ടാക്സി (1998)
Language : French
Genre : Action | Comedy | Crime
Director : Gerrard Pierres
IMDB Rating : 6.9
Taxi 1998 Trailer
ലൈക് ബെസ്സാ (Luc Bessan) എല്ലാവര്ക്കും അറിയുമെന്ന് കരുതുന്നു. പ്രസിദ്ധമായ ടെകാൻ (Taken) ഫ്രാഞ്ചൈസിയുടെ സംവിധായകനും നിർമ്മാതാവും തിരക്കതാക്രിത്തുമാണ് അദ്ദേഹം. അദ്ദേഹം എഴുതി ജെറാർദ് പിറെസ് സംവിധാനം ചെയ്ത ഒരു ഫ്രഞ്ച് ആക്ഷൻ കൊമടിയാണ് ടാക്സി. സാമി നസേരിയാണ് നായകൻ.
ഡാനിയൽ ഒരു പിസാ ഡെലിവറി ബോയ് ആണ്. ഫ്രാൻസിലെ മാര്സേയ്ല്സ് എന്നാ നഗരത്തിലെ സ്കൂട്ടർ ഓടിച്ചു പിസാ കൊടുക്കലാണ് ദാനിയലിന്റെ ജോലി. ഡാനിയൽ പിസാ ജോലി രാജി വെച്ച് സ്വന്തമായി ടാക്സി ഓടിക്കാൻ ഉള്ള ഐടിയയാണ്. അങ്ങിനെ സ്വന്തമായി ടാക്സി കാർ ആ നഗരത്തിൽ ഓടിക്കാൻ തുടങ്ങുന്നു.
ഇതേ സമയം, ഒരു പറ്റം ജർമ്മൻ വംശജര അവിടെയുള്ള ബാങ്കുകൾ കൊളളയടിക്കുന്നതു ലോക്കൽ പോലീസിനു തലവേദനയാകുന്നു. പല തവണ അവരെ പിടിക്കാനുളള വക്കത്തു നിന്നും രക്ഷപെടുന്നു. ഇവരെ പിടിക്കാനായി എമിലിയൻ എന്നാ ഒരു യുവ വിഡ്ഢി പോലീസ് ദാനിയലിന്റെ സഹായം തേടുന്നു. ഇവരെ എങ്ങിനെ ഈ മോഷ്ടാക്കളെ പിടികൂടുന്നു എന്നതാണ് സിനിമയുടെ മുഖ്യ രൂപം.
നല്ല ഒരു എന്റെർറ്റൈനെർ ആണ് ടാക്സി. ചിരിക്കാനുളള കുറെ വക നല്കുന്നുണ്ട് ചിത്രം. നല്ല കുറെ ഡ്രൈവിംഗ് സ്കിൽസ് കാണാൻ കഴിയും ചിത്രത്തിൽ. ചെസ് എല്ലാം നല്ല രീതിയിൽ തന്നെ എടുത്തിട്ടുണ്ട്.
സാമി നസേരി നല്ല അഭിനയമാണ് കാഴ്ച വെച്ചത്. എമിലിയൻ എന്നാ പൊലീസായി ഫ്രെടെരിക്ക് നമ്മളെ കുടുകുടെ ചിരിപ്പിക്കും.
നല്ല ഒരു കഥയും അതിനൊത്ത തിരക്കഥയും നർമ്മം കലർന്ന സംഭാഷണവും ചേരുമ്പോൾ ഈ ചിത്രം നമ്മളെ ശരിക്കും ആസ്വദിപ്പിക്കും. ഫ്രഞ്ച് ഹിപ്-ഹോപ് ആണ് ബിജിഎം -ൽ ഉപയോഗിച്ചിരിക്കുന്നത്. അത് കേള്ക്കാനും ഒരു രസമാണ്.
ടാക്സി ഫ്രാഞ്ചൈസി ഏറ്റവുമധികം പ്രദര്ശിപ്പിച്ച ഒരു ഫ്രഞ്ച് ചിത്രമാണ് ല. 200 മില്യണ്‍ ഡോളറുകൾ ഇതിനകം സംഭരിച്ചിട്ടുണ്ട്.
ഈ ചിത്രത്തിന്റെ ഹോളിവൂഡ് വേർഷനായ ടാക്സി 2004ൽ പുറത്തിറങ്ങിയിട്ടുണ്ട്. ക്രിടിക്സുകൾ തള്ളിക്കളഞ്ഞ ആ ചിത്രം അക്കാലത്ത് നല്ല രീതിയിൽ പ്രദര്ശന വിജയം നേടിയതുമാണ്. ക്വീൻ ലത്തീഫ, സൂപര് മോഡൽ ജിസേൽ ബുണ്ട്ചൻ, ജിമ്മി ഫാലോണ്‍ ആയിരുന്നു മുഖ്യ താരങ്ങൾ. ഈ ഇംഗ്ലീഷ് ചിത്രം പണ്ട് കണ്ടു വെറുത്തത് കൊണ്ട് ആണ് ഈ ഫ്രഞ്ച് ചിത്രം കാണാൻ ഇത്രയും വൈക്യത്. ഇനിയെന്തായാലും 3 ഭാങ്ങങ്ങൾ കൂടിയുണ്ട്, അത് കൂടി ഡൌണ്‍ലോടി കാണണം.
വാൽക്കഷ്ണം:- ധൂം എന്ന ചിത്രത്തിന്റെ ബേസിക് ത്രെഡ് ഈ ടാക്സിയിൽ നിന്നും അടിച്ചു മാറ്റിയതാന്നോ എന്നൊരു സംശയം. ടാക്സിയിൽ കാറാണേങ്കിൽ ധൂമിൽ ബൈക്ക്. ബാക്കിയുളളതെല്ലാം ഒരേ മാതിരി തന്നെ.
ഇത്തിരി ഉല്ലസിച്ചു കാണണമെന്നുളളവർക്കു പറ്റിയ ഒരു സിനിമ ആണിത്.
എൻറെ റേറ്റിംഗ്:- 7.8 on 10
No comments:
Post a Comment