Cover Page

Cover Page

Monday, August 3, 2015

55. The Hobbit: The Battle Of The Five Armies (2014)

ദി ഹോബിറ്റ് - ദി ബാറ്റിൽ ഓഫ് ദി ഫൈവ് ആർമീസ് (2014)


Language : English
Genre : Action | Adventure | Fantasy
Director : Peter Jackson
IMDB Rating : 7.5

The Hobbit: The Battle Of The Five Armies Theatrical Trailer


ലോർഡ്‌ ഓഫ് തി റിങ്ങ്സ്, പിന്നെ ഹോബിറ്റ് ഒന്നും രണ്ടും സംവിധാനം ചെയ്ത പീറ്റർ ജാക്സണ്‍ എന്നാ വിശ്വവിഖ്യാത സംവിധായകന്റെ ചിത്രം എന്ന് കേൾക്കുമ്പോഴേ നമ്മുടെയെല്ലാം മനസ്സിലെ പ്രതീക്ഷകൾ  വാനോളമുയരും. അത് പോരാഞ്ഞു ട്രെയിലർ കണ്ടവരുടെ മനസ്സിൽ അതേ പ്രതീക്ഷ തന്നെയായിരിക്കും. ഒരു മലയോളം പ്രതീക്ഷിച്ചു ഒരു കുരുവോളം കിട്ടി എന്ന് പറയുന്ന പോലെയാണ് ഈ ചിത്രവും. ഒരു പാട് പ്രതീക്ഷ അർപ്പിച്ചു ഈ സിനിമ കാണുന്നവർക്ക് വൻ നിരാശ മാത്രമായിരിക്കും പീറ്റർ ജാക്സനും കൂട്ടരും സമ്മാനിക്കുന്നത്.

ഇനി ചിത്രത്തിലേക്ക് കടക്കാം.

കഥ ഞാൻ അധികം വിസ്തരിച്ചു പറയുന്നില്ല.. കാരണം എല്ലാവർക്കും അറിയും എന്ന് തന്നെ കരുതുന്നു, ഇത് ഹോബിറ്റ്-1 & ഹോബിറ്റ്-2 ൻറെയും ബാക്കിയാണെന്ന്. ഹോബിറ്റ് 2 കണ്ടു കഴിയുമ്പോൾ എങ്ങിനെയും മൂന്നാമത്തെ ഭാഗം റിലീസ് ചെയ്‌താൽ മതിയെന്ന് ചിന്തിക്കാത്തവരായി ആരുമുണ്ടാവില്ല.. പക്ഷെ ഈ ചിത്രം ആ പ്രതീക്ഷകൾ തകർത്ത് കൊണ്ട് ഒരു സാദ ചിത്രമായി അവസാനിക്കുന്നു.. മനസ്സില് തങ്ങി നില്ക്കുന്ന ഒരു സീൻ പോലുമില്ല എന്ന് പറയുന്നതാണ് ശരി. ഒന്നിലും രണ്ടിലും കേന്ദ്ര കഥാപാത്രമായി നിറഞ്ഞു നിന്നിരുന്ന മാർട്ടിൻ ഫ്രീമാൻ അവതരിപ്പിച്ച ബിൽബൊ ബാഗ്ഗിൻസ് എന്നാ ഹോബിറ്റ് ഈ ചിത്രത്തിൽ വലിയ പ്രാധാന്യമില്ലാത്ത റോൾ ആയിട്ടാണ് തോന്നിയത്. അതെ സമയം, കുള്ളന്മാർക്ക് വലിയ പ്രാധാന്യം കൊടുക്കുകയും ചെയ്യും. ഒരു സീനും പൂർണതയെത്തിയില്ല. എന്തൊക്കെയോ ചെയ്തു കുറച്ചു ഗ്രാഫിക്സ് ചേർത്തു. അത്ര മാത്രം.

5 ആർമികൾ തമ്മിലുള്ള യുധമാണല്ലോ ഇവര ഉദ്ദേശിച്ചത്, ആ യുദ്ധം കോട്ടയിലുള്ള സ്വർണത്തിന് വേണ്ടിയാണ് എന്നാണു സിനിമ പറയുന്നത്. പക്ഷെ യുദ്ധം എല്ലാം കഴിയുമ്പോൾ അവർ സ്വർണം എന്ത് ചെയ്തു എന്ന് പറയുന്നില്ല.. എന്തിനു വേണ്ടിയായിരുന്നു ആ യുദ്ധം എന്ന് ഒരു നിമിഷം ഒരു സാധാരാണ പ്രേക്ഷകാൻ എന്നാ നിലയ്ക്ക് ചോദിച്ചു പോകും. ലോർഡ്‌ ഓഫ് ഡി റിങ്ങ്സ് ഒക്കെ മനസ്സിൽ കൊണ്ട് നടക്കുന്നവര്ക്ക് ഈ ചിത്രം വൻ നിരാശ ആയിരിക്കും നല്കുന്നത്. അതിനു കാരണം, ഇതിന്റെ കഥയും, തിരക്കഥയും പിന്നെ പീറ്റർ ജാക്സൻറെ അലസതയോടെയുള്ള സംവിധാനവുമാണ്. ഈ ചിത്രം കാണുന്ന സമയത്ത്, ഒത്തിരി ചോദ്യങ്ങള മനസ്സിൽ കൂടി മാറി മറിയും, എവിടെ? എങ്ങിനെ? അങ്ങിനെ സംഭവിക്കുമോ? പല കാര്യങ്ങളും ലോജിക്കില്ല..

ഹോബിറ്റ് കാണണമെന്ന് ആഗ്രഹമുള്ളവർക്ക് ഡിവിഡി അല്ലെങ്കിൽ ബ്ലൂറേ ഇറങ്ങുന്നത് വരെ കാത്തിരിക്കുന്നതാവും നല്ലത്.

എന്റെ റേറ്റിംഗ് : 5.4 ഓണ്‍ 10 (not recommended)

No comments:

Post a Comment