ലോഗൻ (2017)
Language : English | Spanish
Genre : Action | Adventure | Drama | Sci-Fi
Director : James Mangold
IMDB : 8.9
Logan Theatrical Trailer
സൂപർ ഹീറോ ചിത്രങ്ങൾ നിരവധി കണ്ടിട്ടുണ്ടെങ്കിലും ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ആരാധിക്കുന്ന ഒരു അമാനുഷിക നായകൻ ആണു വൂൾവറീൻ. കഥാപാത്രത്തിനോടുള്ള അഭിനിവേശം ആണൊ അതവതരിപ്പിച്ച നായകനോടുള്ള ഇഷ്ടക്കൂടുതൽ ആണൊയെന്നറിയില്ല. ചിലപ്പോൾ ആ കഥാപാത്രം അവതരിപ്പിക്കാൻ ഇതിലും മികച്ച ഒരു നടനും കാണില്ലായിരിക്കാം. ഹ്യു ജാക്ക്മാൻ അവതരിപ്പിക്കുന്ന അവസാന വൂൾവറീൻ കഥാപാത്രം എന്ന നിലയ്ക്കും രണ്ടു ട്രെയിലറും തന്ന പ്രതീക്ഷയും എന്നെ യു.എ.ഇ.ലെ ആദ്യ ഷോ കാണുവാൻ പ്രേരിപ്പിച്ചു.
ഊർജ്ജസ്വലനല്ലാത്ത വളരെയധികം ക്ഷീണിതനും ആയ ലോഗനിൽ നിന്നുമാണു ചിത്രം ആരംഭിക്കുന്നത്. ഒരു ലിമൂസിൻ ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന ലോഗൻ രോഗാതുരനായ പ്രൊഫസർ ചാൾസും കാലിബൻ എന്ന പിന്തുടരാൻ കഴിവുള്ള മ്യൂട്ടന്റുമായി മെക്സിക്കൻ ബോർഡറിലെ ഒരു സ്ഥലത്തു ഒളിച്ചു താമസിക്കുന്നു. തന്റെ healing factor വർഷങ്ങളായുള്ള ജീവിതം കൊണ്ടു വഷളായിക്കൊണ്ടിരിക്കുന്ന ലോഗന്റെ അടുത്ത് ലോറ എന്ന കുഞ്ഞു പെൺകുട്ടി വന്നു ചേരുന്നു. അവളെ തേടി ഒരു പറ്റം ദുഷ്ടരായ മനുഷ്യരുമുണ്ടായിരുന്നു.. അവരെ എങ്ങിനെ ചെറുത്തു പെൺകുട്ടിയെ രക്ഷിക്കും എന്നതാണ് ശേഷഭാഗം
മറ്റുള്ള വൂൾവറീൻ ചിത്രങ്ങൾ / മാർവൽ സിനിമകളെ അപേക്ഷിച്ചു നോക്കിക്കഴിഞ്ഞാൽ ഈ ചിത്രത്തിന് ശക്തമായ ഒരു കഥയുണ്ട്, ആത്മാവുണ്ട്, ബന്ധങ്ങളുടെ ദൃഢത ഉണ്ട്, വീര്യം നിറഞ്ഞ അഭിനയമുഹൂർത്തങ്ങൾ ഉണ്ട്. ഇതൊരു മാർവൽ ചിത്രമാണെന്ന് മനസ്സിൽ വെയ്ക്കാതെ കാണാൻ ശ്രമിക്കുക. കാരണം അങ്ങിനെ ഒരു ചിന്ത ഈ ചിത്രം കാണുമ്പോൾ നിങ്ങളുടെ മനസിൽ ഉണ്ടാവില്ല. എന്നെ വിശ്വസിക്കാം.

വൂൾവറീൻ ത്രയത്തിലെ ആദ്യ ഭാഗം സംവിധാനം ചെയ്ത ജെയിംസ് മാൻഗോൾഡ്, സ്കോട്ട് ഫ്രാൻക് മൈക്കൽ ഗ്രീനുമൊപ്പം ചേർന്നാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. മുൻപ് പറഞ്ഞ പോലെ ശക്തമായ കഥ തന്നെയാണ് ഈ ചിത്രത്തിൻറെ ഹൈലൈറ്റ്. പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാ ഘടകങ്ങളും അതിന്റേതായ അളവിൽ മിശ്രണം ചെയ്തിട്ടുണ്ട്. തുടക്കം മുതൽ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാനം. നിരവധി ചോദ്യങ്ങൾ ഉള്ളിൽ ഉടലെടുക്കും, പക്ഷെ ക്രമേണ ഓരോ ചോദ്യങ്ങളുടെയും ഉത്തരം അവരുടെ സംഭാഷണത്തിൽ കൂടി മനസിലാകും. അത് കൊണ്ട് ഇതൊരു സമ്പൂർണ ആക്ഷൻ ചിത്രം എന്ന ലേബലിൽ കാണുവാൻ ശ്രമിക്കാതിരിക്കുക. കാരണം, സംഭാഷണങ്ങൾക്ക് ഈ ചിത്രത്തിൽ വളരെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ചിത്രത്തിന്റെ ആഖ്യാന രീതി പ്രേക്ഷകന്റെ മനസ്സിൽ ഒരു പിരിമുറക്കം സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. ഒരു സീരിയസ് സിനിമയിൽ അല്പസ്വല്പം തമാശയും കലർത്താൻ കഴിഞ്ഞിട്ടുണ്ട് സംവിധായകന്, അതിനാൽ പ്രേക്ഷകന് ബോറടിക്കാതെ ആസ്വാദ്യകരമാകുകയും ചെയ്തു.
ആക്ഷൻ സീനുകൾ top notch എന്ന് തന്നെ പറയേണ്ടി വരും. പ്രത്യേകിച്ച് ലോഗൻ, ലോറ എന്നിവരുടെ ആക്ഷൻ സീനുകൾ, വളരെ മികച്ചു നിൽക്കുന്ന രക്തച്ചൊരിച്ചിൽ ഉള്ള ആക്ഷൻ ചിത്രവുമാണ്. ആക്ഷൻ സീനുകൾ വിശ്വാസ്യകരവുമാണ്. ഡെഡ്പൂൾ കഴിഞ്ഞാൽ ചിലപ്പോൾ ഏറ്റവും കൂടുതൽ bloodshed gore violence ഉള്ള മാർവൽ ചിത്രമാകും ലോഗൻ.
ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രസിദ്ധനായ മാർകോ ബെൽട്രാമി ആണ്. അദ്ദേഹത്തിന്റെ പഴയ സിനിമകളേക്കാൾ വെല്ലുന്ന സംഗീതം ചിത്രത്തിന് കുറച്ചൊന്നുമല്ല സംഭാവന ചെയ്തത്. ടെൻഷൻ നിറഞ്ഞ മോഡിലേക്ക് കൊണ്ട് പോകാൻ അതിനാൽ വളരെ എളുപ്പവുമായിരുന്നു
എടുത്തു പറയേണ്ട അടുത്ത പ്രധാന ഘടകം ക്യാമറവർക്ക്. ആക്ഷൻ ചിത്രങ്ങളുടെ ക്യാമറാമാന് എപ്പോഴും പിടിപ്പതു പണിയുണ്ടാവും. കാരണം വേഗത കൂടിയ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകന്റെ മനം കവരണമെങ്കിൽ അത്രയും മികച്ച ക്യാമറ വർക് വേണം. നിരവധി മുന്തിയ സംവിധായകരോടുമൊത്തു ജോലി ചെയ്ത ജോൺ മത്തീസൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ഇമോഷണൽ സെൻസ് ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ചെയ്തു. ഓരോ ഫ്രേമും ആംഗിളുകളും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.
എഡിറ്റിങ് നിർവഹിച്ച മൈക്കൽ മക്കസ്കർ പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്. ഒരിടത്തു പോലും ലാഗ് വരുത്താതെ crispy എഡിറ്റിങ് ആയിരുന്നു അദ്ദേഹം ചെയ്തത്.
ഹ്യു ജാക്ക്മാൻ എന്ന നടന്റെ കഴിവിനെ പരമാവധി ചൂഷണം ചെയ്ത ചിത്രമായിരിക്കും ലോഗൻ. തൻറെ പതിനേഴു വർഷത്തെ വൂൾവറീൻ അവതരണത്തിൽ, ഇത് വരെ അദ്ദേഹം മോശം അഭിനയം കാഴ്ച വെച്ചിട്ടില്ല. എന്നാൽ ഈ ചിത്രത്തിൽ പതിന്മടങ്ങു ശൗര്യത്തോടെയും പൂർണതയിലുമാണദ്ദേഹം തൻറെ ലോഗൻ അഥവാ വൂൾവറീൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഓരോ സീനും മികച്ചു നിന്നു. ചിലയിടങ്ങളിൽ നമ്മുടെ കണ്ണുകളെ ഈറനണിയിപ്പിക്കാൻ കഴിയുകയും ചെയ്തു.
പതിനൊന്നു വയസുകാരിയായ കൊച്ചു മിടുക്കി ഡാഫ്നെ കീൻ ആണ് ലോറ എന്ന മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അത്യുഗ്രൻ പ്രകടനം. നോട്ടത്തിലും ഭാവത്തിലും അവതരണത്തിലും ഒരിക്കൽ പോലും തൻറെ ആദ്യ ചിത്രമാണിത് എന്ന ചിന്ത നമ്മളിലേക്ക് പകർന്നു തരുന്നില്ല. മാസ് എലമെന്റുകൾ ധാരാളം ആ കുട്ടിയിൽ ചാർത്തപ്പെട്ടിട്ടുണ്ട്. തീയറ്റർ/ടെലിവിഷൻ നടൻ വില കീൻ-ന്റെ മകൾ ആണ് ഡാഫ്നെ.
പാട്രിക്ക് സ്റ്റീവാർട്ട് തൻറെ പ്രൊഫസർ ചാൾസ് എന്ന റോൾ മികച്ചതാക്കി. മറ്റുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിൻറെ കഥാപാത്രം.
കാലിബാൻ ആയി സ്റ്റീഫൻ മെർച്ചൻറ്, ഡൊണാൾഡ് പിയേഴ്സ് ആയി ബോയ്ഡ് ഹോൾബ്രുക്, സാണ്ടർ റൈസ് ആയി റിച്ചാർഡ് ഗ്രാന്റും മികച്ച പിന്തുണ നൽകി.
സത്യം പറഞ്ഞാൽ ചിത്രത്തിൽ മുഴുവൻ സമയവും മുഴുകിയിരുന്നതിനാൽ നെഗറ്റിവ് ഒന്നും തന്നെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
ഒറ്റ വാക്കിൽ പറഞ്ഞാൽ 'Marvel'lous
ഇന്ന് വരെ ഇറങ്ങിയിട്ടുള്ള മികച്ച എക്സ്-മെൻ ചിത്രമായും, മികച്ച മാർവൽ ചിത്രമായും, ഹ്യു ജാക്ക്മാന്റെ മികച്ച ചിത്രമായും, ജെയിംസ് മാൻഗോൾഡിന്റെ ഏറ്റവും മികച്ച ചിത്രമായും, വൂൾവറീൻ ചിത്രങ്ങളിലെ മികച്ച ചിത്രമായും ലോഗൻ വിശേഷിക്കപ്പെടും എന്നെനിക്കുറപ്പാണ്.
One of the best finale created ever for a legendary character. "Mark my words"
എന്റെ റേറ്റിംഗ് 9.5 ഓൺ 10 (based on my satisfaction)
മാർവൽ മാറ്റത്തിന്റെ പാതയിലാണെന്ന് പറയുന്നത് എത്ര സത്യമാണ്.

No comments:
Post a Comment