Cover Page

Cover Page

Saturday, August 1, 2015

54. The Stoneman Murders (2009)

ദി സ്റ്റോണ്‍മാൻ മർഡർസ്   (2009)




Language : Hindi
Genre : Crime | Drama | Mystery | Thriller
Director : Manish Gupta
IMDB Rating : 7.4

The Stoneman Murders Theatrical Trailer

1980കളിൽ ബോംബയിൽ  (ഇപ്പോഴത്തെ മുംബൈ) നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി മനീഷ് ഗുപ്ത എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി സ്റ്റോണ്‍മാൻ മർഡർസ്.

1980കളുടെ തുടക്കത്തിൽ, ബോംബയിലെ തെരുവുകളിൽ കിടന്നുറങ്ങുന്നവർ ഓരോരുത്തരായി കൊല്ലപ്പെടുന്നു. പല മരണങ്ങൾ നടന്നിട്ടും പോലീസ് അത് വലിയ കാര്യമായെടുക്കാതെയിരിക്കുമ്പോൾ, സഞ്ജയ്‌ ഷേലാർ എന്ന സസ്പൻഡ് ചെയ്യപ്പെട്ട ഒരു സബ് ഇൻസ്പെക്റ്റർ അത് സ്വമേധയാ ഏറ്റെടുത്തു കുട്ടാന്യേഷണം ആരംഭിക്കുന്നു. അന്വേഷണം പുരോഗമിക്കവേ, മരണങ്ങൾ കൂടി കൂടി വരുന്നു.പോലീസിനും ഇത് തലവേദന ആകുന്ന സമയത്ത് കേദാർ എന്നാ ഇന്സ്പെക്ടരും കേസ് അന്യേഷിക്കാനായി  വരുന്നു. സഞ്ജയ്‌ അന്യെഷണങ്ങൾ അവസാനമാകുമ്പോൾ, പല ഞെട്ടിക്കുന്ന രഹസ്യങ്ങളുടെയും ചുരുളഴിയുന്നു.

ഇങ്ങനെ ഒരു വിഷയം പറയാൻ വേണ്ടി ഇരുണ്ട രീതി തെരഞ്ഞെടുത്ത മനീഷ് ഗുപ്തയ്ക്ക് ആദ്യമേ അഭിവാദനം അർപ്പിച്ചു കൊള്ളുന്നു. കാരണം, ഇതിൽ ഭൂരിപക്ഷ സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് രാത്രിയാണെന്നുള്ളത് കൊണ്ടും ഇത്രയും സീരിയസ് ആയ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത് കൊണ്ടും കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ ഉള്ളിൽ ഒരു ചെറിയ ഭീതിയുടെ വിത്തെരിയാൻ കഴിഞ്ഞിട്ടുണ്ട്. അതിനു ചേർന്ന രീതിയിലുള്ള വെളിച്ച സജ്ജീകരനയും പശ്ചാത്തലസംഗീതവും (സിദ്ധാർത്  സുഹാസ്) കൂടിയായപ്പോൾ നല്ല ഒരു ത്രില്ലർ തന്നെ സമ്മാനിച്ചു. മനീഷ് ഗുപ്ത നല്ല രീതിയിൽ തന്നെ ഹോംവർക്ക് ചെയ്തിട്ടുണ്ട് എന്ന് ഈ സ്ക്രിപ്റ്റിൽ നിന്നും മനസിലാക്കാം. അത്രയ്ക്ക് മുഴുകിപ്പോവും ഒരു സാധാരണ പ്രേക്ഷകൻ ഈ ചിത്രം കാണുമ്പോൾ. ആരാണ് കൊലയാളി എന്ന് ഓരോ നിമിഷവും പ്രേക്ഷകനെ ചിന്തിപ്പിച്ചു കൊണ്ടേയിരിക്കും. ഒരു 

നായകനായി അഭിനയിച്ച കെ.കെ. മേനോൻ  അനുമോദനകരമായ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ഏതു റോൾ നല്കിയാലും അതിൽ അധെഹത്തിന്റെതായ കൈയ്യൊപ്പു ചാർത്തുന്നത് കെകെ മേനോൻറെ പതിവാണ് എന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം. അർബാസ് ഖാൻ ഒരു സുപ്രധാന റോളിൽ ഈ ചിത്രത്തിൽ ഉണ്ട്. അധികം സ്ക്രീൻസ്പേസ് ഇല്ലായെങ്കിലും അദ്ദേഹം തരക്കേടില്ലാതെ ചെയ്തു. നായിക (എന്ന് പറയാം, ആകെ ഉള്ള ഒരു സ്ത്രീ സാന്നിധ്യം) രുക്ഷാർ റഹ്മാൻ, വീരേന്ദ്ര സക്സേന, വിക്രം ഗോഖലെ എന്നിവരും അവരവരുടെ റോളുകൾ ഭംഗിയായി തന്നെ ചെയ്തു.

മൊത്തത്തില്‍, ഒരു നല്ല ഒരു മിസ്റ്റരി ത്രില്ലറാണ് ദി സ്റ്റോണ്‍മാൻ മർഡർസ് .

എന്റെ റേറ്റിംഗ് : 7.4 ഓണ്‍ 10

No comments:

Post a Comment