ദി ലിഗോ ബാറ്റ്മാൻ മൂവി (2017)
Language : English
Genre : Action | Animation | Adventure | Comedy | Family
Director : Chris McKay
IMDB : 7.7
The Lego Batman Movie Theatrical Trailer
മൂന്നു വർഷം മുൻപ് ക്രാഗിൾ എന്ന ദുഷ്ടശക്തിയിൽ നിന്നും ലോകത്തെ രക്ഷിച്ച എമറ്റും കൂട്ടരെയും സഹായിക്കാൻ മുൻപിൽ നിന്ന ബാറ്റ്മാൻ ഗോതം സിറ്റിയിൽ മടങ്ങിയെത്തി തന്റെ രക്ഷാപ്രവർത്തനം നടത്തി പോന്നു. ജോക്കർ എന്ന ഭീകര വില്ലൻ ഉയർത്തിയ ഭീഷണി മാറി കടക്കാൻ ശ്രമിക്കുന്ന ബാറ്റ്മാൻ ജോക്കറോട് പറയുന്നു, "നീ എനിക്ക് ചേർന്ന വില്ലനെ അല്ല" എന്നു. ഇത് കേട്ട ജോക്കറിന് വിഷമം ആകുകയും എങ്ങിനെയും ബാറ്റ്മാനോട് ഒരിക്കലും മറക്കാനാവാത്ത പക പോക്കണം എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. അന്നേ ദിവസം കമ്മീഷണർ ഗോർഡൻറെ വിരമിക്കൽ ചടങ്ങിനിടെ ഗോർഡൻറെ മകളായ ബാർബറ കമ്മീഷണർ പദവി ഏറ്റെടുക്കുന്നു. ബാറ്റ്‌മാനെ അല്പം തരാം താഴ്ത്തി പറയുകയും കുറ്റങ്ങൾക്കെതിരെ പോരാടാൻ ബാറ്റ്മാൻ എന്ന ആളെ ആവശ്യമില്ലെന്നും, കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ ബാറ്റ്മാൻ തങ്ങളെ സഹായിക്കട്ടെയെന്നും പറയുന്നതു കേട്ട് നായകന് വളരെയധികം അമർഷം ഉണ്ടാവുന്നു. പിന്നീടുള്ളത് പറഞ്ഞാൽ സ്പോയിലർ ആകുമെന്ന കൊണ്ട് നിർത്തുന്നു.
കുറച്ചധികം സീരിയസ് ആയി കണ്ടു വന്ന ബാറ്റ്മാൻ എന്ന കഥാപാത്രം ആദ്യ ഭാഗമായി വന്ന ലിഗോ മൂവിയിൽ ചിരിപ്പിച്ചുവെങ്കിലും ഈ ചിത്രത്തിൽ ഒരു ചിരിലഹളയാക്കുകയാണ് ബാറ്റ്മാൻ. തുടക്കം മുതൽ അവസാനം വരെയും കൗണ്ടറുകളും തകർപ്പൻ കോമഡി ഡയലോഗുകളും കൊണ്ട് ബാറ്റ്മാൻ തകർത്ത് വാരുകയാണ്. സെൽഫ് ട്രോളുകളും കൗണ്ടറുകളും നിരവധി ആണ്. വില്ലനായ ജോക്കർ വരെ തമാശകളുണ്ടാക്കുന്നുവന്നതും ശ്രദ്ധേയം.
ലിഗോ മൂവിയുടെ അനിമേഷൻ കോർഡിനേറ്റർ ആയിരുന്ന ക്രിസ് മക്കെ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. ലിഗോ മൂവീ അവശേഷിപ്പിച്ച അളവ്കോലിനു ഒരു കോട്ടവും തട്ടാതെ തന്നെ അദ്ദേഹം ചിത്രം ചെയ്തിരിക്കുന്നു. നർമമുഹൂർത്തങ്ങളും ആക്ഷൻ രംഗങ്ങളും അൽപം വൈകാരികതയും കലർത്തിയെടുത്ത ചിത്രം മനോഹരമായി തന്നെ വന്നു ഭവിച്ചു.
വിൽ ആർനറ്റ് ആണ് ബാറ്റ്മാന് ശബ്ദം നൽകിയത്. ആ ശബ്ദത്തിനു തന്നെ ഒരു പ്രത്യേകത ഉണ്ടായിരുന്നു. വില്ലിനെ കൂടാതെ സാക്ക് ഗലീഫിയനാകിസ് , മൈക്കൽ സെറ, റൊസാരിയോ ഡോസൻ, റാൾഫ് ഫിയെൻസ്, മറയ കാരി, സൊ ക്രാവിത്സ് തുടങ്ങിയ പ്രമുഖരും കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തിരിക്കുന്നു.
എത്ര കലുഷിതമായ മനസുള്ള പ്രേക്ഷകന് ആണെങ്കിലും ഈ ചിത്രം കണ്ടു കഴിഞ്ഞാൽ മനസ് നിറഞ്ഞു ചിരിക്കുമെന്നു ഉറപ്പാണ്. കണ്ടിട്ടില്ലാത്തവർ കാണണമെന്ന് അഭ്യർത്ഥിക്കുന്നു.
എൻറെ റേറ്റിംഗ് 09 ഓൺ 10
ലിഗോ സീരീസിലെ ആദ്യചിത്രമായ ലിഗോ മൂവിയുടെ അത്രയും വിജയം നേടാൻ കഴിഞ്ഞില്ല എന്നത് ഒരു വിഷമകരമായ വാർത്തയാണ്. എന്ന് കരുതി ഫ്ലോപ്പ് എന്നല്ല ഉദ്ദേശിച്ചത്.
No comments:
Post a Comment