പ്രീഡെസ്റ്റിനേഷൻ (2014)
Language : English
Genre : Drama | Mystery | Sci-Fi
Director : The Spierig Brothers (Michael Spierig & Peter Speirig)
IMDB Rating : 7.4
Predestination Theatrical Trailer
2014ഇൽ പുറത്തിറങ്ങിയ ഒരു ഓസ്ട്രേലിയൻ സയൻസ് ഫിക്ഷൻ ചിത്രമാണ് പ്രീഡെസ്റ്റിനേഷൻ . ടൈം ട്രാവൽ കഥ പറയുന്ന ഈ ചിത്രം സാങ്കേതികമായും അതെ സമയം കെട്ടുറപ്പുള്ള തിരക്കഥയുള്ളതുമാണ്. സ്പീരിഗ് ബ്രതെർസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ എഴുതിയതും അവർ തന്നെയാണ്. എതൻ ഹോക്, സാറാ സ്നൂക്ക് ആണ് പ്രധാന താരങ്ങൾ.
പല സമയങ്ങളിലും രെക്ഷപെട്ട ഫിസ്സിൽ ബോംബർ എന്ന ഒരു തീവ്രവാദിയെ അകപ്പെടുത്താൻ വേണ്ടി പോകുന്ന റ്റെമ്പൊരൽ ഏജന്റിന്റെ കഥയാണ് ഇത്. റ്റെമ്പൊരൽ ഏജന്റായി ഏതൻ ഹോക്കാണ് അഭിനയിക്കുന്നത്. ഞാൻ അധികം കഥയെപ്പറ്റി എഴുതുന്നില്ല, കാരണം പൂർണ്ണമായും ഒരു ഉദ്യോഗജനികമായ ചിത്രമാണ്.
ഇതിൽ എടുത്തു പറയാൻ മൂന്നു കഥാപാത്രങ്ങൾ മാത്രമേയുള്ളൂ. എതൻ ഹോക്, സാറാ സ്നൂക്, നോവ ടൈലർ എന്നിവരാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എതൻ ഹോക് അവിസ്മരണീയമായ അഭിനയമാണ് കാഴ്ച വെച്ചത്. സാറാ (ഇത് വരെ ചെറിയ റോളുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും) ഈ ചിത്രത്തിൽ ഒരു മുഴുനീള റോൾ കിട്ടിയതിൽ അഭിമാനിക്കാം. അത്രയ്ക്ക് കറയറ്റ പ്രകടനമാണ് ഈ സിനിമയിൽ പുള്ളിക്കാരി ചെയ്തത്.
ആദ്യാവസാനം വരെ സസ്പൻസ് പിടിച്ചു നിർത്താൻ കഴിഞ്ഞത് ആണ് സംവിധായകരുടെ മിടുക്ക്. കഥ നമ്മളെ കുറച്ചു ആശയക്കുഴപ്പമുണ്ടാക്കുമെങ്കിലും (കുറച്ചധികം confusing ആണ് എങ്കിലും) വളരെ interesting ആയാണ് ചെയ്തിരിക്കുന്നത്. ബിജിഎം കഥയ്ക്ക് ചേരുന്ന രീതിയിൽ തന്നെ. ഞാൻ ഒത്തിരി ടൈം ട്രാവൽ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ചിത്രം കാണുന്നത് ആദ്യമായിട്ടാണ്. ഒരു ചെറുകഥയെ അവർ ഇത്ര നന്നായി അഭ്രപാളിയിൽ കൊണ്ട് വന്നതിനു സ്പീരിഗ് ബ്രതെർസ് അഭിനന്ദനം അർഹിക്കുന്നു.
സൈഫൈ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു കൈ നോക്കാം, കാരണം പൂർണ്ണമായും സയൻസ് ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ടു സഞ്ചരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ഫാൻസ്
എന്റെ റേറ്റിംഗ്: 8.3 ഓണ് 10
No comments:
Post a Comment