വാരിയർ (2011)
Language : English
Genre : Action | Drama
Director : Gavin O' Connor
IMDB Rating : 8.2
Warrior Theatrical Trailer
രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു സഹോദരങ്ങളുടെ മാനസിക സംഘർഷങ്ങളുടെയും പിരിമുരുക്കത്തിൻറെയും കഥ പറയുന്ന ചിത്രമാണ് വാരിയർ. ഗവിൻ ഓ കോണർ സംവിധാനം ചെയ്തു 2011ൽ റിലീസായ ഈ ചിത്രം വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ്.ടോമി കോണ്‍ലനും ബ്രെണ്ടൻ കോണ്‍ലനും സഹോദരങ്ങളാണ്. ടോമി തന്റെ അച്ഛനായ പാഡി കൊൻലന്റെ മദ്യാസക്തിയിലും അസഭ്യ വർഷത്തിൽ സഹികെട്ടു തന്റെ നിത്യരോഗിയായ അമ്മയെയും കൂട്ടി വളരെ ചെറുപ്പത്തിൽ തന്നെ നാട് വിട്ടയാളാണ്. U.S. നായികസേനയിൽ നിന്നും തിരിച്ചു നാട്ടിലെത്തുന്ന ടോമി, തന്റെ അച്ഛനെ സന്ദര്ശിക്കുന്നു, ഇപ്പോഴും ടോമി പാഡിയോട് ക്ഷമിച്ചിട്ടില്ല, എന്നാൽ താൻ മാറിയെന്നും, താനിപ്പോൾ കുടിയ്ക്കുന്നില്ല എന്നും ,ടോമിയ്ക്ക് വിശ്വാസം ആകുന്നില്ല. ഒരു ദിവസം, അവിടുത്തെ ലോക്കൽ ജിമ്മിൽ പരിശീലനത്തിന് പോകുന്ന ടോമി ഒരു പ്രൊഫഷനൽ പോരാളി/ ബോക്സർ ആയ പീറ്റ് ഗ്രൈംസിനെ റിംഗിൽ മുപ്പതു സെകണ്ടിനുള്ളിൽ ഇടിച്ചു നിലം പരിശാക്കുന്നു. ഇത് മൊബൈൽ എടുക്കുന്ന ആരോ, അത് യൂടൂബിൽ അപ്-ലോഡ് ചെയ്യുകയും, അത് പെട്ടെന്ന് തന്നെ വിരൽ ആകുകയും ചെയ്യുന്നു.ടോമി അവിടെ നിന്നും സ്പാർട്ട എന്ന മാർഷ്യൽ ആർട്സ് ടൂർണമെൻറ് ഉണ്ടെന്നും അവിടെ പങ്കെടുത്താൽ 5 മില്യണ്‍ ഡോളറുകൾ കിട്ടുമെന്നും മനസിലാക്കുന്നു . ടോമി അച്ഛനോട് തന്നെ പരിശീലിപ്പിക്കാമൊ എന്നും എന്നാൽ തങ്ങളുടെ ബന്ധം ഒരിക്കലും പഴയ രീതിയിൽ ആകുകയുമില്ല എന്ന ഉപാധി വെയ്ക്കുന്നു.
ഇതേ സമയം, ബ്രെണ്ടൻ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന ഒരു കുടുംബം നയിക്കാൻ വളരെയേറെ കഷ്ടപ്പെടുന്ന ഒരു ഹൈസ്കൂൾ ഫിസിക്സ് ടീച്ചറാണ്. വീട് കൂടി പണയപ്പെടുത്തിയാണ് തന്റെ ഇളയ മകളുടെ ഹൃദയതിനായുള്ള ചികിത്സയ്ക്ക് പണം കണ്ടെത്തുന്നത്. എന്നാൽ അതോന്നും പോരാത്തത് കൊണ്ട്, സ്കൂളിലെ പഠിപ്പിക്കൽ കഴിഞ്ഞു വൈകിട്ട് ഒരു ലോകൽ ഫൈറ്ററുകളുമായി എട്ടുമുട്ടിയാണ് കഴിഞ്ഞു കൂടാനുള്ള പണം സംഭരിക്കുന്നത്. എന്നാൽ ഈ ചെയ്തി ബ്രെണ്ടന്റെ സ്കൂളിൽ അറിയുകയും അവിടെ നിന്ന് പുറത്താക്കപെടുകയും ചെയ്യുന്നു. അതോടെ, ഫ്രാങ്ക് കപന എന്ന തന്റെ സുഹൃത്തിന്റെ കീഴിൽ പരിശീലനം ആരംഭിക്കുന്ന ബ്രെണ്ടൻ ചെറിയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ തുടങ്ങുന്നു. അതെ സമയം, സ്പാർട്ടയിൽ മത്സരിക്കാൻ തുടങ്ങുന്ന ഫ്രാങ്കിനു പരുക്ക് പറ്റുകയും, ഫ്രാങ്കിനു പകരക്കാരനായി താൻ മത്സരിക്കാമെന്നു ഫ്രാങ്കിനോട് ബ്രെണ്ടൻ പറഞ്ഞു വിശ്വസിപ്പിക്കുന്നു.
ഒരേ ടൂർണമെന്റിൽ സഹോദരങ്ങൾ മത്സരിക്കുന്നു, എന്നത് അവർ അറിയുന്നത് അവിടെ എത്തുമ്പോഴാണ്. പിന്നീട് ആര് ജയിക്കും എന്നതാണ് സിനിമയുടെ പിൻഭാഗം.
ഒരൊറ്റ സിനിമ കൊണ്ട്, ഒരു നടനിൽ ആരാധന ഉണ്ടാക്കിയത് ഇതിലെ ടോം ഹാർഡി എന്നാ നടന്റെ പ്രകടനം ആണ്. ആ ശബ്ദവും, സ്ക്രീൻപ്രസൻസും, ആ അഭിനയവും എന്നെ ഒരൊറ്റ രാത്രി കൊണ്ട് ഈ നടനിൽ ആരാധനയുണ്ടാക്കി. അത്രയ്ക്ക് മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. ജോയൽ എഡ്ഗെർട്ടൻ ബ്രെണ്ടനായി മികച്ച പ്രകടനം കാഴ്ച വെച്ചു. ഈ ചിത്രത്തിൽ ഇരുവരുടെയും അച്ഛനായി മികച്ച പ്രകടനം കാഴ്ച വെച്ച നിക്ക് നോൾട്ടെയുടെ ആരുടെ കൂടെ നില്ക്കണം എന്നാ മാനസിക സംഘർഷം നമ്മൾ പ്രേക്ഷകരിലും ഉണ്ടാക്കുന്നു. ആര് ജയിക്കണം എന്ന് മനസ്സിൽ ഒരു പിരിമുറുക്കം ശ്രിഷ്ടിക്കുന്നു. തിരക്കഥയുടെയും സംവിധായകന്റെയും മികവു അവിടെ നമുക്ക് മനസിലാക്കി തരുന്നു. ഗവിൻ അവിടെ ശരിക്കും സ്കോർ ചെയ്തു എന്ന് പറയാം. പാളിപ്പോകാവുന്ന ഒരു കഥയെ, അല്ലെങ്കിൽ ക്ലീഷേകൾ ഉള്ള ഒരു കഥ ഇത്ര ബലമുള്ള സിനിമയാക്കി ഏവരെയും പ്രീതിപ്പെടുത്തിയതും അദ്ദേഹം തന്നെ. ആക്ഷൻ സീനുകളെല്ലാം Extra-Ordinary. മാർക്ക് ഇഷാമിന്റെ പശ്ചാത്തല സംഗീതം പ്രശംസനീയം.
പക്ഷെ, ഇത്രയും നല്ല Emotional Quotient ഉള്ള ഫാമിലി ഡ്രാമ ബോക്സോഫീസിൽ നിലം പതിച്ചു എന്നതാണ് സങ്കടകരമായ ഒരു കാര്യം.
അത് കൊണ്ട് തന്നെയാവാം, ബോക്സോഫീസിൽ ചലനം ഉണ്ടാക്കാൻ കഴിയാഞ്ഞ ഈ ചിത്രം ഹിന്ദി ഔദ്യോകികമായി റീമേക്ക് ചെയ്യുന്നത്, ഈ ചിത്രമെങ്കിലും വിജയിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു.
എന്റെ റേറ്റിംഗ് : 9.0 ഓണ്‍ 10
No comments:
Post a Comment