ഇതിഹാസ (2014)
Language : Malayalam
Genre : Comedy | Fantasy | Romance
Director : Binu S.
IMDB Rating : 5.9
Ithihasa Theatrical Trailer
ഒരു ചിത്രം പുറത്തിറങ്ങുമ്പോൾ, സാധാരണ പ്രേക്ഷകർ എങ്ങിനെ പ്രതികരിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കാറ്. ഈ ചിത്രം പുറത്തിറങ്ങിയപ്പോൾ 90% പ്രേക്ഷകരും ആസ്വദിച്ചു കണ്ട ചിത്രമാണെന്നും ഒരു നല്ല ചിത്രമാണെന്നും ഒക്കെ കേട്ടിട്ടാണ് വളരെയധികം പ്രതീക്ഷ വെച്ച് തന്നെയാണ് കാണാൻ കയറിയത്. അതൊന്നും തെറ്റിച്ചില്ല എന്ന് മാത്രമല്ല വളരെയധികം ആസ്വദിച്ചു കാണുകയും ചെയ്തു. ഞാൻ പറഞ്ഞു വരുന്നത് വേറെയൊന്നുമല്ല ഇതിഹാസ എന്ന ചിത്രത്തെ കുറിച്ചാണ്.
ബിനു എസ് സംവിധാനം ചെയ്തു ഷൈൻ ടോം ചാക്കോയും അനുശ്രീയും നായകനായിക കഥാപാത്രങ്ങളെ അല്ല നായിക നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇതിഹാസ.. കോമഡി മുഖ്യധാരയായി അനീഷ് ലീ അശോക് നല്ലൊരു കഥയും തിരക്കഥയും രചിച്ചു, അത് നന്നായി തന്നെ അഭ്രപാളിയിൽ കൊണ്ടെത്തിച്ചു ബിനു എസ്. തി ഹോട്ട് ചിക്ക് എന്ന ഹോളിവുഡ് ചിത്രം നല്ല രീതിയിൽ മലയാളീകരിച്ചതാണ് ശെരിക്കും ഈ ചിത്രത്തിൻറെ വിജയം.
ഷൈൻ ടോം ചാക്കോയും അനുശ്രീയും കസറി എന്ന് തന്നെ പറയാം. പെണ്ണിന്റെ ഓരോ ചേഷ്ടയും ഭാവവിത്യാസവും ഷൈൻ നന്നായി തന്നെ അവതരിപ്പിച്ചു. അനുശ്രീയും മോശമാക്കിയില്ല. ഒരു പക്ഷെ ഷൈനിന്റെ അഭിനയത്തേക്കാൾ മികച്ചു നിന്നത് അനുശ്രീയുടെ അഭിനയം തന്നെയാണ്. അവർ ശെരിക്കും തകർത്തു. ഫൈറ്റ് മാത്രമല്ല ഓരോ ചേഷ്ടകളും തന്നെ അനുശ്രീ ഒരു പുരുഷൻ ചെയ്യുന്നത് പോലെ തന്നെ ചെയ്തു. ശരിക്കും പറഞ്ഞാൽ ചിത്രത്തിൽ നായകനും നായികയും "അനുശ്രീ" എന്ന് തന്നെ പറയാം.
ചില സമയങ്ങളിൽ ബിജിഎം ആരോജകമായി തോന്നിയെങ്കിലും ശരാശരി ആയിരുന്നു. എനിക്ക് കേൾക്കുമ്പോൾ "കന്നിമലരെ" മാത്രമേ ഇഷ്ടമായതെങ്കിലും, ചിത്രം കണ്ടു കഴിഞ്ഞപ്പോൾ എല്ലാ പാട്ടുകളും ഇഷ്ടപ്പെട്ടു. കന്നിമലരെ സിനിമാടോഗ്രഫിയിൽ മികച്ചു നിന്ന്. ഓരോ ഫ്രേമും വിത്യസ്തമായ അനുഭൂതി നൽകി.
അധികം ദ്വയാർധങ്ങളില്ലാത്ത കോമഡിയും തരക്കേടില്ലാത്ത ആക്ഷനും എല്ലാം ചേർന്ന ഒരു തവണ എന്ത് കൊണ്ടും കാണാൻ കഴിയുന്ന ചിത്രം.
മൈ റേറ്റിംഗ് : 8.8 ഓണ് 10
No comments:
Post a Comment