Cover Page

Cover Page

Monday, August 3, 2015

56. The Fatal Encounter (Yeok Rin) (2014)

ദി ഫറ്റൽ എൻകൗണ്ടർ (യോ റിൻ) (2014)


Language : Korean
Genre : Drama | History
Director : Jae-Gyu Lee
IMDB Rating : 7.0


The Fatal Encounter Theatrical Trailer


ദി ഫറ്റൽ എൻകൗണ്ടർ ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒരു കൊറിയൻ ചിത്രമാണ്. കൊറിയൻ രാജാവായ ജ്യൊങ്ങ്ജോയുടെ മേലെ നടന്ന വധശ്രമത്തിൻറെ 24 മണിക്കൂർ മുൻപ് മുതലുള്ള കഥയാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.

ജ്യോസാൻ രാജവംശത്തിന്റെ പിൻതലമുറക്കാരനായ രാജാവാണ് ജ്യൊങ്ങ്ജോ. കുഞ്ഞുന്നാൾ മുതലേ അദ്ദേഹത്തിന്റെ നേരെ വധ ശ്രമം നടന്നു വരുകയാണ്, പക്ഷെ ഈ കഥ അദ്ദേഹത്തിന്റെ 25ആം വയസിൽ നേരിടുന്ന ഒരു വധാശ്രമത്തിന്റെ 24 മണിക്കൂർ റ്റൈംഫ്രേമിൽ അവതരിപ്പിച്ചിരിക്കുന്നു. അധികാരക്കൊതിയന്മാരുടെ ഇടയിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു രാജാവാണ്‌ ജ്യൊങ്ങ്ജോ. ആയോധന കലയിലും പാണ്ടിത്യത്തിലും പ്രാവീണ്യം നേടിയ ജ്യൊങ്ങ്ജോ തന്റെ സഹായിയായ സാംഗിൽ മാത്രമേ വിശ്വാസം അർപ്പിചിരുന്നുള്ളൂ. ചുറ്റുമുള്ളവരെല്ലാം കൊല്ലാൻ തക്കം പാർത്തിരിക്കുമ്പോൾ, എങ്ങിനെ ജ്യൊങ്ങ്ജോ രക്ഷപെടുമോ കൊല്ലപ്പെടുമോ എന്നതാണ് ഈ സിനിമ പറയുന്നത്.

ഒരു പീരിയഡ് ഡ്രാമ ആയതു കൊണ്ട് തന്നെ, സംവിധായകാൻ ഓരോ ഡീറ്റൈലിങ്ങും സൂക്ഷ്മമായി ചെയ്തിരിക്കുന്നു എന്ന് നമുക്ക് വ്യക്തമാകും, പ്രത്യേകിച്ച് സെറ്റ്, വസ്ത്രങ്ങൾ, ആയുധങ്ങൾ, പുസ്തകങ്ങൾ, സംസാരം. സെറ്റ് - ഒരു രക്ഷയുമില്ല, കിടിലൻ തന്നെ.

പക്ഷെ എന്നെ ഈ ചിത്രത്തിൽ നിന്നും പുറകോട്ടു വലിക്കുന്നത്, ഇതിന്റെ ഫ്ലോ ആണ്. വളരെയധികം സ്ലോ ആയിട്ടാണ് ചിത്രം മുൻപോട്ടു പോകുന്നത്. അത് കൊണ്ട് തന്നെ, നമുക്ക് ചിത്രത്തിലുള്ള ഒരു താല്പര്യം നഷ്ടപ്പെട്ടു വരും, രസച്ചരട് പൊട്ടും എന്നാ സ്ഥിതി വരുമ്പോൾ കുറച്ചു ത്രില്ലിങ്ങായി വരും.
ചിത്രത്തിൻറെ ക്ലൈമാക്സിൽ ഉള്ള ഫൈറ്റ് കിടിലൻ ആയി ചിത്രീകരിച്ചിട്ടുണ്ട്. ആ സീന്സ് മതി, അത്രയും സ്ലോ ആയിട്ട് പോയ പടത്തെ എലവേറ്റ് ചെയ്യാൻ.
പൊതുവെ പറഞ്ഞാൽ, അത്ര കിടു പടമൊന്നുമല്ല. ഒരു സാധാരണ പടമായി ഈ ചിത്രം ഒതുങ്ങിപ്പോയി എന്നതാണ് വാസ്തവം.

എൻറെ റേറ്റിംഗ് : 6.2 ഓണ്‍ 10

No comments:

Post a Comment