ലോഫ്റ്റ് (2008)
Language : Dutch (Belgium)
Genre : Crime | Drama | Mystery | Thriller
Director : Erik Van Looy
IMDB : 7.4
Loft Theatrical Trailer
ട്വിസ്റ്റുകളിട്ടു അമ്മാനമാടുക എന്നു കേട്ടിട്ടേ ഉള്ളൂ. ഈ ചിത്രം ഒന്ന് കണ്ടു നോക്കൂ, ശരിക്കും അനുഭവിക്കാം. ബെൽജിയൻ ചിത്രമായ ലോഫ്റ്റ്, എറിക് വാൻ ലൂയി സംവിധാനം ചെയ്ത ഈ ത്രില്ലർ ഡച്ച് ഭാഷയിലാണ് 2008-ഇൽ പുറത്തിറങ്ങിയത്. അവിടെയുള്ള എല്ലാ റെക്കോർഡുകൾ ഭേദിച്ച ഈ ചിത്രം ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ളതാണ്.
അഞ്ചു സുഹൃത്തുക്കൾ, തങ്ങളുടെ രതിസുഖം അനുഭവിക്കാൻ വേണ്ടി ഭാര്യമാർ അറിയാതെ ഉപയോഗിക്കുന്ന ഫ്ലാറ്റിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു കിടക്കുന്നതായി കാണപ്പെടുന്നു. അവർ അന്യോന്യം സംശയിക്കുന്നു. ആരാണ് കൊല്ലപ്പെട്ടത്? ആര് കൊലപ്പെടുത്തി? എന്നുള്ള ചോദ്യങ്ങൾക്ക് ഈ ചിത്രം ഉത്തരം നൽകുന്നു.
തികച്ചും റാഷോമോൺ ശൈലിയിലാണ് സംവിധായകൻ കഥ പറയാൻ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാൽ, കൊലപാതകി ആരെന്നുള്ള പ്രേക്ഷകന്റെ ചോദ്യങ്ങൾക്ക് സിനിമ കണ്ടു കൊണ്ടിരിക്കും വരെയും ഉത്തരം കിട്ടുന്നില്ല. സംശയങ്ങൾ പലതു ഉള്ളിൽ കൂടി കടന്നു പോയ്ക്കൊണ്ടേ ഇരിക്കും. അതു നല്ല രീതിയിൽ സംവിധായകൻ വിനിയോഗിച്ചത് മൂലം ട്വിസ്റ്റഡ് ത്രില്ലർ നമുക്ക് ലഭിക്കുന്നു. പ്രമേയത്തിന് ചേർന്നു നിൽക്കുന്ന സംഗീതം, ക്യാമറ, തിരക്കഥ കൊണ്ടും ചിത്രം വളരെ അധികം മുൻപിൽ നിൽക്കുന്നു. കുറച്ചു ലൈംഗികത കൂടുതൽ ആണെങ്കിലും കണ്ടിരിക്കാവുന്നതാണ്.
അഭിനയിച്ചവരുടെ പേരുകൾ ഒന്നും അധികം അറിയില്ലയെങ്കിലും എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ച വെച്ചു. ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യം തിരക്കഥയ്ക്കുള്ളത് മൂലം എല്ലാവരും അതിന്റേതായാ രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു.
തുടക്കം മുതൽ അവസാനം വരെ ചോദ്യചിഹ്നങ്ങൾ എയ്തു മനസിനെ കുഴയ്ക്കുന്ന സംശയങ്ങൾ ഉള്ള ഒരു കിടിലൻ ത്രില്ലർ.
എന്റെ റേറ്റിങ് 8.5 ഓൺ 10
എനിക്കു കുറ്റവാളി ആരെന്നുള്ള ഏകദേശരൂപം ഒരു പരിധി ആയപ്പോൾ മനസിലായി.. നിങ്ങൾക്കും മനസ്സിലാകുമോ എന്നറിയില്ല.
പിന്നെ, സിനിമ കണ്ടു കഴിഞ്ഞും എന്നെ വല്ലാതെ വേട്ടയാടി ഈ സിനിമ, കാരണം, അപ്പോഴും എന്റെ മനസു കൃത്യം ചെയ്തവൻ ആരെന്നുള്ള ഉത്തരത്തിനു അന്വേഷിച്ചു കൊണ്ടേയിരുന്നു.
No comments:
Post a Comment