തീവണ്ടി (2018)
Language : Malayalam
Genre : Comedy | Drama
Director : Fellini TP
IMDB : 7.4
പെണ്ണിൻറെ മണം അറിയുന്നതിന് മുൻപ് തന്നെ അറിഞ്ഞു തുടങ്ങിയതാണ് സിഗരറ്റിൻറെ മണം. ജനിച്ചു വീണപ്പോൾ തന്നെ സിഗരറ്റിൻറെ മണം അറിഞ്ഞു. പിന്നെ, ബുദ്ധി ഉറച്ചിട്ടില്ലാത്ത പ്രായത്തിൽ അമ്മാവൻ വലിച്ചു തീർത്ത സിഗററ്റിലൂടെ എൻ്റെ ചുണ്ടറിഞ്ഞു ആ മണം. ദിവസേന, മാടക്കടയിൽ നിന്നും സിഗരറ്റ് വാങ്ങിക്കാൻ അമ്മാവൻ പറഞ്ഞു വിടുമ്പോൾ എന്നും പറയുമായിരുന്നു ബാക്കിയ്ക്ക് മിട്ടായി വാങ്ങിക്കോളാൻ. അന്നദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല, ഞാൻ വളരുന്തോരം എൻ്റെ ആവശ്യങ്ങൾ മാറി വരുമെന്ന്. +2വിനു പഠിക്കുമ്പോൾ ഔദ്യോഗികമായി തുടങ്ങി. ആദ്യം സ്‌കൂളിലും, പിന്നെ നാട്ടിലും അത് കഴിഞ്ഞു വീട്ടിലും. അന്ന് രാത്രി എന്നെ നാട്ടുകാർ പിടിച്ചത് കൊണ്ട് നാട്ടിൽ എവിടെ നിന്നും വലിക്കാനുള്ള ലൈസൻസും, തീവണ്ടി എന്ന പേരും എനിക്ക് കിട്ടി. എല്ലാവർക്കും ചെല്ലപ്പേർ വിളി കേൾക്കുന്നതിഷ്ടമല്ലെങ്കിൽ, എനിക്കാ വിളി കേൾക്കുമ്പോൾ തന്നെ ഒരു ഉത്സാഹമാണ്, സന്തോഷമാണ്. പെട്ടെന്ന് തന്നെ എൻ്റെ ജീവിതത്തിൻറെ ഓരോ നിമിഷവും ഒരു പുകയാക്കി മാറ്റാൻ ഞാൻ അത്യുത്സാഹം കാട്ടി. ജീവിതത്തിൻറെ ഭാഗം ആയി മാറി. എൻ്റെ ഈ നിർത്താതെ ഉള്ള വലി കാരണം എനിക്കും എൻ്റെ കൂട്ടുകാർക്കും വീട്ടുകാർക്കും പ്രണയിനിക്കും ഉണ്ടാകുന്ന തലവേദന ആണ് ഫെലിനി ടിപി തീവണ്ടി എന്ന ചിത്രത്തിലൂടെ വളരെ രസകരമായി നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു.
ബിനീഷ് ദാമോദരനെ ടോവിനോ തോമസ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ, നാച്ചുറൽ ആക്റ്റിംഗിലൂടെ തന്നെ ഹൃദ്യമാക്കി. പുകവലിക്കുന്നത് മുതൽ ഓരോ സീനിലും കയ്യടക്കത്തോടെ ഒരു ടോവിനോ ഷോ തന്നെ ആക്കി.
നായികയായ ദേവിയെ അവതരിപ്പിച്ച സംയുക്ത മേനോൻ, തൻ്റെ കഥാപാത്രത്തോട് നീതി പുലർത്തി. ഒരു പുതുമുഖ നടി എന്ന നിലയിൽ വലിയ തെറ്റുകുറ്റങ്ങൾ പറയാൻ സാധിക്കില്ല.
പഴയകാല എവർഗ്രീൻ നടൻ സുധീഷ്, വളരെക്കാലത്തിനു ശേഷം നല്ല ഒരു കഥാപാത്രത്തിൽ കാണാൻ സാധിച്ചു. അത് നന്നായി തന്നെ ചെയ്യുകയും ചെയ്തു,
സുരാജ് വെഞ്ഞാറമ്മൂട്, സ്വഭാവ വേഷങ്ങളിൽ കാണിക്കുന്ന മേന്മ തീവണ്ടിയിലെ കഥാപാത്രത്തിലൂടെ തുടർന്നു പോകുന്നു. സൈജു കുറുപ്പ്, അനീഷ്, തുടങ്ങിയ അഭിനേതാക്കൾ എല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
ബിനീഷ് ദാമോദരൻ എന്ന നാട്ടിൻപുറത്തുകാരൻറെ ചെയിൻസ്‌മോക്കിങ് (തീവണ്ടി) ജീവിതത്തിലൂടെ അവതരിപ്പിച്ച ഒരു പൊളിറ്റിക്കൽ സട്ടയർ ആണ് തീവണ്ടി. നന്നായി തന്നെ കേരളം രാഷ്ട്രീയത്തിന്റെ കളിയാക്കുന്നുണ്ട്. ഭൂരിഭാഗം കോമഡി സീനുകളും വർക്ക് ഔട്ട് ആയിട്ടുണ്ട്. പക്ഷെ ചില ഇടത്തു പാളിപ്പോയിട്ടുമുണ്ട്. പ്രണയ രംഗങ്ങൾ ഒന്നും മോശമാക്കിയില്ല. ബിനീഷ്-ദേവി (ടോവിനോ-സംയുക്ത) കോമ്പിനേഷൻ സീനുകൾ നന്നായിരുന്നു.
ആദ്യ പകുതിയിൽ ലഭിച്ച പേസ് രണ്ടാം പകുതിയിൽ ഇല്ലാതെ പോയത് ഒരു നെഗറ്റിവ് ആണ്. രണ്ടാം പകുതിയിൽ ബിനീഷിന്റെ കഥാപാത്രത്തിനുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ അത്രയ്ക്ക് രെജിസ്റ്റർ ആയോ എന്ന സംശയം ബാക്കി നിൽക്കുന്നു. എൻ്റെ അഭിപ്രായത്തിൽ ഇല്ല എന്ന് തന്നെയാവും ഉത്തരം. എഡിസന്‍ ദ്വീപില്‍ എത്തിയതിനു ശേഷമുള്ള സീനുകള്‍ ഒക്കെ നന്നേ ബോറടിപ്പിച്ചിരുന്നു. എന്നിരുന്നാലും സംവിധായകൻ ഫെലിനി ഒരു ഡോക്യുമെന്ററി ആക്കാതെ ഇടയ്ക്ക് തമാശയുടെ മേമ്പൊടി ചാലിച്ച് അവതരിപ്പിച്ചത് കൊണ്ട് ബോറടിക്കാതെ കാണാനും കഴിഞ്ഞു. ഒരു ഗംഭീര ട്വിസ്റ്റിനു വേണ്ടി എടുത്ത ക്ളൈമാക്സ് സീൻ നല്ലബോർ ആയി പരിണമിച്ചു. പ്രത്യേകിച്ചും, യാഥാര്‍ത്ഥ്യത്തില്‍ നടക്കാന്‍ ഒട്ടും സാധ്യത ഇല്ലാത്തതു ട്വിസ്ടിനു വേണ്ടി അവതരിപ്പിച്ചത് ബോറായി പോയി. എന്നിരുന്നാലും സൈജുവിന്‍റെ ഭാവമാറ്റം അവിടെ തുണയായി.
ഗൌതം ശങ്കര്‍ ചലിപ്പിച്ച ക്യാമറ ആ ഗ്രാമത്തിന്‍റെ വശ്യത നന്നായി ഒപ്പിയെടുത്തു. കഥാപാത്രങ്ങളുടെ കൂടെയുള്ള യാത്രയും വെളിച്ചവും നന്നായി തന്നെ അദ്ദേഹം ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്തു. എഡിറ്റിംഗ് രണ്ടാം ഭാഗത്ത് അല്പം കൂടി ശ്രദ്ധ പതിപ്പിചിരുന്നെങ്കില്‍ നന്നായേനെ എന്ന് പല തവണ തോന്നിപ്പോയി.
കൈലാസ് മേനോൻ എന്ന പുതുമുഖത്തിൻറെ സംഗീതം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. താ തിന്ന, ജീവാംശുവായി താനേ എന്ന ഗാനങ്ങളും വിജനതീരമേ (രചനയും, സംഗീതവും ആലാപനവും നിവി വിശ്വലാൽ തന്നെ) എന്ന ഗാനവും മികവ് പുലര്‍ത്തി. ജീവാംശു നല്‍കുന്ന ഫീല്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത്രയ്ക്ക് മികച്ച സംഗീതവും, ആലാപനവും. പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ മൂഡിനു ചേര്‍ന്ന രീതിയില്‍ തന്നെ അവതരിപ്പിചിരിക്കുന്നതും ഒരു പ്ലസ് ആണ്.
അത്യാവശ്യം കുറവുകള്‍ ഒക്കെ ഉള്ള ഒരു നല്ല entertainer ആണ്. ചിരിപ്പിക്കുകയും അല്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം നല്ല ഒരു മെസേജ് കൂടി ചിത്രത്തിലൂടെ ഫലപ്രദമായി പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നുണ്ട്.
ഒരു പരിധി വരെ എന്നിലെ പ്രേക്ഷകനെ സംതൃപ്തന്‍ ആക്കാന്‍ കഴിഞ്ഞ ചിത്രമായത് കൊണ്ട് ഞാന്‍ 7 on 10 നല്‍കുന്നു.
കൈലാസ് മേനോൻ എന്ന പുതുമുഖത്തിൻറെ സംഗീതം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. താ തിന്ന, ജീവാംശുവായി താനേ എന്ന ഗാനങ്ങളും വിജനതീരമേ (രചനയും, സംഗീതവും ആലാപനവും നിവി വിശ്വലാൽ തന്നെ) എന്ന ഗാനവും മികവ് പുലര്‍ത്തി. ജീവാംശു നല്‍കുന്ന ഫീല്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത്രയ്ക്ക് മികച്ച സംഗീതവും, ആലാപനവും. പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ മൂഡിനു ചേര്‍ന്ന രീതിയില്‍ തന്നെ അവതരിപ്പിചിരിക്കുന്നതും ഒരു പ്ലസ് ആണ്.
അത്യാവശ്യം കുറവുകള്‍ ഒക്കെ ഉള്ള ഒരു നല്ല entertainer ആണ്. ചിരിപ്പിക്കുകയും അല്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം നല്ല ഒരു മെസേജ് കൂടി ചിത്രത്തിലൂടെ ഫലപ്രദമായി പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നുണ്ട്.
ഒരു പരിധി വരെ എന്നിലെ പ്രേക്ഷകനെ സംതൃപ്തന്‍ ആക്കാന്‍ കഴിഞ്ഞ ചിത്രമായത് കൊണ്ട് ഞാന്‍ 7 on 10 നല്‍കുന്നു.
No comments:
Post a Comment