വെള്ളക്കാര ദുരൈ (2014)
Language : Tamil
Genre : Comedy
Director : S. Ezhil
IMDB Rating : 3.9
Vellaikaara Durai Theatrical Trailer
എസ്. എഴിൽ എഴുതി സംവിധാനം ചിത്രത്തിൽ വിക്രം പ്രഭുവും ശ്രീദിവ്യയും നായകനും നായികയുമായി അഭിനയിച്ചിരിക്കുന്നു.. ഡി. ഇമ്മനാണ് സംഗീതം.
മുരഗനും (വിക്രം പ്രഭു) പോലീസ് പാണ്ടിയും (സൂരി) കൂട്ടുകാരാണ്. അവർ വട്ടി വരദൻ എന്ന ആളുടെ കയ്യിൽ നിന്നും 15 ലക്ഷം രൂപ കടം വാങ്ങി റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങുന്നു. അവരെ ബ്രോക്കർ പറ്റിച്ചത് മൂലം, കാശെല്ലാം നഷ്ടപ്പെടുന്നു. ബിസിനെസ്സ് ചെയ്യാൻ പറ്റാത്ത വിഷമത്തിൽ അവർ ബാറിൽ കല്ല് കുടിച്ചു ബോധം മറഞ്ഞ സമയത്ത് മുരുകന വട്ടി വരദൻ ആണ് ഫോണിൽ വിളിക്കുന്നതെന്നരിയാതെ അസഭ്യം പറയുന്നു. പിറ്റേ ദിവസം, അവർ വട്ടി വരദന്റെ തോട്ടത്തിൽ തങ്ങളെ അടിമകളായി വേല ചെയ്യാൻ കൊണ്ട് വന്നതാണെന്ന് മനസിലാക്കുന്നു. അവിടെ വെച്ച് യമുനയെ (ശ്രീദിവ്യ) കാണുന്ന മുരുകൻ ആദ്യ നോട്ടത്തിലെ അനുരാഗത്തിലാവുന്നു. പിന്നെ ഒരു പാട്ട്. വരദന്റെ പെങ്ങൾ എന്ന് കരുതിയാണ് മുരുകൻ യമുനയെ പ്രേമിക്കുന്നു. പിന്നീട് വരദന്റെ കല്യാണ നിശ്ചയത്തിൽ വെച്ചാണ് മുരുകൻ മനസിലാക്കുന്നു, യമുനയാണ് വരദന്റെ വധുവെന്നു. തനിക്കിഷ്ടപ്പെടാത്ത കല്യാണത്തിൽ നിന്നും രക്ഷപെടാനായി അന്ന് രാത്രി തന്നെ യമുന ആ വീട്ടില് നിന്നും ഒളിച്ചോടുന്നു, കൂടെ മുരുകനും. ശേഷം പിന്നെ എല്ലാവര്ക്കും ഊഹിക്കാൻ കഴിയും എന്ന് കരുതുന്നു.
കഥയെ പറ്റി പറയുവാണേൽ വലിയ പുതുമയൊന്നുമില്ല. കാരണം, എഴിലിന്റെ മുന്പിറങ്ങിയ പടങ്ങളായ മനം കൊത്തി പറവയും ദേസിംഗ രാജയുടെയും അതെ കഥയാണ്. ഒരു തരി പോലും വിത്യാസമില്ല.. ഒരേ കഥ; പല നടനും നടിയും.
ക്ലിഷേകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഈ ചിത്രത്തിൽ. ചില ഇടങ്ങളിൽ കോമഡി നന്നായിട്ടുണ്ട്.പക്ഷെ, അത് മാത്രം പോരല്ലോ രണ്ടു മണിക്കൂർ പടം കണ്ടിരിക്കാൻ. എന്നാലും മൊത്തത്തിൽ അത്രയ്ക്കങ്ങ് എത്തിയില്ല എന്ന് തന്നെ പറയാം.. ഡി. ഇമ്മൻ ഇത്തവണ സംഗീതത്തിൽ അത്ര നിലവാരം പുലർത്തിയില്ലെങ്കിലും രണ്ടു ഗാനങ്ങൾ തരക്കേടില്ലാതെ കേട്ടിരിക്കാം (കാണാൻ അത്ര പോരായിരുന്നു). വൈക്കോം വിജയലക്ഷ്മി പാടിയ പാട്ട് ഒരു ഏച്ചുകേട്ടൽ മാതിരി തോന്നി. അതിൻറെ ആവശ്യം തീരെയുണ്ടായിരുന്നില്ല (എനിക്കിതു വരെ മനസിലാകാത്ത ഒരു കാര്യമാണ്, ഈ തമിഴന്മാർക്ക് നിർബന്ധമാണോ, നായകൻ വരുമ്പോൾ ഒരു പാട്ട് ഇട്ടേ പറ്റൂ എന്ന്)
വിക്രം പ്രഭു ഇപ്രാവിശ്യം തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്, എന്തായാലും പയ്യന് അഭിനയത്തിൽ നന്നാവാൻ തീരുമാനിച്ചു എന്നാണു തോന്നുന്നത്. ശ്രീദിവ്യക്ക് അധികം ഒന്നും ചെയ്യാനില്ലായെങ്കിലും ഉള്ളത് കുഴപ്പമില്ലാതെ ചെയ്തു.. നാടൻ വേഷത്തിൽ കാണാനും നല്ല ഭംഗിയൊക്കെ ഉണ്ടായിരുന്നു.
മൊത്തത്തിൽ പറഞ്ഞാൽ ശരാശരിയിൽ താഴെ നിൽക്കുന്ന ഒരു കോമഡി പടമാണ് ഇത്. ഇത്രയും മോശം പടമൊക്കെ ബോക്സോഫീസിൽ വിജയിക്കുന്നതിന്റെ ഒരു തെളിവ് കൂടി ആണ് ഈ ചിത്രം. വലുതായി ഒന്നും തന്നെ ഈ ചിത്രം പ്രേക്ഷകർക്ക് നൽകില്ല. ചില സമയത്തെല്ലാം നമ്മുടെ ക്ഷമയെ പരീക്ഷിക്കുക തന്നെ ചെയ്യും..
എൻറെ റേറ്റിംഗ് : 3 ഓണ്‍ 10
No comments:
Post a Comment