Cover Page

Cover Page

Wednesday, August 5, 2015

60. Ant-Man (2015)

ആൻറ്-മാൻ (2015)



Language : English
Genre : Action | Adventure | Comedy | Sci-Fi
Director : Peyton Reed
IMDB Rating : 7.8


Ant-Man Theatrical Trailer


സ്ഥിരം മാർവൽ സൂപർ ഹീറോ ചിത്രങ്ങളിൽ നിന്നും മാറി ചിന്തിച്ച ഒരു സൂപർ ഹീറോ സിനിമ. അതാണ്‌ ആൻറ്-മാൻ. വളരെ അധികം പ്രശംസ പിടിച്ചു പറ്റിയ യെസ് മാൻ സംവിധാനം ചെയ്ത പെയ്ട്ടൻ റീഡ് ആണ് ഈ സൂപർ ഹീറോ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.എഡ്ഗർ റൈറ്റ്, ജോ കോർണിഷ്, ആദം മാക്കേ, പോൾ റഡ് എന്നിവരാണ് ചിത്രത്തിൻറെ തിരക്കഥ തയാറാക്കിയത്. വെറും 130 മില്യണ്‍ ഇന്ന് വരെ (05-08-2015) 295 മില്യണോളം വാരിക്കൂട്ടിയിട്ടുണ്ട്. 

1989ൽ തൻറെ കണ്ടുപിടുത്തമായ ആൻറ്മാൻ ടെക്നോളജി തെറ്റായ കൈകളിലെത്തിയാൽ ഒരു ആപല്ക്കരമായ വിപത്തിൽ കലാശിക്കും എന്ന് വിശ്വസിക്കുന്ന ഹാങ്ക് പിം എന്ന ശാസ്ത്രജ്ഞൻ താൻ ജോലി ചെയ്യുന്ന ഷീൽഡ്(S.H.I.E.L.D.)ൽ നിന്നും രാജി വെയ്ക്കുന്നു. കാരണം മറ്റൊന്നുമല്ല, അത് വേറെ തന്റെ കൂടെ ജോലി ചെയ്യുന്നവർ വേറെ ഉദ്ദേശത്തോട് കൂടി  അത് വികസിപ്പിക്കാൻ ഒരുങ്ങുന്നതിൽ പ്രതിഷേധിച്ചായിരുന്നു. അത് മറ്റാരുടെയും കയ്യിലെത്തില്ല എന്ന് ശപഥമേടുക്കുന്ന ഹാങ്ക് അങ്ങിനെ ഒരു വനവാസത്തിലേക്ക് പോകുന്നു. 

നിലവിലുള്ള സമയം, ഹാങ്കിൻറെ അകന്നു കഴിയുന്ന മകളായ ഹോപ്പും മുൻശിഷ്യനുമായ ഡാരൻ ക്രോസ്സും കൂടി ആൻറ്മാൻ ടെക്നോളജിയ്ക്ക് സമാനമായ യെല്ലോജാക്കറ്റ് (Yellow Jacket) വികസിപ്പിക്കുന്നു. ഇതിൽ ഭയാച്ചകിതനായ ഹാങ്ക് അതെങ്ങിനെയും തടയണം എന്ന് ഉറപ്പിയ്ക്കുന്നു. ഇതേ സമയം, സ്കൊട്ട് ലാങ്ങ് എന്നാ പെറ്റി ക്രിമിനൽ ജയിലിൽ നിന്നും മോചിതനാവുന്നു. ഭാര്യയുമായും കുഞ്ഞുമായും പിരിഞ്ഞിരിക്കുന്ന സ്കോട്ട് തന്റെ സുഹൃത്തായ ലൂയിസിന്റെ കൂടെ താമസമാക്കുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകാൻ ശ്രമിക്കുന്ന സ്കോട്ട് പക്ഷെ സാഹചര്യങ്ങളുടെ സമ്മർദം മൂലം വീണ്ടും പഴയ മോഷണ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ തീരുമാനിക്കുന്നു. അങ്ങിനെ ഒരു രാത്രി ഒരു വലിയ വീട്ടിൽ മോഷ്ടിക്കാൻ പോകുന്ന സ്കോട്ടിന്റെ ജീവിതം തന്നെ മാറി മറിയുന്നു. എങ്ങിനെ ഒരു മോഷ്ടാവായ സ്കോട്ട് ആൻറ്മാൻ ആയി. ക്രോസിനെ തടയാൻ കഴിയുമോ, യെല്ലോ ജാക്കട്ടിനെ എങ്ങിനെ തോല്പ്പിക്കും എന്നുള്ളതാണ് മുഴുവൻ കഥ.

സത്യം പറഞ്ഞാൽ, മാർവൽ കൊമിക്സിൽ നിന്നും ഇങ്ങനെ ഒരു ചിത്രം ഞാൻ പ്രതീക്ഷിച്ചില്ല. അവരുടെ സ്ഥിരം platformൽ നിന്നും മാറിയുള്ള ഒരു സഞ്ചാരം ആയിരുന്നു ഈ ചിത്രം. അതിനു മുന്നോടിയായി ഒരു ബിഗ്‌ ബജറ്റ് സിനിമയിൽ നായക വേഷം ചെയ്തിട്ടില്ലാത്ത പോൾ റഡ് എന്നാ കൊമേഡിയനെ തന്നെ തിരഞ്ഞെടുത്തത്.  ആ തീരുമാനം എന്തായാലും പോൾ തെറ്റിച്ചുമില്ല. നല്ല പെർഫോർമൻസ് തന്നെയായിരുന്നു പോളിൻറെ  ഈ ചിത്രത്തിൽ. മിച്ചെൽ പീന കോമഡി വിഭാഗത്തിൽ വളരെ നന്നായിരുന്നു. നായികയായി വന്ന ഇവഞ്ചലീൻ ലിലി തരക്കേടില്ലാരുന്നു, അവർ നല്ല സുന്ദരിയായിരുന്നു ഹോബിറ്റിൽ, പക്ഷെ അവരുടെ വിഗ് ഭയങ്കര ബോർ  തന്നെയാരുന്നു, ശരിക്കും അവരുടെ ഭംഗി കുറച്ച മാതിരി തോന്നി. ഒരു ചട്ടി തലയിൽ കമിഴ്ത്തി വെച്ച മാതിരി ഉണ്ടായിരുന്നു. മൈക്കൾ ടഗ്ലാസ് ചെയ്ത റോൾ നന്നായിരുന്നു. അമേരിക്കാൻ റാപ്പർ ടി.ഐ. ആൻറ്മാനിൽ തരക്കേടില്ലാത്ത ഒരു റോൾ ചെയ്തു. വില്ലൻ ഇത്തിരി കൂടി ശക്തനാകാമായിരുന്നു എന്ന് തോന്നി.  

അധികം ആക്ഷൻ സീന്സ് ഇല്ലാത്ത ഒരു കൊച്ചു സൂപ്പർ ഹീറോ ചിത്രമാണ് ആൻറ് മാൻ. എന്നാൽ കോമഡി സീനുകൾ നന്നായി ഉള്പ്പെടുത്തിയിട്ടുമുണ്ട്. ഒരു  സാധാരണ പ്രേക്ഷകന് ഇഷ്ടപ്പെടാനുള്ള എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ട്. അവഞ്ചറുകളിലെ ഫാൽക്കനുമായി ഒരു ഫൈറ്റ് ഒക്കെ  നന്നായി എടുത്തിട്ടുണ്ട്. ഗ്രാഫിക്സ് ഒക്കെ നന്നായിരുന്നു. പ്രത്യേകിച്ച് പോൾ  ആദ്യമായി ആൻറ്മാൻ ആകുന്ന സീനുകൾ, ഗ്രാഫിക്സ് വളരെ അധികം നന്നായിരുന്നു. പിന്നീട് ആൻറ്മാനാകുമ്പോൾ (പ്രത്യേകിച്ചും ഫൈറ്റ് സീന്സ്) അത് ഒരു സാധാരണ മനുഷ്യന്റെ കണ്ണിലൂടെ കാണിക്കുന്നത് ഒക്കെ നന്നായിരുന്നു. 

പ്രത്യേകിച്ച് ഒന്നും തന്നെ അവകാശപ്പെടാതെ വന്ന ഈ കൊച്ചു സൂപ്പർ ഹീറോ ചിത്രം  ഇപ്പോൾ ബോക്സോഫീസിൽ നല്ല കളക്ഷൻ നേടുന്ന കാഴ്ചയാണ് ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്നു.

ഒരു നല്ല Popcorn Flick ആണ് ഇത്. 

എന്റെ റേറ്റിംഗ് : 8.1 

No comments:

Post a Comment