണ്. എംആർഎക്സ് (MRX) എന്നാ ഹാക്കർ അതികായനെ മാതിരി ഒരു ദിവസം ആകണമെന്നാണ് ബെഞ്ചമിന്റെ ആശ. പക്ഷെ, തൻറെ കഴിവ് അധികം ഉപയോഗിക്കാൻ കഴിയാതെ ഒരു പിസാ ഡെലിവറി ബോയ്‌ ആയി കഴിഞ്ഞു കൂടുന്ന ബെഞ്ചമിൻ ഒരു ദിവസം തൈക്കിഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയ്ക്ക് വേണ്ടി അവളുടെ കോളജിലെ സെർവർ ഹാക്ക് ചെയ്തു പരീക്ഷയ്ക്ക് വേണ്ടിയുള്ള ചോദ്യങ്ങള എടുക്കാൻ ശ്രമിക്കുന്ന സമയത്ത് പിടിയ്ക്കപ്പെടുന്നു. 56 മണിക്കൂർ ( കണക്കു കൃത്യമാണോന്നു ഓർമ്മയില്ല) സമയത്തേക്ക് സാമോഹ്യ സേവനത്തിനു ബെഞ്ചമിനെ കോടതി ശിക്ഷിക്കുന്നു. ശിക്ഷയ്ക്കിടയിൽ മാക്സ് എന്ന ഒരു ഫ്രോഡ് (എന്ന് പറയാം) പരിചയപ്പെടുന്നു. ആൾക്കാരെ പെട്ടെന്ന് കയ്യിലെടുക്കാൻ അല്ലെങ്കിൽ വിശ്വസിപ്പിക്കാൻ കഴിയുമെന്നതാണ് മാക്സിന്റെ കഴിവ്. മാക്സ് ബെഞ്ചമിനെ അവന്റെ കൂട്ടത്തിലേക്ക് ആനയിക്കുന്നു. അവർ നാല് പേർ orumichu ഒരു പുതിയ ഹാക്കിംഗ് ഗ്രൂപ്പ് ഉണ്ടാക്കുന്നു. ക്ലേ (CLAY) എന്നാണു അവരുടെ ഗ്രൂപിന്റെ പേര്. MRX -നെക്കാൾ മേലെ വളരെയധികം പ്രസിദ്ധി നേടണം എന്നാണു ഈ നാൽവർ സംഘത്തിന്റെ ലക്‌ഷ്യം. അതിനായി അവർ പലതും ഹാക്ക് ചെയ്തു പ്രസിദ്ധി നേടുന്നുണ്ടെങ്കിലും, പക്ഷെ അവർ പ്രതീക്ഷിച്ച വിജയം ലഭിക്കുന്നില്ല.അങ്ങിനെ അവർ ജർമ്മൻ ഇന്റെല്ലിജൻസി ഹക്ക് ചെയ്യുന്നു, പക്ഷെ അത് മൂലം അവർ വലിയ ഒരു വിപത്തിൽ പെടുന്നു. കുറെയധികം ചോദ്യങ്ങള്ക്ക് ഈ ചിത്രം തുടർന്ന് കാണേണ്ടതാണ് (ഒത്തിരി sub-plots ഉള്ളത് കൊണ്ട് ചോദ്യങ്ങൾ ഞാൻ ഇവിടെ ഒഴിവാക്കുന്നു).

വളരെ നല്ല ഒരു സ്ക്രിപ്റ്റ് അതിനു പറ്റിയ തിരക്കതയുമുണ്ട്. കുറെയധികം തെറ്റുകൾ നമുക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുമെങ്കിലും നല്ല രസവത്തായ വർണ്ണനം ഒരു പരിധി വരെ അതിനെ അടക്കി നിരത്താൻ കഴിയുന്നുണ്ട്. അതിനു ബരാൻ ബോ സംവിധാനം തന്നെയാണ് എടുത്തു പറയേണ്ടത്. ചടുലമായ സീൻസുകൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താനും സാധിക്കുന്നുണ്ട്. ബെഞ്ചമിൻ ആയി അഭിനയിച്ച ടോം ഷില്ലിംഗ് വളരെ നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.മാക്സ് ആയി അഭിനയിച്ച എല്യാസും നല്ല പിന്തുണ നൽകുന്നുണ്ട്. കുറെയധികം മുഖ്യ കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ ഉണ്ടെങ്കിലും (ആരുടേയും പേര് എടുത്തു പറയാൻ അറിയില്ലാത്തത് കൊണ്ട് തന്നെ) ഇവിടെ വിമര്ഷിക്കുന്നില്ല, എങ്കിലും അവർ അവരുടെ റോളുകൾ വളരെ അധികം ഭംഗിയായി ചെയ്തു. പശ്ചാത്തല സംഗീതം ചിത്രത്തിൻറെ ആ മൂഡ്‌ നിലനിർത്താൻ കഴിഞ്ഞു എന്ന് തന്നെ വേണം പറയാൻ.

ഈ ചിത്രം കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നു കണ്ടാൽ, ആശ്വാദന തലം കൂടും എന്ന് പറയാം.. മുൻപ് പറഞ്ഞത് പോലെ കുറെ സബ്-പ്ലോട്സ്, നിഘൂടതയും നിറഞ്ഞ ചിത്രമായത് കൊണ്ട് തന്നെയാണ് ഞാൻ അങ്ങിനെയൊരു അഭിപ്രായം പറഞ്ഞത്.
മൊത്തത്തിൽ പറഞ്ഞാൽ സ്പീഡി ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ മിസ്സാക്കേണ്ട ഒരു ചിത്രമല്ല ഇത് എന്ന് പറയാം.. ചിലപ്പോള ഇത് ഹോളിവൂഡിൽ റീമേക്ക് ചെയ്തെന്നും വരാം.

എന്റെ റേറ്റിംഗ്: 8.3 ഓണ്‍ 10

No comments:

Post a Comment