Cover Page

Cover Page

Friday, July 10, 2015

18. Breathless (Ddongpari) (2008)

ബ്രെത്ത് ലെസ് (DDongpari ) (2009)




Language : Korean
Genre : Crime | Drama
Director: Yang Ik-joon
IMDB Rating : 7.7

Ddongpari Trailer


ബാല പീഡനവും നിയമവിരുദ്ധമായ പലിശ ഇടപാടുകളെയും കുറിച്ച് യംഗ് ഇക്-ജൂണ്‍ എഴുതി സംവിധാനം ചെയ്തു നായകനായി അഭിനയിച്ച ചിത്രമാണ് ബ്രെത്ത്-ലെസ്. ആദ്യമേ തന്നെ കഥയിലേക്ക് കടക്കാം, പിന്നെ അവലോകനം,.
സാംഗ് ഹൂൻ തന്റെ സുഹൃത്ത്‌ നടത്തി വരുന്ന പലിശ ഇടപാട് കമ്പനിയിൽ, പലിശ പിരിക്കാൻ നടക്കുന്ന ഒരു ഗുണ്ട ആണ്. ആള് ഒരു തനി ക്രൂരനും വായെടുത്താൽ അസഭ്യം മാത്രമേ പറയൂ.. സാങ്ങ് ഹൂന്റെ കുടുംബത്തിൽ അച്ഛൻ, ഒരു പെങ്ങൾ പിന്നെ പെങ്ങളുടെ മകൻ. സാംഗ് കിട്ടുന്ന കാശിനു ചൂതാടിയും ബാക്കി കാശ് പെങ്ങള്ക്ക് കൊടുക്കുകയും ചെയ്യുന്നു. അങ്ങിനെ ഒരു നാൾ ഒരു ഹൈ സ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. തുടക്കം, ഇത്തിരി അലോസരമുണ്ടാക്കുന്ന രീതിയിലാണെങ്കിലും ആ കുട്ടിയുമായി സാംഗ് പെട്ടെന്ന് തന്നെ അടുക്കുന്നു.

ഹാൻ എന്നാണു ആ കുട്ടിയുടെ പേര്. ഒരു ഇളയ സഹോദരനും വിരമിച്ച ചിത്തഭ്രമം ബാധിച്ച വൃദ്ധസൈനികനായ അച്ഛനുമാണുള്ളത്‌. ഇവിടെ ഹാനിനു നിരന്തരമായി അനിയനിലും അച്ചനിലും നിന്നുമെൽക്കുന്ന പീഡനം. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടുന്ന പെടാപ്പാടുമാണ് അവളുടെ സാഹചര്യം.
ഏതോ വലിയ കുടുംബത്തിലെ കുട്ടിയാണ് എന്നുള്ള ധാരണയാണ് ഹാനിനു. അവളോട്‌ സംസാരിക്കുമ്പോൾ അവനുള്ളിൽ മാറ്റങ്ങൾ സംഭവിക്കുന്നു. പല പല സാഹചര്യങ്ങൾ കൊണ്ട് അവൻ തൻറെ ഗുണ്ടാ ജീവിതത്തിൽ നിന്നും വിരമിക്കണം എന്ന് കരുതുമ്പോൾ, വിധി അവരുടെ ജീവിതത്തിൽ വിളയാടുന്നു. ഇതാണ് കഥാ ചുരുക്കം. മുഴുവനും പറഞ്ഞില്ല, അത് കാണുമ്പോൾ തന്നെ അനുഭവിച്ചറിയണം.

ഇനി സിനിമയെ പറ്റി. ഈ സിനിമ ഒരിക്കലും ഒരു സാധാ സിനിമാ പ്രേമികക്ക് ഇഷ്ടപ്പെടണമെന്നില്ല.. കാരണം ഇതിലെ പല സീനുകളും raw ആയിട്ടാണ് കാണിച്ചിരിക്കുന്നത്. പ്രത്യേകിച്ച് വയലൻസ്. Domestic violence ഭയങ്കര ക്രൂരമായി തന്നെയാണ്, തികച്ചും പച്ചയായി തന്നെ കാണിച്ചിട്ടുണ്ട്. കഥയ്ക്കത് അനിവാര്യം തന്നെയാണ്.

ഈ ചിത്രം കണ്ടു കഴിയുമ്പോൾ ഇതിലെ പല കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ മായാതെ നിൽക്കും. പ്രത്യേകിച്ച് നായക കഥാപാത്രം, അദ്ദേഹം അയാളുടെ ജീവിതത്തിൽ വയലൻസ് മാത്രമേ കണ്ടിട്ടുള്ളൂ.. കുട്ടിയായിരിക്കുമ്പോൾ മുതൽ തന്നെ വയലൻസ് ആണ് കണ്ടിട്ടുള്ളത്. സ്വന്തം അച്ഛൻ അമ്മയെയും പെങ്ങളെയും തല്ലുന്നതും. അതിനാൽ എന്തിനും ഏതിനും അയാൾ വയലൻസിലൂടെ മാത്രമേ പരിഹരിക്കാൻ ശ്രമിക്കുകയുള്ളൂ.

ഈ സിനിമ കാണുമ്പോൾ, നമുക്ക് ഒരിക്കലും ഒരു സിനിമ കാണുന്നതായി തോന്നില്ല, മറിച്ചു കണ്‍മുന്നിൽ നടക്കുന്ന മാതിരി തോന്നും, കാരണം ഇതിന്റെ കാമെറ വർക്കും ലൈറ്റിങ്ങും തന്നെ.

ഇതിലെ അഭിനയം പറയുവാണെങ്കിൽ, നായകനായി അഭിനയിച്ച ഇക്-ജൂണ്‍ യംഗ് ഒരു രക്ഷയുമില്ല കിടിലൻ പെർഫോർമൻസ്. അത് പോലെ തന്നെ നായികയായ കിം ക്കോട്ട്-ബിയും എന്ന് വേണ്ട എല്ലാവരും തന്നെ നന്നായി അഭിനയിച്ചു. അത് കൊണ്ട് ഒരു നിമിഷം പോലും ബോറടിക്കില്ല. കണ്ടു കഴിയുമ്പോൾ നമ്മുടെ മനസ്സിൽ നൊമ്പരമായി നിൽക്കും ഇതിലെ കഥാപാത്രങ്ങൾ.

വാൽക്കഷ്ണം: ഈ സിനിമ കണ്ടു കഴിഞ്ഞു, ഇതിൻറെ കഥ ഭാരതത്തിൽ (മലയാളം, തമിഴ് എന്ന് വേണ്ട ബോളിവുട്) ഇറങ്ങിയ ചില സിനിമകളുടെ കഥ പോലെ എനിക്ക് തോന്നിയിട്ടുണ്ട്.

നിങ്ങളും ഒന്ന് കണ്ടു നോക്കൂ (ഇതൊരു ഡ്രാമ ജോണറിലുള്ള ചിത്രമാണ്, ഒരു ആക്ഷൻ ഫ്ലിക്ക് പ്രതീക്ഷിച്ചു കാണരുത്)..

ഞാൻ കൊടുക്കുന്ന മാർക്ക് 9 ഓണ്‍ 10 ആണ്.

No comments:

Post a Comment