ബർമ (2014)
Language : Tamil
Genre : Comedy | Crime | Thriller
Director : Dharani Dharnan
IMDB Rating : 6.5
Burma Theaterical Trailer
ധരണി ധരൻ സംവിധാനം ചെയ്ത ഒരു ഡാർക്ക് കോമഡി ചിത്രമാണ് ബർമ. മൈക്കൽ തങ്കദുരൈയും രശ്മി മേനോനും സമ്പത്തും അതുല കുൽക്കർണിയും കാർത്തിക് സബേഷും ആണ് ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ.
ബർമയും (മൈക്കൽ) കൂട്ടുകാരനുമായ ബൂമറും (കാർത്തിക്ക്) ഗുണയുടെ(സമ്പത്ത്) കീഴിൽ ജോലി ചെയ്യുന്നവരാണ്. സീസീ മുടങ്ങുന്ന വണ്ടികൾ തിരിച്ചു പിടിക്കലാണ് ഇവരുടെ പ്രധാന ജോലി. സമ്പത്ത് തങ്ങളെ പട്ടികളെ പോലെ ആണ് കരുതുന്നത് എന്ന് മനസിലാക്കുന്ന ബർമയും ബൂമറും ഗുണയ്ക്കിട്ടു പണി കൊടുക്കുന്നു. അങ്ങിനെ ഒരു വർഷത്തേക്ക് ശിക്ഷിക്കപ്പെടുന്ന ജയിളിലാകുന്ന ഗുണയുടെ അഭാവത്തിൽ മൈക്കളും ബൂമാറും ചെന്നൈ നഗരത്തിലെ മുന്തിയ സീസീ പിടിത്തക്കാരനാകുന്നു. അവർ സേട്ട് എന്നാ പണമിടപാടുകാരനു വേണ്ടി വണ്ടികൾ സീസ് ചെയ്യുന്നു. 28 വണ്ടി പിടിക്കാൻ ബർമയ്ക്കും ബൂമറിനും സേട്ടിനു വേണ്ടി കോണ്ട്രാക്റ്റ് ലഭിക്കുന്നു. ഇതിനു പാര പണിയാൻ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഗുണ ശ്രമിക്കുകയും ചെയ്യുന്നു. 27 വണ്ടി പിടിച്ചതിനു ശേഷം 28ആമത്തെ വണ്ടി പിടിയ്ക്കാൻ ശ്രേമിക്കുമ്പോൾ മുതൽ കഥ മുൻപോട്ടു പോകുന്നു.
വലിയ പ്രതീക്ഷ ഒന്നുമിലാതെ തന്നെയാണ് ഈ ചിത്രം കാണാൻ തുടങ്ങിയത്. അധികം റിവ്യൂകളും വായിച്ചിട്ടുമില്ല.. അതു കൊണ്ട് ഈ ചിത്രം നിരാശ നൽകിയില്ലെന്ന് പറയാൻ കഴിയും. കുറെ നല്ല കോമഡിയും ട്വിസ്ട്ടുകളും എല്ലാം ഉണ്ട്. പക്ഷെ, ഇതിൽ സംവിധാനത്തിന്റെയും അഭിനയത്തിന്റെയും പിന്നെ തിരക്കഥയിലെ പോരായ്മകൾ ഉണ്ട്. ഇതെല്ലാം ഒന്ന് നികത്തിയിരുന്നെങ്കിൽ നല്ല ഒരു എന്റെർറ്റൈനെർ ആയേനെ ഈ ചിത്രം. ശബ്ദകൊലാഹലമായിരുന്നു ഒരു കണക്കിൽ പറഞ്ഞാൽ ഈ ചിത്രത്തിലെ സംഗീത സംവിധായകാൻ ചെയ്തിരിക്കുന്നത്. ഇതിൽ "entertainment factor" കുറഞ്ഞു പോയതാണ് ഒരു പ്രശ്നം
ചുമ്മാ സമയം കളയാൻ വേണ്ടി കണ്ടിരിക്കാം. അതിൽ കൂടുതൽ ഒന്നുമില്ല ബർമ്മയിൽ. വേറൊരു അർത്ഥത്തിൽ പറഞ്ഞാൽ "പാതി വെന്ത അവിയൽ"
എന്റെ റേറ്റിംഗ്: 5.2 ഓണ് 10
No comments:
Post a Comment