സർക്കാർ (2018)
Language : Tamil
Genre : Action | Crime | Drama
Director : A.R. Murugadoss
IMDB : 8.2
ഒരൊറ്റ വോട്ടു കൊണ്ട് എന്ത് മാറ്റി മറിക്കാനാണ്. ഞാനുൾപ്പെടുന്ന യുവ ജനത കാലാകാലങ്ങളായി സമൂഹത്തോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. ഞാൻ വോട്ടു ചെയ്തില്ലെങ്കിൽ / വോട്ടു ചെയ്‌താൽ ഇവിടെ എന്ത് സംഭവിക്കാനാണ് എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഉള്ള നാടാണ് നമ്മുടെ ഇന്ത്യ. അതിപ്പ ഏതു ഇലക്ഷൻ ആയാലും അര മണിക്കൂർ ക്യൂവിൽ പോലും നിൽക്കാൻ തയാറാകാതെ സ്വാർത്ഥത മൂലം തങ്ങളുടെ അവകാശം വരെ ഹനിച്ചു, ഭരണത്തിലേറിയ സർക്കാരിനെ കുറ്റം പറയുന്ന ഒരു വിഭാഗം ജനങ്ങൾ. ഞാനും അതിലുൾപ്പെടുന്നു എന്നതാണ് എൻ്റെ ഏറ്റവും വലിയ സങ്കടം. നമ്മൾ ഒരിക്കൽ പോലും മനസിലാക്കാൻ ശ്രമിക്കുന്നില്ല, നാട്ടിൽ നടക്കുന്ന പോളിംഗ് ശതമാനം തന്നെ കണക്കിലെടുത്താൽ മനസിലാകും നമ്മുടെ സാമൂഹ്യ പ്രതിബദ്ധത. വെറും 75 % മാത്രമാണ് വോട്ടിങ് രേഖപ്പെടുത്തിയത്. ശരിക്കും പറഞ്ഞാൽ, ഈ 25 % ആളുകളുടെ വോട്ടുകൾ ശരിക്കും തിരഞ്ഞെടുപ്പ് ഫലം തന്നെ ഒരു പക്ഷെ മാറി മറിഞ്ഞേനെ. ഒന്നും രണ്ടും സ്ഥാനങ്ങൾ അഞ്ചു ശതമാനം വ്യത്യാസവും, രണ്ടും മൂന്നും സ്ഥാനം 23 ശതമാനം വിത്യാസവുമായിരുന്നു രേഖപ്പെടുത്തിയത്. ഒരു പക്ഷെ ഈ ഇരുപത്തിയഞ്ചു ശതമാനം ഒരു ഗെയിം ചേഞ്ചർ ആകുമായിരുന്നില്ല. നമ്മൾ പൊതുജനങ്ങൾക്ക് കിട്ടുന്ന ഒരു ദിവസത്തെ രാജകീയ വാഴ്ച അല്ലെങ്കിൽ അധികാരം പിന്നീടുള്ള അഞ്ചു വർഷം അടിമത്തം ആയി മാറ്റുന്നത് നമ്മൾ തന്നെയല്ലേ.. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. നിൻറെ ദാരിദ്ര്യമാണ് എൻ്റെ തുറുപ്പു ചീട്ട് അല്ലെങ്കിൽ എൻ്റെ അധികാരം എന്ന് പറയാതെ പറയുന്ന രാഷ്ട്രീയക്കാർ, നമ്മുടെ ഒരു വോട്ടു ആണെങ്കിലും ആ വോട്ടിനു ശക്തിയുണ്ട് എന്ന് കാണിച്ചു തരുന്നു എ ആർ മുരുകദോസ് സംവിധാനം ചെയ്ത വിജയ് നായകനായ സർക്കാർ.
കോർപറേറ്റ് കിംഗ്പിൻ ആയ സുന്ദർ രാമസ്വാമി തമിഴ്‌നാട് തിരഞ്ഞെടുപ്പ് സമയം തന്റെ വോട്ടു രേഖപ്പെടുത്താനായി വരുന്നതും അവിടെ തൻ്റെ വോട്ട് മുൻപാരോ കള്ളവോട്ടായി രേഖപ്പെടുത്തുന്നതും, അതിനേറെ തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. തങ്ങളുടെ വോട്ടു തങ്ങളുടെ മാത്രം സ്വന്തമാണെന്നു മനസിലാക്കുന്ന പൊതുജനം, സുന്ദറിൻറെ വിപ്ലവത്തിന് കൂടെ നിൽക്കുന്നതും അവർ ഒന്നായി പോരാടുന്നതുമാണ് സർക്കാരിന്റെ ഇതിവൃത്തം.
അകീറ, സ്പൈഡർ തുടങ്ങിയ ദുരന്ത ചിത്രങ്ങൾക്ക് ശേഷം AR മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രവും കത്തി, തുപ്പാക്കി എന്ന രണ്ടു ബ്ലോക്ക്ബസ്റ്റർക്കു ശേഷം വിജയുമായി ഉള്ള മൂന്നാം സംരംഭവും ആണ് സർക്കാർ. പതിവ് രീതിയിൽ തുടങ്ങുന്ന ചിത്രം, വളരെ പെട്ടെന്ന് തന്നെ ചിത്രത്തിൻറെ യഥാർത്ഥ ആദർശത്തിലേക്കു കടക്കുന്നു. സർക്കാർ, കത്തി പോലൊരു മാസ് ചിത്രം പ്രതീക്ഷിച്ചു തീയറ്ററിൽ കാണാൻ പോകരുത്. വളരെ മെല്ലെ പോകുന്നു എന്നാൽ സിനിമയുടേതായ മൊമന്റുകൾ ഉള്ള കൃത്യമായ രാഷ്ട്രീയം വിളിച്ചോതുന്ന ഒരു സിനിമയാണ് സർക്കാർ. ആദ്യ പകുതി നന്നായി പോകുകയും, എന്നാൽ ഇടയ്ക്കുള്ള വിജയുടെ അഭിനയം നിരാശാജനകം ആയിരുന്നുവെങ്കിലും മൊത്തത്തിൽ ഒരു വിജയ് ഷോ തന്നെയായിരുന്നു. രണ്ടാം പകുതിയും ഏറെക്കുറെ നന്നായി പോകുകയും, ക്ളൈമാക്സിനു മുൻപ് ഒരു 10 - 15 കൈവിട്ടു പോവുകയും ചെയ്തു. ഒരു പൂർണത തരുന്ന ക്ളൈമാക്സ് അല്ലായിരുന്നു എന്ന് സാരം. മുരുഗദോസ് അല്പം കൂടി തിരക്കഥയിൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ഒരു മികച്ച സിനിമാനുഭവം ആയി മാറിയേനെ. പല കുറി പറഞ്ഞു വെച്ച കാര്യങ്ങൾ ആണെങ്കിൽ കൂടി, സാമൂഹ്യ പ്രതിബദ്ധത ഉള്ള കഥകൾ തിരഞ്ഞെടുക്കുന്നതിൽ മുരുഗദോസ് ഒരു നല്ല ഉദാഹരണമാണ്. ബഹുജനത്തിന്റെ സ്വരം ഒരാളിലൂടെ പറയുക എന്ന ഐഡിയോളജി ആണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. നൈസായിട്ടു ജയലളിതയുടെ മരണം ഇതിൽ ഉപയോഗിച്ചിട്ടുണ്ട് (സിനിമ കണ്ടവർക്ക് കലങ്ങും).
സമയം തികയ്ക്കാൻ പാട്ടുകളുടെ അനാവശ്യ കുത്തിത്തിരുകലുകൾ രസം കൊല്ലിയായി ഭവിച്ചു. പ്രത്യേകിച്ചും CEO ഇൻ ദി ഹൌസ്, സിംട്ടാൻകാരൻ, OMG പെണ്ണെ, തുടങ്ങിയ ഗാനങ്ങളുടെ ആവശ്യം ഒട്ടും തന്നെ തോന്നിയില്ല. ഈ പാട്ടുകൾ കേൾക്കുവാൻ ഇഷ്ടമായിരുന്നുവെങ്കിലും, ചിത്രത്തിൻറെ കഥാഗതിയ്ക്കു ചേർച്ച തീരെ ഉണ്ടായിരുന്നില്ല. CEO ഇൻ ദി ഹൌസ്, ചിത്രീകരണവും കൊറിയോഗ്രഫിയും നല്ല ബോർ ആയി മാറുകയും ചെയ്തു. വിജയുടെ ഡാൻസിന്റെ എനർജി ലെവൽ കുറവായും, സിങ്ക് ആകാതെ പോവുകയും ചെയ്തു. പാട്ടു ശരാശരിക്കും താഴെ ആയിരുന്നു. ഒരു വിരൽ പുരട്ച്ചി ഗാനം മികവ് പുലർത്തുന്ന ഉപയോഗം ആയിരുന്നു. ഒരു വിപ്ലവത്തിന് തുടക്കം കുറിയ്ക്കുന്ന വരികളുള്ള ഗാനത്തിന്റെ ചിത്രീകരണവും പ്ളേസ്മെന്റും നന്നായിരുന്നു.
പശ്ചാത്തല സംഗീതത്താമെന്നാൽ നായകൻ വരുമ്പോൾ ത്രസിപ്പിക്കുന്ന സംഗീതവും വാദ്യമേളങ്ങളും വേണമെന്ന് നിർബന്ധം പിടിക്കുന്നവരോട് ഒരു വാക്കു. ഒരു സിനിമയുടെ ഒഴുക്കിനു ചേർന്ന രീതിയിൽ സംഗീതം കൊടുത്താലേ, പ്രേക്ഷകന് എന്ന നിലയിൽ കഥയുമായി ഇഴുകി ചേർന്ന് പോകാൻ കഴിയൂ. അവിടെ എആർ റഹ്‌മാൻ എന്ന സംഗീതജ്ഞൻ പൂർണ വിജയമായി എന്നതാണ് എൻ്റെ പക്ഷം. കഥാപാത്രത്തിനും സന്ദർഭത്തിനും അനുയോജ്യമായി തന്നെ സംഗീതം നൽകി. പക്ഷെ കല്ലുകടിയായതു ടോപ് ടക്കർ എന്ന പാട്ടിൻറെ തുടർച്ചയായ ഉപയോഗം വളരെയധികം ബോറായി മാറി. നായകന്, പ്രത്യേകമായി അല്ലെങ്കിൽ ഒരു signature ട്യൂൺ കൊടുത്തിരുന്നെങ്കിൽ കുറച്ചു കൂടെ നന്നായിരുന്നേനെ എന്ന് തോന്നി. സംവിധായകൻറെ ചിന്താഗതി കൂടി ഉൾപ്പെടുന്നതാണ് പശ്ചാത്തല സംഗീതം എന്ന് പറയാതെ തന്നെ അറിയാമെന്നു വിശ്വസിക്കുന്നു. പിന്നെ കത്തി സിനിമയിൽ ഉള്ളത് പോലെ രോമാഞ്ച കഞ്ചുകമായ സീനുകളുടെ അഭാവവും പശ്ചാത്തല സംഗീതത്തിലും പ്രതിഫലിക്കുന്നു (ഉദാ: കോയിൻ ഫൈറ്റ്)
ആക്ഷനും ക്യാമറവർക്കും സിനിമയുടെ ഏറ്റവും മികച്ച കാറ്റഗറിയിൽ പെടുത്താവുന്നതാണ്. പല ശൈലികളും പരീക്ഷിച്ചിട്ടുണ്ട് ആക്ഷൻ കൊറിയോഗ്രാഫി.. അതിൽ അനാവശ്യമായി തോന്നിയത് ക്ളൈമാക്സിനു തൊട്ടു മുൻപുള്ള ഫൈറ്റ് ആണ്. പക്ഷെ അവിടെയെല്ലാം മികച്ചു നിന്നതു ഗിരീഷ് ഗംഗാധറിൻറെ ക്യാമറ തന്നെയാണ്. ഫാസ്റ്റ് പേസ്ഡ് ആക്ഷനും, വാൻ ഫൈറ്റ് ആക്ഷനും ഒക്കെ മികവുറ്റ രീതിയിൽ തന്നെ പകർത്തിയെടുത്തു. അത് പോലെ തന്നെ ലൈറ്റിങ്ങിലും നന്നേ ശ്രദ്ധ ചെലുത്തിയിരുന്നു.
വോട്ടവകാശം നിഷേധിക്കപ്പെടുന്ന ജനങ്ങളിൽ ഒരാളാണ് വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രം. IN AND OUT വിജയ് ഷോ ആണ് ചിത്രം. എന്നാൽ ഫാൻസിനു ഇഷ്ടപ്പെടുമോ എന്നത് ഡൗട്ട് ആണ്, അവർക്കു ജയ് വിളിക്കാൻ ഉതകുന്ന ചുരുക്കം സീനുകൾ മാത്രമേ ഉള്ളൂ എന്നതാണ് പ്രത്യേകത. എന്നിരുന്നാലും വിജയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. വിജയുടെ മുൻപുള്ള സിനിമകളിലെ മാനറിസങ്ങൾ പലപ്പോഴായി കടന്നു വരികയും അത് പോലെ ശൈലിയും കടന്നു വരുന്നു എന്നത് ഒരു നെഗറ്റിവ് ആണ്. ഈ I AM WAITING ആവർത്തന വിരസത ഉണ്ടാക്കുന്നുണ്ട്.
നായികാ പദവി കീർത്തി സുരേഷിന് സ്വന്തം. പക്ഷെ ഒട്ടും ആവശ്യമില്ലാത്ത കഥാപാത്രം ആയിരുന്നു കീർത്തി അവതരിപ്പിച്ച നിലാ എന്ന കഥാപാത്രം. ഉള്ളത് വെടിപ്പായിട്ടു ചെയ്തു എന്ന് മാത്രമേ പറയാൻ പറ്റൂ. രണ്ടു മൂന്നു പാട്ടുകൾക്ക് വേണ്ടി മാത്രം ഉള്ള ഒരു നായിക, അതിൽ കൂടുതൽ വിശേഷണം കൊടുക്കാൻ ആഗ്രഹിക്കുന്നില്ല.
വരലക്ഷ്മി ശരത്കുമാർ, ആദ്യ സിനിമ മുതൽക്കു തന്നെ, താൻ അഭിനയത്തിൽ ഒട്ടും പിറകോട്ടല്ല എന്ന് കാണിച്ചു തന്ന നടി. ഒരേ ടൈപ് കഥാപാത്രത്തിൽ തളച്ചിടപ്പെടുകയാണോ എന്ന സംശയം ബാക്കി നിർത്തുന്നു. പക്ഷെ, അവരുടെ സ്‌ക്രീൻ പ്രസൻസും അവതരണവും പ്രശംസനീയം തന്നെ. വിജയുടെ നായകന് പറ്റിയ എതിരാളി.
ഡിഎംകെ പ്രവർത്തകനും (മുൻപ് അണ്ണാഡിഎംകെ പ്രവർത്തകൻ) മുൻ MLAയുമായ പാലാ കറുപൈയ്യ ആണ് മസിലാമണി എന്ന വില്ലനായ രാഷ്ട്രീയക്കാരനെ അവതരിപ്പിച്ചത്. അദ്ദേഹം അഭിനയിക്കുന്ന രണ്ടാമത്തെ പടം (മുൻപ് അങ്ങാടി തെരു നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു). രാഷ്ട്രീയക്കാരൻ ആയതു കൊണ്ടാവും എളുപ്പത്തിൽ ആ റോൾ ചെയ്യാൻ കഴിഞ്ഞു.
രാധാരാവിയുടെ റോളും നന്നായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖഛായ എനിക്ക് മാത്രമാണോ തോന്നിയത്, അതോ?
യോഗി ബാബു (ഒരാവശ്യവുമില്ലാത്ത കഥാപാത്രം, എന്നാലും അല്പം ചിരി പടർത്താൻ കഴിഞ്ഞു), ലിവിങ്സ്റ്റൺ, ശിവശങ്കർ, തുളസി ശിവമണി, തുടങ്ങി നിരവധി കലാകാരന്മാർ അണി നിരന്നു. മുരുഗദോസ് ഇപ്രാവശ്യം ഡയലോഗ് പറയാൻ നിന്നില്ല, പകരം ഒരു പാട്ടു സീനിൽ സ്‌പെഷ്യൽ ആയി വന്നു.
മൊത്തത്തിൽ പറഞ്ഞാൽ, ഒരു വിജയ് മാസ് മസാല പ്രതീക്ഷിക്കാതെ ഒരു ചിത്രം കാണണമെങ്കിൽ കാണാൻ ഉള്ള ഒരു ചിത്രം. ഒരു തവണ കാണാൻ ഉള്ളതൊക്കെ സിനിമയിലുണ്ട്. കടുത്ത വിജയ് ഫാൻസും കത്തി പോലെ ഉള്ള ഒരു മാസ് മസാല ചിത്രം ആഗ്രഹിക്കുന്നവർക്കും സർക്കാർ ഒരു അപവാദമായേക്കാം.

എന്നെ ഒരു പരിധിക്കു മേലെ തൃപ്തിപ്പെടുത്തിയ ചിത്രവും, കുറച്ചൊക്കെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകവും ഉള്ള ഒരു വിജയ് ചിത്രം.
എൻ്റെ റേറ്റിങ് 7.0 ഓൺ 10
സ്വന്തം പാർട്ടിയുടെയും എതിർ പാർട്ടിയുടെ മൂല്യങ്ങളും ആദർശങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ചിത്രം നിർമ്മിക്കാൻ സൺ പിച്ചർസ് കാണിച്ച ആ മനസുണ്ടല്ലോ. അഭിവാദ്യങ്ങൾ. സിനിമയിൽ കൂടുതലും അണ്ണാഡിഎംകെയ്ക്കെതിരെ ആണെന്ന് പറയാതെ പറയുന്നുണ്ട്.
No comments:
Post a Comment