യാൻ (2014)
Language : Tamil
Genre : Action | Thriller
Director : Ravi K. Chandiran
IMDB Rating : 3.4
Yaan Theatrical Trailer
രവി കെ ചന്ദിരൻ സംവിധാനിച്ച ജീവ തുളസി നായർ നായകനും നായികയുമായി അഭിനയിച്ച പടം എന്ന് വിളിക്കാൻ കഴിയില്ല വധം എന്ന് തന്നെ വിളിക്കണം. കണ്ടു കഴിഞ്ഞപ്പോൾ എന്റെ മനസ്സില് ഉദിച്ച കുറെ ചോദ്യങ്ങൾ
ഹോ, ഇങ്ങനെയും പടങ്ങളൊക്കെ ഇറക്കാമെന്ന് എന്നാലും ഈ രവിയ്ക്ക് എങ്ങിനെ തോന്നി.. അല്ല, ജീവയ്ക്ക് എന്ത് സംഭവിച്ചു?? എത്ര പടങ്ങളിൽ നമ്മളീ കഥ കണ്ടിട്ടുണ്ടാവും, പണ്ടിറങ്ങിയ വേറൊരു വധം, ധാം ധൂം എന്നാ ചിത്രത്തിലും ഇതേ കഥയായിരുന്നില്ലേ??? ഈ ഹാരിസ് ജെയരാജ് എന്ന് കോപ്പിയടി നിർത്തും? പാവം ഒരു റഹ്മാൻ സാബില്ലാരുന്നെങ്കിൽ ഇവൻ എന്തോ ചെയ്തേനെ??? എന്തിനീ ചതി എന്നോട് ചെയ്തു??? തുളസി നായരുടെ കരീർ ഇതോടെ പൂട്ടിക്കെട്ടുമെന്നാ തോന്നുന്നേ..
ഇനി കഥയിലേക്ക് വരാം.. വലുതായി ഒന്നും പറയാനില്ല.. കാമുകിയോടുള്ള വാശിയ്ക്ക് ബസിലിസ്താൻ എന്നാ അറബു രാജ്യത്തിൽ ജോലിയ്ക്ക് വേണ്ടി പോകുന്ന സമയത്ത്, കയ്യിൽ മയക്കു മരുന്ന് വെച്ചതിനു അവിടെ വെച്ച് പിടിയിലാവുന്നു.. പിന്നെ അടി, ഇടയ്ക്കിടെ പാട്ട്, പിന്നേം അടി, പിന്നെ ഓട്ടം, അവസാനം പടി. പടം ശുഭം.. നമ്മുടെ സമയം പണം എല്ലാം നഷ്ടം. ഇങ്ങനത്തെ ഒരു മോശമായ കഥയ്ക്ക് അതിലും മോശമായ തിരക്കഥയും സംഭാഷണവും. വെറും ബാലിശമായ സംഭാഷങ്ങൾ തന്നെയാരുന്നു ചിത്രത്തിൽ.
രവി കെ ചന്ദിരൻ എന്നാ അനുഗ്രഹീത കാമെറമാൻ ഇങ്ങനെയൊരു സാഹസത്തിനു മുതിരെണ്ടിയിരുന്നില്ല എന്ന് വേണം ഈ പടം കണ്ടു കഴിയുമ്പോൾ നമുക്ക് തോന്നുന്നത്.. ഓർത്ത് വെയ്ക്കാൻ കൂടി ഒന്നും തന്നെയില്ല എന്നതാണ് ഒരു കാര്യം.
ഈ പടം കണ്ടപ്പോൾ എനിക്ക് കിട്ടിയ തിരിച്ചറിവാണ്, മുംബൈയിലും ബസിലിസ്താൻ (ഒരു അറബു രാജ്യം എന്നാണു വെയ്പ്പ്) മൊത്തം തമിഴന്മാരാനെന്നു. എവിടെ നോക്കിയാലും തമിഴ് തന്നെ പറയുന്നു.. സായിപ്പന്മാർ തമിഴ് പറയുന്നു, മറാത്തികൾ തമിഴ് പറയുന്നു.. ഇത്രയ്ക്ക് തമിഴന്മാർ ഈ ലോകത്തുണ്ടായിരുന്നോ?? ക്ലൈമാക്സ് സീനിൽ ജീവ ഒരു മീറ്റിംഗിൽ മൊത്തം തമിഴ് തന്നെ പറയുന്നു. അതെല്ലാവര്ക്കും മനസിലാവുകയും ചെയ്യുന്നു.. എന്താല്ലേ???
ഹാരിസ് ജയരാജ് ശെരിക്കും ഈ പണി ചെയ്യാണ്ടിരിക്കുന്നതാവും നല്ലത്.. അറിയാവുന്ന പണി ചെയ്താൽ പോരെ എന്ന് ഒരു ചോദ്യം തന്നെയുണ്ടാവും.. പാട്ടുകൾ ഒന്നും ശെരിയായില്ല, ഈ പടം കാണുമ്പോൾ പാട്ടുകൾ എല്ലാം തന്നെ ബോർ തന്നെയാണ്.. പശ്ചാത്തല സംഗീതം ഒട്ടും തന്നെ നന്നായില്ല.. എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല..
ആകെ എടുത്തു പറയാനുള്ളത് കാമെറ വർക്ക് ആണ്. നന്നായിരുന്നു.. ചില ആക്ഷൻ സീന്സും കൊള്ളാമായിരുന്നു..
മൊത്തത്തിൽ പറഞ്ഞാൽ പാട് ബോറാണ്.. കണ്ടു ചാവേണ്ട എന്ന് മാത്രേ പറയാനുള്ളൂ..
മൈ റേറ്റിംഗ്: 3.3 / 10
No comments:
Post a Comment