ഡെലിവർ അസ് ഫ്രം ഈവിൾ (2014)
Genre : Horror | Thriller
Director : Scott Derrickson
IMDB Rating : 6.2
Deliver Us From Evil Theatrical Trailer
വലിയ പ്രതീക്ഷ ഒന്നും തന്നെയില്ലാണ്ടാണ് ഞാൻ കാണാൻ തുടങ്ങിയത്. ആദ്യത്തെ പത്തു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ ചിത്രം എന്നെ ശെരിക്കും ആശ്ച്ചര്യപ്പെടുത്തി. പിന്നെ എന്നെ സിനിമയിലേക്ക് ആകർഷിപ്പിചു. ചിത്രത്തിൻറെ ഡാർക്ക് കളർ ടോണ്‍, പിന്നെ മഴയെന്ന ബാക്ക് ഗ്രൌണ്ട് തീം, നനുത്തതും ആയ ബീജിഎം കറുത്തിരുണ്ട ഇടനാഴികൾ എല്ലാം നമക്കുള്ളിൽ ഒരേ സമയം ഉത്കണ്ഠയും ഭീതിയും ജനിപ്പിക്കുന്നവയാണ്.
കഥാസാരം: സിറ്റിയിൽ ചില അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ അതന്യേഷിക്കാനെത്തുന്ന പോലീസുദ്യോഗസ്ഥനാണ് കഥാനായകൻ. പിന്നീട് അദ്ദേഹം മനസിലാക്കുന്നു ഇതിനു പിന്നിൽ മനുഷ്യനുമപ്പുറമായ എന്തോ ശക്തിയുണ്ടെന്ന്. ഒരു പുരൊഹിതനുമായി ചേർന്ന് ആ രഹസ്യങ്ങളുടെ ചുരുളുകൾ അഴിയ്ക്കുന്നു.
നായകനായി എറിക് ബാനയും പുരോഹിതനായി എഡ്ഗർ റാമിറെസും നല്ല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഒലീവിയ മുൻ നായികയെന്നതിലുപരി വലിയ റോൾ ഇല്ലെങ്കിലും അവരുടെ ജോലി അവർ ഭംഗിയാക്കി. മറ്റു അഭിനേതാക്കളും നല്ല പ്രകടനം തന്നെയാണ് നടത്തിയത്.
ചിത്രത്തിലെ പല സീനുകളും നമ്മുടെ ഉള്ളിൽ ഭീതിയുളവാക്കുന്നതാണെങ്കിലും കുറെ സീന്സ് നമ്മളെ തീർത്തും ഞെട്ടിപ്പിക്കുന്നതാണ്. ജമ്പിങ്ങ് സീനുകളാണ് കൂടുതലും. അത് നല്ല രീതിയിൽ തന്നെ സ്ക്രീനിൽ കാണിക്കാൻ കഴിഞ്ഞിട്ടുമുണ്ട്.
സംവിധായകാൻ തകര്ത്തിട്ടുണ്ട്. സിനിസ്റ്റെരും എക്സോര്സിസവും ഒക്കെ ചെയ്ത സ്കോട്ട് ഇതിൽ നമ്മുടെ പ്രതീക്ഷ തെറ്റിക്കുന്നില്ല എന്ന് തന്നെ വേണം പറയാൻ.
ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഒരു കൈ നോക്കാവുന്നതാണ്.
എൻറെ റേറ്റിംഗ് 7.1 ഓണ്‍ 10
No comments:
Post a Comment