ഹെഡ്ഹണ്ടർസ് (ഹോടെജെഗെർൻ) (2011)
Language : Norwegian
Genre : Drama | Mystery | Thriller
Director : Morten Tyldum
IMDB : 7.6
Headhunters Theatrical Trailer
എന്തോ വല്ലാത്ത ഇഷ്ടമാണ് സ്കാണ്ടിനേവ്യൻ ത്രില്ലറുകൾ കാണാൻ. അവരുടെ കോമ്പ്ലക്സ് കഥയും, അത് ചിത്രീകരിക്കുന്ന രീതിയും വളരെ വ്യത്യസ്തമാണ്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ത്രില്ലറുകൾ എപ്പോഴും ഒരു പടി മേലെ നിൽക്കും എന്നതാണ് മറ്റൊരു മേന്മ.
ജോ നെസ്ബൊ എഴുതിയ അതെ പേരിലുള്ള നോവൽ ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെ മൊർട്ടൻ ടിൽടം സിനിമയാക്കി. നോവലിൻറെ ചേരുവ ഒരു പടി പോലും താഴേക്കു പോകാതെ തന്നെ നിർമ്മിച്ച ഈ ചിത്രം വളരെയധികം വേഗതയുള്ള എന്നാൽ ലോജിക്കില്ലായ്മയ്ക്ക് ഇടം നൽകാത്ത ഒന്നുമാണ്.
റോജർ ബ്രൌൺ നോർവേയിലെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഒരു റിക്രൂട്ടർ ആണ്. ആഡംബര ജീവിതം നയിക്കുന്ന അദ്ധേഹത്തിനു തൻറെ ചിലവുകൾ താങ്ങി നിർത്താൻ തന്റെ കക്ഷികളുടെ വില കൂടിയ പെയിൻറിങ്ങ് മോഷ്ടിക്കുക പതിവാണ്. ഒരു തെളിവു പോലും അവശേഷിക്കാതെ തന്റെ കൃത്യം നടപ്പിലാക്കുന്ന റോജറിനു സെക്യൂരിറ്റി കമ്പനിയിൽ ജോലിക്കാരനായ ഒവേ കൂട്ടുമാണ്. ആർട്ട് ഗാലറി നടത്തുന്ന അദ്ധേഹത്തിൻറെ പത്നി ഡയാന ഒരു ദിവസം ക്ലാസ് ഗ്രീവ് എന്ന ഒരു എക്സിക്യൂട്ടീവിനെ പരിചയപ്പെടുത്തുന്നു.ക്ലാസിന്റെ വീട്ടിൽ നിന്നും പെയിന്റിംഗ് മോഷ്ടിക്കുന്നതോടെ റോജറിൻറെ ജീവിതം തകിടം മറിയുന്നു. ക്ലാസ് വിരിച്ച കെണിയിൽ അറിയാതെ തന്നെ റോജർ വീഴുകയായിരുന്നു. ജയത്തിനായി വില്ലനും നായകനും തമ്മിലുള്ള വടംവലിയാണ് ചിത്രം.
ട്വിസ്ടുകളും അസാധാരണമായ വഴിത്തിരിവുകളും കൊണ്ട് നിറഞ്ഞ ഒരു കിടിലൻ ത്രില്ലർ ആണ് ഹെഡ്ഹണ്ടർസ്. ആക്ഷന് പ്രാധാന്യം കുറവാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ ആക്ഷൻ (അടി തടയല്ലാതെയും ഉണ്ടല്ലോ) വളരെയധികം ഉള്ള ഒരു സ്പീഡി ത്രില്ലർ തന്നെയാണിത്. സംവിധായകന്റെയും ചിത്രസമയോജകന്റെയും കഴിവ് ഇവിടെ പൂർണമായും വിനിയോഗിച്ചിരിക്കുന്നു. ക്യാമറവർക്ക് ഒക്കെ അസാധ്യം. ഒരു ഡാർക്ക് ലീനിയർ മോഡിലാണ് മുഴുവൻ ചിത്രീകരണവും. വളരെ മികച്ച രീതിയിലുള്ള കഥപറച്ചിലും ചിത്രം കാണുന്ന ഒരാളെ പൂർണമായും പിടിചിരുത്തുവാൻ കഴിയുന്നു. പശ്ചാത്തല സംഗീതം ചിത്രത്തിൻറെ മൂഡ് നിലനിർത്തി.
നായകനെ അവതരിപ്പിച്ച ആക്സൽ ഹെന്നിയുടെ സ്ക്രീൻ പ്രസൻസ് പറഞ്ഞറിയിക്കാൻ കഴിയില്ല. അദ്ദേഹം തനിക്കു കിട്ടിയ ഓരോ സീനും ശരിക്കും തകർത്ത് വാരി. നായിക അത്ര പ്രാധാന്യമാല്ലാത്ത റോൾ ആയിരുന്നുവെങ്കിൽ ആവശ്യഘടകങ്ങളിൽ വഴിത്തിരിവാകാൻ സഹായിച്ചു. ഇവിടെ പലർക്കും ഗേം ഓഫ് ത്രോൺസിലൂടെ സുപരചിതനായ നിക്കൊളായി കൊസ്റ്റർ വില്ലനായി വിശ്വാസയോഗ്യമായ പ്രകടനം കാഴ്ച വെച്ചു. ചില സമയത്ത് നായകനെക്കാളും സ്കോർ ചെയ്തു എന്നും പറയാം.
ഒരു കിടിലൻ ആക്ഷൻ ത്രില്ലർ കാംഷിക്കുന്നവർക്ക് കാണാവുന്ന ഒരു സൂപർ ചിത്രം. നിങ്ങളെ ഇത് നിരാശനാക്കില്ല എന്നുറപ്പ്.
എൻറെ റേറ്റിംഗ് 8.3 ഓൺ 10
No comments:
Post a Comment