Cover Page

Cover Page

Friday, June 24, 2016

174. Raman Raghav 2.0 (2016)

രാമൻ രാഘവ് 2.0 (2016)



Language : Hindi
Genre : Crime | Drama | Thriller
Director : Anurag Kashyap
IMDB: 7.8

Raman Raghav 2.0 Theatrical Trailer


എത്ര നല്ല മനുഷ്യന്റെ ഉള്ളിലും ഒരു കാട്ടുമൃഗം ഉറങ്ങുന്നുണ്ടാവും. അതെത്ര കൂട്ടിലിട്ടു നടന്നാലും ഒരു ദിവസം മറ നീക്കി പുറത്തു വരികയും ചെയ്യും. ഈ ഒരു സിംപിൾ ലോജിക്കിലാണ് രാമൻ രാഘവ് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

രാമൻ രാഘവ് എന്ന അറുപതുകളിൽ വിറപ്പിച്ച ഒരു സൈക്കോ സീരിയൽ കില്ലർ ആയിരുന്നു. രമണ്ണയ്ക്കു രാമൻ രാഘവിൽ നിന്നും പ്രചോദനം ഉൾകൊണ്ടു കൊലകൾ നടത്തിക്കൊണ്ടേയിരുന്നു. എന്നാൽ രാഘവന് അതിലൊന്നും ഒരു സന്തുഷ്ടി ലഭിക്കുന്നില്ല. താൻ സ്വയം രാമനെന്നു വിശ്വസിക്കുകയും തന്റെ പങ്കാളി ആയി രാഘവനെ അന്വേഷിച്ചു  നടക്കുകയും ചെയ്യുന്ന രാമന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്നത് മയക്കുമരുന്നിന് അടിമപ്പെട്ട രാഘവൻ എന്ന അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ആണ്. ഇവരുടെ പാതകൾ കൂട്ടിമുട്ടുമ്പോൾ എന്താകും  ഇതിവൃത്തം.

ആദ്യമേ പറയട്ടെ, ചിത്രത്തിന്റെ ഏറ്റവും  ഹൈലൈറ്റ് നവാസുദ്ധീൻ സിദ്ദിഖി അവതരിപ്പിച്ച രാമണ്ണയും വിക്കി കൗശാൽ അവതരിപ്പിച്ച രാഘവനും പിന്നെ രാഘവന്റെ ഗേൾഫ്രണ്ടിനെ അവതരിപ്പിച്ച ശോഭിതയുമാണ്. ഇവരുടെ അഭിനയം ഒരു  രക്ഷയുമില്ല. സിദ്ദിഖിയെ പറ്റി ഞാൻ അധികം വിവരിക്കേണ്ട  ആവശ്യമില്ല.ഏതു റോളും തന്റേതായ ശൈലിയിൽ  തകർത്തു  ഒരു നടൻ ആണല്ലോ. ഇതിലും വ്യത്യസ്തമല്ല കണ്ണിൽ ചോരയില്ലാത്ത ഒരു സൈക്കോ സീരിയൽ കില്ലർ ആയി  എന്നു  പറയാം. വിക്കി തന്റെ റോൾ  വളരെയധികം മികച്ചതാക്കി. ആദ്യ ചിത്രം അഭിനയിക്കുന്ന ആന്ധ്രക്കാരി ശോഭിത ധുലിപാല തന്റെ ചെറുതല്ലെങ്കിലും നല്ല ഒരു റോൾ ഭദ്രമായി അവതരിപ്പിച്ചു. മറ്റുള്ളവർ, തങ്ങളുടെ കഥാപാത്രങ്ങൾക്ക്  ആവശ്യമായ പ്രകടനങ്ങൾ നടത്തി. ആരും മോശമല്ലായിരുന്നു. 

അനുരാഗ് കശ്യപിന്റെയും വസൻ ബാലയുടെയും കഥയ്ക്ക് വേണ്ട വിധമായ ദൃശ്യഭാഷ്യം രചിച്ചു നമ്മുടെ അനുരാഗ് കശ്യപ്. കിടയറ്റ മേക്കിങ്. ഡാർക് മൂഡിലൂടെ സഞ്ചരിക്കുന്ന ഒരു വിഷയത്തിന് അതിന്റെതായ രീതിയിൽ ക്യാമറ ചലിപ്പിക്കുകയും ചെയ്തു ജയ് ഒസാ. നല്ല ഫ്രേമുകൾ തന്നെയായിരുന്നു. വേറൊരു പ്രത്യേകത ചിത്രത്തിന് നോർമൽ ലൈറ്റിങ് തന്നെയാണ് തിരഞ്ഞെടുത്തത് എന്നു തോന്നുന്നു. അതു കൊണ്ടു തന്നെ ഒരു വിശ്വാസ്യത സിനിമയ്ക്കുണ്ടാക്കാൻ കഴിഞ്ഞു. രാം സമ്പത്തിന്റെ പാട്ടുകൾ ചിത്രത്തിന് അനുയോജ്യമായിരുന്നു. അതു സ്ഥാനം കൊടുത്ത രീതി ചിത്രം കാണുമ്പോൾ അലോസരമുണ്ടാക്കുന്നില്ല. പക്ഷെ പശ്ചാത്തല സംഗീതം ചിലയിടത്ത് ശരിയായി ആണോ ഉപയോഗിച്ചിരിക്കുന്നത് എന്നു എനിക്കു തോന്നുന്നില്ല.. എന്നിരുന്നാലും അദ്ദേഹത്തിന്റെ ജോലി അദ്ദേഹം നന്നായി ചെയ്തത് പ്രശംസനീയമാണ്.
ട്രെയിലറിൽ ഒരു fast paced ത്രില്ലർ എന്നു തോന്നുമെങ്കിലും ചിത്രം ഒരു മൈൻഡ് ഗെയിം oriented ത്രില്ലർ ആണ്. നല്ല ഒരു ഡ്രാമ ആയിട്ടാണ് മുൻപോട്ടു പോകുന്നത്, അതും അനുരാഗ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ശൈലി Quentin Tarantino ചിത്രങ്ങളിൽ കാണുന്ന തരത്തിലാണ്. ഒരു നോവൽ വായിക്കുന്ന ശൈലി. അതെനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ചിത്രം കണ്ടിറങ്ങുമ്പോൾ ഒരു നല്ല ക്രൈം നോവൽ വായിച്ചിറങ്ങുന്ന ഒരു പ്രതീതി. ഈ ചിത്രത്തിന്റെ ക്ളൈമാക്സ് നിങ്ങളെ ഒരു നിമിഷം ചിന്താധീനനാക്കും. അത്ര കിടക്കുന്ന ക്ളൈമാക്സ് അല്ലെങ്കിലും ചിത്രത്തിന് അനുയോജ്യമായ ഒന്നു.

മൊത്തത്തിൽ ഒരു നല്ല മൈൻഡ് ഗെയിം നോവൽ.

എന്റെ റേറ്റിങ് 7.7 ഓൺ 10

ഇത്ര കൃത്യതയോടെ സംവിധാനം ചെയ്ത അനുരാഗ്, ഒരു ചെറിയ തെറ്റു കുറച്ചു കൂടി നോക്കി ചെയ്യാമായിരുന്നു എന്നു തോന്നി. രാമണ്ണയുടെ പെങ്ങൾ ഒരു കടയിൽ നിന്നും കോഴിയിറച്ചി വാങ്ങുന്നു. അവിടെ, കടക്കാരൻ കോഴിയെ കൊടുക്കുമ്പോൾ, അവർ ബാഗിൽ നിന്നും കാശ് എത്രയുണ്ടെന്നു  നോക്കാതെ കൊടുക്കുന്നു. കടക്കാരൻ അതു നോക്കാതെ എടുത്തു പെട്ടിയിലും വെയ്ക്കുന്നു. ചെറിയ ഒരു ashradha ആണ്.. ഇനി ഞാൻ പറഞ്ഞു കൊടുത്തില്ല എന്നു വേണ്ട.

No comments:

Post a Comment