തിരുടൻ പോലീസ് (2014)
Language : Tamil
Genre : Comedy | Drama | Romance
DIrector : Caarthick Raju
IMDB Rating : 5.8
Thirudan Police Theatrical Trailer
കാർത്തിക് രാജു സംവിധാനം ചെയ്തു അട്ടകത്തി ഫയിം "ദിനേശ്|" നായകനായ തിരുടൻ പോലീസ് ഒരു നല്ല എന്റെർറ്റൈനെർ ആണ്. കോമഡിയിൽ പൊതിഞ്ഞു ആക്ഷനും റൊമാൻസും എല്ലാം ഒരേ രീതിയിൽ മിശ്രിതം ചെയ്ത ഒരു നല്ല ചിത്രം ആണ് ഇത്. ഞാൻ ശെരിക്കും ആസ്വദിച്ചു.
കഥ: വിശ്വ ഒരു ഹെഡ് കോണ്‍സ്ടബിളിന്റെ മകനാണ്, അവർ ഒരു പോലീസ് കോളനിയിലാണ് താമസം. പഠിത്തം മുഴുമിപ്പിക്കാതെ വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കലാണ് നായകൻറെ പ്രധാന ജോലി. അതെ കോളനിയിൽ താമസിക്കുന്ന അസിസ്റ്റന്റ് കമ്മീഷണരുടെ മകനുമായി എന്നും കൊമ്പ് കൊർക്കലാണ് വേറൊരു വിനോദം. അതെ സമയം, ആ കോളനിയിൽ പുതിയ താമസക്കാരായി എസ്.ഐയും കുടുംബവും താമസത്തിനെത്തുന്നു. അദ്ധേഹത്തിന്റെ മകളെ കണ്ട മാത്രയിൽ തന്നെ ഇഷ്ടത്തിലാവുന്നു.
അങ്ങിനെ ഒരു ദിവസം, തൻറെ കൃത്യ നിർവഹണത്തിനിടെ കുത്തേറ്റു വിശ്വയുടെ അച്ഛൻ മരിക്കുന്നു. നല്ല ഒരു പോലീസുദ്യോഗസ്തനായിരുന്ന വിശ്വയുടെ അച്ഛൻ മരിച്ചത് കൊണ്ട് കമ്മീഷണർ വിശ്വയ്ക്ക് ആ ജോലി നല്കുന്നു. പിന്നീട്, കോസ്ടബിളായി അവിടെ തന്നെയുള്ള പോലീസ് സ്റ്റേഷനിൽ ചേരുന്നു. ഒത്തിരി പ്രതീക്ഷകളുമായി പോലീസിൽ ജോലിയ്ക്ക് ചേർന്ന വിശ്വയ്ക്ക് പ്രതീക്ഷിച്ചതോന്നുമല്ല അവിടെ കാത്തിരുന്നത്. മേലുദ്യോഗസ്ഥരുടെ ഭ്രിത്യ വേല ചെയ്യാനായിരുന്നു യോഗം. കുറെ സംഭവങ്ങൾക്ക് ശേഷം (വലിച്ചു നീട്ടുന്നില്ല, കാരണം.. കഥ പറഞ്ഞാല പിന്നെ സ്പോയിലർ അലേര്ട്ട് വെയ്ക്കേണ്ടി വരും, അതോണ്ടാ) തൻറെ പിതാവിന്റെ ഘാതകരെ വിശ്വ കണ്ടു പിടിക്കുന്നു..
എങ്ങിനെ കണ്ടു പിടിക്കുന്നു അതാണ് കഥയിൽ നന്നായി ചെയ്തിരിക്കുന്നത്.
ഒരേ ടൈപ്പ് കഥയാണെങ്കിലും, ട്രീറ്റ്മന്റ് നന്നായിട്ടുണ്ട്.. ചില സീനിലെല്ലാം നന്നായി തന്നെ കോമഡി വർക്ക് ആയിട്ടുണ്ട്. ദിനേശിന്റെ കൂട്ടുകാരനായി അഭിനയിച്ച ബാലശരവണൻ നന്നായിട്ട് കോമഡി ചെയ്തിട്ടുണ്ട്.
ദിനേശ് നല്ല പ്രകടനമാണ് കാഴ്ച വെച്ചത്, പക്ഷെ കുറച്ചൂടെ ഒക്കെ നന്നാക്കണം എന്നെനിക്കു തോന്നി. സെന്റിമെന്റ്സ് സീനിലെല്ലാം ഇത്തിരി കൂടി മുഖത്ത് ഭാവം വരുത്തിയാൽ നന്നായിരിക്കും എന്നെനിക്കു തോന്നുന്നു. ഒരു കുക്കൂവും അട്ടകത്തിയിലും അഭിനയിച്ചതിന്റെ ബാക്കിപത്രമായി തോന്നി അഭിനയം. നായികയായ ഐശ്വര്യാ രാജേഷിനു കാര്യമായിട്ട് ചെയ്യാനില്ലരുന്നുവെങ്കിലും ഉള്ള സമയം നന്നായി തന്നെ ചെയ്തു. നല്ല ഭംഗിയുണ്ടായിരുന്നുആ കുട്ടീനെ കാണാൻ (നന്ദി കടപ്പാട് : മേക് അപ്പ്). നിതിൻ സത്യാ ഒരു നെഗറ്റീവ് ഷേടുള്ള ഒരു കഥാപാത്രം ചെയ്യുന്നുണ്ടെങ്കിലും അധികം നേരം സ്ക്രീനിലില്ല... നന്നായി തന്നെ അദ്ദേഹം ചെയ്തു... ശെരിക്കും പറയുവാണേൽ ഒരു ദിനേശ് ഷോ തന്നെയാണ് ചിത്രം.
യുവാൻ ശങ്കർ രാജയുടെ പാട്ടുകൾ വളരെ ഇമ്പമുള്ളതും നല്ല രീതിയിൽ ചിത്രീകരിചിട്ടുമുണ്ട്.. പേസാതെ എന്നാ ഗാനമാണ് മികച്ചു നിൽക്കുന്നത്.
പിന്നെ, തമിഴ് സിനിമയിൽ കാണുന്ന സ്ഥിരം ഫൈറ്റ് ഒക്കെ ആണെങ്കിലും, അധികം കത്തി ഒന്നും തോന്നിയില്ല (പറന്നടിയില്ല എന്നാണ് ചുരുക്കം). കുറെയേറെ ഉപദേശ സീനുകൾ ഉണ്ടെങ്കിലും അത്ര ബോറടിക്കുകയില്ല. പിന്നെ ദിനേശ് വില്ലൈന്മാരെ കൈകാര്യം ചെയ്യുന്ന സീന്സ് എല്ലാം തന്നെ തമാശ നിറച്ചിരിക്കുന്നതു കൊണ്ട് ഒരു വരൈട്ടി ഫീൽ ചെയ്യും .
വിജയ് സേതുപതിയും, എസ് പി ബാലസുബ്രമണിയവും അതിഥി വേഷത്തിലെത്തുന്നു എന്നാ പ്രത്യേകതയുമുണ്ട്.
എല്ലാം കൊണ്ടും ഒരു നല്ല ചിത്രം തന്നെയാണ്..
എന്റെ റേറ്റിംഗ് : 7.5 ഓണ് 10
No comments:
Post a Comment