സ്പെക്ടർ (2015)
Language : English
Genre : Adventure | Crime | Thriller
Director : Sam Mendes
IMDB : 7.4
Spectre Theatrical Trailer
സ്കൈഫോൾ ലോകത്തിലേക്കും ഏറ്റവും കൂടുതൽ കളക്ഷൻ നേടി റെക്കോർഡ് നേടിയ (ഏകദേശം 1 ബില്ലിയണു മേലെ) ചിത്രത്തിന് ശേഷം സാം മേണ്ടസും ഡാനിയൽ ക്രൈഗും ഒരു പുതിയ ബോണ്ട് ചിത്രവുമായി വരുമ്പോൾ പ്രതീക്ഷകൾ സ്വാഭാവികമായിട്ടു കൂടും. സ്കൈഫോൾ എന്ന ചിത്രവുമായി താരതമ്യം ചെയ്യാൻ കഴിയില്ലയെങ്കിലും 85% എങ്കിലും ന്യായീകരിച്ചിട്ടുണ്ട് ചിത്രം.
പഴയ എം (ജൂഡി ഡെഞ്ച്) നിർദേശിച്ച പ്രകാരം മാർക്കോ സിയാറ എന്ന വാടക കൊലയാളിയെ കൊല്ലാൻ വേണ്ടി മെക്സിക്കോയിൽ എത്തുന്നതിൽ ചിത്രം തുടങ്ങുന്നു. കൃത്യനിർവഹണത്തിനിടെ ഒരു വലിയ കെട്ടിടം മുഴുവൻ തകര്ന്നു വീഴുന്നു. ഇത് മൂലം, പുതിയ എം (റാൽഫ് ഫിയെൻസ്) രാജി വെയ്ക്കണം എന്ന ആവശ്യം ബ്രിട്ടിഷ് ഗവണ്മന്റിൽ നിന്നും ഉയരുന്നു. അതിനാൽ 007 തല്ക്കാലത്തേക്ക് ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തുന്നു. അതേ സമയം, എമ്മും (M) സിയും (C) ബ്രിട്ടിഷ് ഇന്റലിജൻസിന്റെ തലപ്പത്ത് ഇരിക്കാനുള്ള അധികാര വടംവലിയിലുമാണ്. മെക്സിക്കോയിൽ നിന്നും സ്പെക്ടർ എന്ന അനധികൃത സംഘടനയുടെ തുമ്പു ലഭിക്കുന്ന 007, അതന്യേഷിച്ചു പോകുന്നു. പിന്നീടുണ്ടാകുന്നതാണ് സിനിമയുടെ ജീവനാടി.
സ്കൈഫോൾ എന്നാ ചിത്രം നിർത്തിയേടത്തു നിന്ന് തന്നെയാണ് ഈ ചിത്രവും മുന്നേറുന്നത്. ബോണ്ടിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെല്ലാം ഉൾപ്പെടുത്തി ആണ് ഈ ചിത്രത്തിൻറെ മൂല കഥ. കഴിഞ്ഞ ചിത്രങ്ങളിലെ സംഭവങ്ങളും എല്ലാം കൂട്ടിചേര്ത്ത് അതിനുള്ള ഉത്തരം ഈ ചിത്രം നൽകുന്നു. ചിത്രം കാണാൻ പിടിച്ചിരുത്തുന്ന ഘടകങ്ങൾ : ദാനിയൽ ക്രൈഗ്, ഫാസ്റ്റ് പേസ്ഡ് ആക്ഷൻ, ത്രിൽസ്, പിന്നെ ഇതിന്റെയെല്ലാം മേലെ തോമസ് ന്യൂമാൻറെ പശ്ചാത്തല സംഗീതം, ക്യാമറ. പശ്ചാത്തല സംഗീതം ഒരു രക്ഷയുമില്ല. സീനുകളോട് നല്ല ചേർച്ചയും ഉണ്ട്.
ബോണ്ടുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട അഭിനേതാവാണ് ദാനിയൽ ക്രൈഗ്, കാരണം ഊർജ്ജ്വസ്വലത, ആക്രമണസ്വഭാവം, ആരെയും കൂസാത്ത ഭാവം എല്ലാം മറ്റുള്ള ബോണ്ടുകളിൽ നിന്നും ക്രൈഗിനെ വ്യത്യസ്തനാക്കുന്നു. പഴയ ബോണ്ട് സ്റ്റൈലും പുതിയതും നല്ല രീതിയിൽ ഈ ചിത്രത്തിൽ മിശ്രണം ചെയ്തിട്ടുണ്ട്.
കുറച്ചു കൂടി ആക്റ്റീവ് ആയ റാൽഫ് ഫിയെൻസ് അവതരിപ്പിച്ച എം എന്ന കഥാപാത്രം. മോണിക ബെല്ലുച്ചി വളരെ ചുരുങ്ങിയ നേരം മാത്രമേ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. നല്ല പ്രായം തോന്നിക്കുന്നുണ്ട് (50 വയസായി എന്നത് മാറ്റി നിർത്തുന്നു). ബെൻ വിഷാവ് (പെർഫ്യൂം ഫേം) നന്നായിട്ടുണ്ടായിരുന്നു. ക്രിസ്റ്റൊഫ് വാട്സ് പ്രധാന വില്ലനായി വന്നുവെങ്കിലും ഒരു എഫക്റ്റ് തോന്നിയില്ല. വില്ലന് ശക്തി പോരായിരുന്നു എന്ന് തോന്നി. WWE സ്റ്റാർ ടേവ് ബാറ്റിസ്റ്റയും വില്ലനായി തരക്കേടില്ലാത്ത കാഴ്ച വെച്ചു. ഇവർക്ക് രണ്ടു പേർക്കും നല്ല തുടക്കം നല്കിയെങ്കിലും, പിന്നീട് ആ ശക്തി കാണാൻ കഴിഞ്ഞില്ല (സ്കൈഫോളിൽ ഹാവിയർ ബദാം തകർത്ത് വാരിയത് വെച്ച് നോക്കുമ്പോൾ സ്പെക്റെറിലെ വില്ലന്മാർ പോരായിരുന്നു). പ്രധാന ബോണ്ട് ഗേളായി വന്ന ലീയ സെയ്ദൊ (ബ്ലൂ ഈസ് ദി വാമസ്റ്റ് കളർ ഫേം) ഭയങ്കര ബോറായി തോന്നി. ഒരു ഊർജ്ജം കാണാൻ കഴിഞ്ഞില്ല. സദാ കരയുന്ന മുഖമായി ആണ് തോന്നിയത്.
മൊത്തത്തിൽ പറഞ്ഞാൽ, സ്കൈഫോളുമായി താരതമ്യം ചെയ്യാൻ കഴിയില്ലയെങ്കിലും ചിത്രം നിങ്ങളെ ബോറടിപ്പിക്കുകയില്ല.
Bond meets Mission Impossible - അതാണ് സ്പെക്റ്റെർ.
എൻറെ റേറ്റിംഗ് 7.9 ഓണ്‍ 10
No comments:
Post a Comment