Cover Page

Cover Page

Tuesday, July 7, 2015

01. Rush (2013)

റഷ് (2013)


Language : English
Genre : Action || Biography || Drama
Director : Ron Howard
IMDB Rating: 8.2 (#160 in Top 250)

Rush Trailer

തീയേറ്ററിൽ ഇറങ്ങിയപ്പോൾ ഈ സിനിമ എനിക്ക് കാണാൻ കഴിഞ്ഞില്ല.. അത് കൊണ്ട് ബ്ളൂ റെ ഇറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വന്നു..
റഷ് അതാണ്‌ സിനിമയുടെ പേര്..എഫ് 1 കാറോട്ട മത്സരങ്ങൾ ഇഷ്ടപ്പെടുന്നവര്ക്കും യഥാർത്ഥ കഥകളുടെ അഭ്രപാളി ആവിഷ്കാരം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവര്ക്കും ഒരു പോലെ ഇഷ്ടപ്പെടും ഈ സിനിമ..

ശെരിക്കും ഒരു എഫ് 1 (F1) കാവ്യം എന്ന് തന്നെ വിശേഷിപ്പിക്കാം ..
എ ബ്യൂട്ടിഫുൾ മൈന്ഡ്, എ സിണ്ട്രല്ല മാൻ, എഞ്ചൽസ് ആൻഡ് ഡീമൻസ്, ഡാ വിഞ്ചി കോഡ് എടുത്ത റോണ്‍ ഹോവാർഡ് ആണ് സംവിധാനം.
ഡാനിയേൽ ബ്രൂൽ, ക്രിസ് ഹെംസ്വർത്ത് ആണ് നായക കഥാപാത്രങ്ങളായ നിക്കി ലോട, ജെയിംസ്‌ ഹണ്ട് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്..
ഇതിൽ യതാർത്ഥ ഒരു കഥയെ അഭ്രപാളിയിൽ എത്തിക്കുന്നതിലുപരി 1970 കാലഘട്ടങ്ങളെയും അതേ മാതിരി (പ്രത്യേകിച്ച് റേസ് ട്രാക്കുകൾ, കാറുകൾ, പിന്നെ വേഷവിധാനം) എത്തിക്കണം എന്നാ ദൌത്യമാണ് റോണ്‍ ഹോവാർഡ് ഇതിൽ അഭിമുഖീകരിക്കുന്നത്. അതിൽ നിങ്ങൾക്ക് കണ്ടു കഴിയുമ്പോൾ മനസിലാകും, അദ്ദേഹം അതിലെത്ര മാത്രം വിജയിച്ചിരിക്കുന്നു എന്ന്.. എനിക്ക് ശെരിക്കും ബോധിച്ചു..

കഥയെ പറ്റി പറയുകയാണെങ്കിൽ എഴുപതു കാലഘട്ടങ്ങളിൽ മത്സരിച്ചിരുന്ന രെണ്ട്‌ എഫ് 1 കാറോട്ട ഡ്രൈവർമാരുടെ പകയുടെയും വൈരത്തിന്റെയും കഥയാണ്‌. നിക്കി ലൌട (ഫെറാറി ഡ്രൈവർ), ജെയിംസ്‌ ഹണ്ട് (മക്ലാരെൻ ഡ്രൈവർ) എന്നിവർക്കിടയിലുണ്ടാവുന്ന പ്രൊഫെഷണൽ അസൂയയുടെയും പകയുടെയും കഥയാണ് റോണ്‍ ഹോവാർഡ് പറഞ്ഞിരിക്കുന്നത്. ഇവരെ അവതരിപ്പിച്ച ഡാനിയേലും ക്രിസും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്, കാരണം അവരുടെ ഓരോ ചേഷ്ടകളും സംസാര രീതിയും അതെ മാതിരി ചെയ്തിട്ടുണ്ട്. (ഇത് എനിക്കറിയില്ല എങ്കിലും ഞാൻ പിന്നീട് അവരുടെ പഴയ വിടിയോകൾ കണ്ടതിൽ കൂടിയും പിന്നെ പ്രഫഷണൽസ് പറഞ്ഞതിലും കൂടി അറിഞ്ഞതാണ്). അതിൽ ക്രിസ് ജന്മം കൊണ്ടും കർമ്മം കൊണ്ടും ഒരു ഓസ്ട്രെലിയൻ ആയിട്ട് കൂടി ഒരു ബ്രിട്ടീഷുകാരൻ സംസാരിക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്. ഒരു പിഴവും വരുത്തിയിട്ടില്ല..
ഞാൻ ഫുൾ കഥ പറയാൻ ഉദ്ദേശിക്കുന്നില്ല, കാരണം ഒരു സ്വൽപം സസ്പെന്സ് വെച്ചാണ് പടം സംവിധാനം ചെയ്തിരിക്കുന്നത്. ശെരിക്കും നടന്നത് അറിയാവുന്നർക്ക്  അതൊരു സസ്പെന്സ് ആകുന്നേ ഇല്ല താനും..

ബിജിഎം കിടിലൻ, ഡിഓപി തകർത്ത്..
അഭിനയം: എല്ലാരും നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്..

പടം കണ്ടു കഴിയുമ്പോൾ, നിങ്ങൾക്ക് തോന്നാം.. പെട്ടെന്ന് തീർന്ന പോലെ തോന്നും.. അത്രയ്ക്ക് സ്പീടാണ് തിരക്കഥയ്ക്ക്.. പടം ഹോള്ളിവുടിൽ അത്ര കണ്ടു വിജയം കണ്ടില്ല എങ്കിലും, ലോകമാകമാനം നല്ല കളക്ഷനാണ് ലഭിച്ചത്..

ഡോണ്ട് മിസ്സ്‌ ദിസ്‌

എന്റെ ഫുൾ മാർക്ക് ഈ ചിത്രത്തിനുണ്ട്. (10 / 10)

No comments:

Post a Comment