Cover Page

Cover Page

Tuesday, July 21, 2015

45. The Guest (2014)

ദി ഗസ്റ്റ് (2014)

 

Language : English
Genre : Action | Thriller
Director : Adam Wingard
IMDB Rating : 6.7

 

The Guest Theatrical Trailer


ഐഎംഡിബിയിൽ 6.9 റേറ്റിംഗ് കണ്ടിട്ടാണ് ഈ ചിത്രം കാണാൻ തുടങ്ങിയത് അതും ഞാൻ "ഗോണ്‍ ഗേൾ" പിന്നീട് കാണാം എന്ന് കരുതി മാറ്റി വെച്ചിട്ട്. എന്നാലും വലിയ പ്രതീക്ഷയോന്നുമില്ലായിരുന്നു തുടങ്ങിയപ്പോൾ, പക്ഷെ ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പടം interesting ആയി. ആദ്യ ഹാഫിൽ തന്ന build-up ഒക്കെ ആയപ്പോൾ എൻറെ പ്രതീക്ഷ വാനോളമായി.. പിന്നെയാണ് പടത്തിന്റെ തകർച്ച തുടങ്ങുന്നത്.. എന്തൊക്കെയോ പ്രതീക്ഷകൾ തന്നു അവസാനം ഒന്നുമില്ല എന്നാ നിലയിലെത്തി ചേർന്നു. 

മകൻ (കാലേബ്) യുദ്ധത്തിൽ മരിച്ച ദുഖത്തിൽ ഇരിക്കുന്ന പീറ്റെർസണ്‍ കുടുംബത്തിലേക്ക് ഒരു ദിവസം അപ്രതീക്ഷമായി ഒരു അപരിചിതൻ കയറി വരുന്നു. മകൻറെ സുഹൃത്ത് ഡേവിഡ് കോളിൻസ് എന്നാണു ആ അപരിചിതൻ പരിചയപ്പെടുത്തുന്നത്. സുമുഖനും മിതഭാഷിയുമായ ഡേവിഡ് ഒരു ദിവസം കൊണ്ട് തന്നെ ആ വീട്ടിലുള്ള എല്ലാരെയും കയ്യിലെടുക്കുന്നു. ഇതിനിടയിൽ അവരുടെ ചെറുതും വലുതുമായ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുന്നതോടെ അവർക്കെല്ലാം അവനെ ഇഷ്ടമാവുന്നു. എന്നാൽ ഡേവിഡിൻറെ ചില പെരുമാറ്റത്തിൽ സംശയം തോന്നിയ "അന്ന" ( കാലേബിന്റെ സഹോദരി) മിലിട്ടറി ബേസിലേക്ക് ഡേവിഡിനെ പറ്റി കൂടുതൽ അറിയാൻ വേണ്ടി വിളിച്ചു ചോദിക്കുന്നു, അപ്പോൾ അവിടുന്ന് കിട്ടുന്ന വിവരം, ഡേവിഡ് മരിച്ചു പോയി എന്നാണ്. പിന്നെ അവിടുന്ന് അങ്ങോട്ട് ഒരു ലക്കും ലഗാനുമില്ലാത്ത പോക്കാണ്, വയലൻസിന്റെ അതിപ്രസരം ഉണ്ട്. (കഥ മുഴുവൻ പറയുന്നില്ല, കാരണം, ഇതിലൊരു സസ്പെന്സുമുണ്ട്, കാണുന്നവർക്ക് അത് കളയണ്ട എന്ന് കരുതി) തുടക്കത്തിലെല്ലാം നല്ല സസ്പെന്സ് നില നിർത്തിക്കൊണ്ട് പോകുന്നുണ്ടെങ്കിലും, ഞാൻ മേലെ പറഞ്ഞ മാതിരി സീൻ എത്തുമ്പോൾ പടം കൈവിട്ടു പോകുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഡാൻ സ്റ്റീവൻസ് (Dan Stevens) ഒരു രക്ഷയുമില്ല, കിടിലൻ ലുക്സ് തന്നെയാണ് അയാൾക്ക്‌. നിഘൂടമായ പുഞ്ചിരിയും, പിന്നെ നീലക്കണ്ണുകളുമെല്ലാം ഡേവിഡ് എന്നാ കഥാപാത്രത്തിന് ചേർന്നതാണ്. പിന്നെ ചില ആക്ഷൻ സീൻസും ഡയലോഗുകളുമൊക്കെ ഒരു മാസ് ത്രില്ലറിന്റെ എഫ്ഫക്റ്റ് തരുന്നുമുണ്ട്. പക്ഷെ, എനിക്ക് ഇതിന്റെ കഥ അങ്ങോട്ട് convinced ആയില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ, കണ്ടു തീർന്നപ്പോൾ വെറുതെ എൻറെ സമയം കളഞ്ഞല്ലോ എന്നാ വിഷമം മാത്രം.

>>ഇതെന്റെ അഭിപ്രായമാണ്, എൻറെ മാത്രം അഭിപ്രായമാണ്<<

വാൽക്കഷ്ണം: ഒരു കിടിലൻ ഫൈറ്റ് ഉണ്ട്. നല്ല കുറച്ചു ഡയലോഗുകളുമുണ്ട്.

TRY AT YOUR OWN RISK!!!!

എൻറെ റേറ്റിംഗ് 4 ഓണ് 10 (ഫസ്റ്റ് ഹാഫ് - 3 , ഡാൻ സ്റ്റീവൻസ് - 1)

No comments:

Post a Comment