ദി ഗെറ്റ്എവേ (1972)
Language : English
Genre : Action | Crime | Drama
Director : Sam Peckinpah
IMDB Rating : 7.5
The Getaway Theatrical Trailer
സാം പെക്കിൻപാ സംവിധാനം ചെയ്തു സ്റ്റീവ് മക്വീൻ നായകനായി അഭിനയിച്ച 1972 ക്രൈം ആക്ഷൻ ജോണറിൽ വരുന്ന ചിത്രമാണ് ദി ഗെറ്റ്എവേ.
പേരിനോട് അക്ഷരാർത്ഥം ശരി വെക്കുന്ന സിനിമയാണ് ഇത്.
പരോൾ നിഷേധിക്കപ്പെട്ടു ടെക്സാസ് ജയിലിൽ കഴിയുന്ന ഡോക്ടർ മക്കോയിയെ ( ഡോക് എന്നെല്ലാവരും വിളിക്കും) ഒരു ദിവസം തന്റെ ഭാര്യ കാരോൾ കാണാൻ വരുന്നു അപ്പോൾ ഡോക് പറയും, ജാക്ക് ബെയ്നോൻ എന്നാ ബിസിനസ്സുകാരനെ കണ്ടു തന്നെ പുറത്തിറക്കാൻ പറയുന്നു. ജാക്ക് തന്റെ സ്വാധീനം ഉപയോഗിച്ച് ടോക്കിനെ പരോളിൽ കൊണ്ടുവരുന്നു. അതിനു ശേഷം ഒരു ബാങ്ക് കവർച്ച നടത്താൻ പറയുന്നു. അതിനു സഹായികളായി ജാക്കിന്റെ രണ്ടാൾക്കാരെയും (റൂഡി & ഫ്രാങ്ക്) നിയോഗിക്കുന്നു. അങ്ങിനെ അവർ ബാങ്ക് കവർച്ച നടത്താൻ പദ്ധതിയിടുന്നു. പക്ഷെ കവർച്ച അവർ നടത്തുമെങ്കിലും ബാങ്കിൽ വെച്ച് ഫ്രാങ്ക് അവിടെയുള്ള സെകൂരിട്ടിയെ വെടി വെച്ച് കൊല്ലുമെങ്കിലും എല്ലാവരും അവിടെ നിന്ന് രക്ഷപെടുന്നു. പോകുന്ന വഴിയിൽ റൂഡി ഫ്രാങ്കിനെ വെടി വെച്ച് കൊന്നതിനു ശേഷം, അവർ സന്ധിക്കാം എന്ന് പറയുന്ന സ്ഥലത്ത് പോയി ടോക്കിനും കാരോളിനുമായി കാത്തു നിൽക്കുന്നു. ടോക്കിനെയും ഭാര്യയേയും കൊന്നു പണം കൈക്കലാക്കുകയാണ് റൂടിയുടെ ഉദ്ദേശം. പക്ഷെ, ഇത് മനസിലാക്കുന്ന ഡോക് റൂടിയെ വെടി വെച്ചിടുന്നു. പിന്നെയുള്ള പൂച്ചയും എലിയും കളിയാണ് ദി ഗെറ്റവെ.
അത്യാവശ്യം ട്വിസ്ടുകളും വയലന്സും ചേർന്ന് നന്നായി തന്നെ ചെയ്തിട്ടുണ്ട്.. പഴയ സിനിമയായത് കൊണ്ട് അതിന്റേതായ പോരായ്മകൾ ഉണ്ട് (അത് കണക്കു കൂട്ടതിരുന്നാൽ നല്ല ഒരു ആക്ഷൻ പടം തന്നെയാണ് ഗെറ്റവേ). അന്ന് അത്ര ഗ്രാഫിക്സ് ഒന്നും തന്നെയില്ലല്ലോ.. നല്ല ഒരു ചിത്രം ആണെങ്കിലും ആകെ അലോസരമായി തോന്നിയത് സൌണ്ട് മിക്സിംഗ് ആണ്.. നല്ല മോശമായി തന്നെ ചില സീനുകൾ നശിപ്പിച്ചിട്ടുണ്ട് സൌണ്ട് മിക്സിംഗ് കാരണം.
സ്റ്റീവ് മക്വീൻ തകർത്ത്.. നല്ല മാസ് ആണ് ചില ആക്ഷൻ സീനുകളിൽ. ഗണ് കൊംബാറ്റ്സ് എല്ലാം സൂപര് ആയിരുന്നു. പ്രത്യേകിച്ചും ഷോട്ട് ഗണ് സീനുകളിൽ.
പിന്നെ ഈ ചിത്രം ക്ലാസ്സിക്കുകളിൽ ഒന്നും ഉൾപ്പെടുത്താൻ ഒന്നുമില്ലയെങ്കിലും, 1972ൽ ഇറങ്ങിയതിൽ പണം വാരിയ ചിത്രങ്ങളില ഒന്നാണ്.
പഴയ സിനിമകൾ ഇപ്പോഴും ഇഷ്ടപ്പെടുന്നവര്ക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ് (ഗ്രാഫിക്സ് ഒന്നുമില്ലാത്തൊന്ദു പറഞ്ഞതാ കേട്ടോ.. എല്ലാര്ക്കും കാണാം)
വാൽക്കഷ്ണം: ഇത് 1994ൽ റീമേക്ക് ചെയ്തിട്ടുണ്ട് എങ്കിലും.. തമ്മിൽ ഭേദം തൊമ്മൻ തന്നെ.
എന്റെ റേറ്റിംഗ് : 7.5 ഓണ് 10
No comments:
Post a Comment