നോ മെർസി (യൊങ്ങ്സ്യോന്യൊൻ യൂപ്ഡാ) (2010)
Language : Korean
Genre : Crime | Drama | Mystery | Thriller
Director : Kim Hyeong Jun
IMDB : 7.4
No Mercy Theatrical Trailer
ചില സിനിമകളും അതിലെ കഥാപാത്രങ്ങളും അങ്ങിനെയാണ്, കണ്ടു കഴിഞ്ഞാലും അത് നമ്മുടെ മനസിനെ വേട്ടയാടിക്കൊണ്ടേയിരിക്കും. അത് മാതിരി ഒരു ചിത്രമാണ് കിം ഹ്യൂങ്ങ് ജൂണ്‍ സംവിധാനം ചെയ്ത നോ മെർസി എന്ന കൊറിയൻ ത്രില്ലർ. മനസ്സിൽ ഒരു മായാത്ത മുറിപ്പാട് പോലെ ഇതവശേഷിക്കും. ഓൾഡ് ബോയ് എന്ന ത്രില്ലറിന്റെ ചുവടു പറ്റി തന്നെയുള്ള ഒരു റിവഞ്ച് ത്രില്ലറാണ് ഇത്.
കാങ്ങ് മിൻ ഹോ എന്ന forensic pathologist വിരമിച്ചു സ്വന്തം മകളോടൊത്തു വിശ്രമകാലം ചെലവിടാൻ പദ്ധതിയിട്ട സമയത്താണ് നദീതീരത്ത് നിന്നും ശരീരത്തിലെ ഭാഗങ്ങൾ മുഴുവൻ വേർപെടുത്തിയ ഒരു പെണ്‍കുട്ടിയുടെ ജഡം ലഭിക്കുന്നത്. അവസാനമായിട്ടു ഒരു ദൗത്യം ഏറ്റെടുക്കുന്നു. ലീ സങ്ങ് ഹോ ആണ് പ്രഥമശ്രിഷ്ട്യാ കൊലപാതകിയെന്ന് സംശയിക്കപ്പെട്ടു അറസ്റ്റിലായത്. എന്നാൽ, പ്രതീക്ഷകൾക്കെതിരായി ലീ കുറ്റം ഒരു തുടക്കക്കാരിയായ ഡിറ്റക്ടീവ് മിന്നിനോട് സമ്മതിക്കുന്നു. കാങ്ങിന്റെ ഒരു ശിക്ഷ്യ കൂടിയായിരുന്നു മിൻ. കാങ്ങിനെ കാണണമെന്ന് നിർബന്ധം പിടിക്കുന്ന ലീയെ ഒരു ദിവസം കാണുകയും, അപ്പോൾ കാങ്ങിൻറെ മകളെ താൻ തട്ടിക്കൊണ്ടു പോയിരിക്കുകയാണെന്നും തെളിവുകൾ വളച്ചൊടിച്ചു തന്നെ കുറ്റവിമുക്തനാക്കണമെന്നു ഇല്ലെങ്കിൽ പെണ്‍കുട്ടിയെ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തുന്നു. ആദ്യം വിസമ്മതിക്കുന്ന കാങ്ങ്, തന്റെ നിസഹായാവസ്ഥ ഓർത്ത് അതിനു മുതിരുന്നു. എന്നാൽ കാങ്ങിനെ കാത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതും ഭയാനകവുമായ സത്യങ്ങളായിരുന്നു.
ത്രില്ലർ ഗണങ്ങളിലെ ഒരു ഏട് തന്നെയാണീ ചിത്രം. അത് പറയാൻ കാരണങ്ങൾ അനവധിയാണ്. ഒരു സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന ത്രില്ലുകളും, ട്വിസ്ടുകളും കൊണ്ട് സമ്പുഷ്ടമാണ് നോ മെർസി. ഓരോ നിമിഷവും എന്ത് സംഭവിക്കും എന്നും പല പല ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിലൂടെ കടന്നു പോകും. ഇതിലാരു നായകൻ, വില്ലൻ എന്ന ചോദ്യവും പ്രേക്ഷകന്റെ മുൻപിൽ നിരത്തുന്നു. എന്നാൽ ഈ സംശയങ്ങൾക്കെല്ലാം ഒരു വ്യക്തമായ ഫിനാലെ (finale) ഒരുക്കിയിരിക്കുന്നു സംവിധായകനും എഴുത്തുകാരനും ആയ കിം ഹ്യൂങ്ങ്. പ്രതികാരവും മാനസിക വിക്ഷൊഭത്തിന്റെയും ഒരു വേലിയേറ്റം തന്നെയാണ് നോ മെർസി. ഈ ചിത്രത്തിൻറെ ജീവാത്മാവും പരമാത്മാവും, ക്ളൈമാക്സ് സീനുകൾ ആണ്. അത്രയ്ക്ക് മനോഹരമാണ് എന്നാൽ നമ്മുടെ മനസിനെ വേട്ടയാടുന്ന തരത്തിലും ആണ് ഒരുക്കിയിരിക്കുന്നത്. അനുഭവിച്ചു തന്നെ അറിയുക.
പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച സോൾ ക്യുങ്ങ് ഗുവും റ്യൂ സ്യൂങ്ങ് ബംമും ഹാൻ ഹ്യെജിന്നും നല്ല കെട്ടുറപ്പുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. വൈകാരിക തലങ്ങൾ എല്ലാം തന്നെ മികവുറ്റതായിരുന്നു. ബിജിഎം, ലൈറ്റിംഗ്, ക്യാമറാവർക്കും അവസാന നിമിഷം വരെ പ്രേക്ഷകൻറെ മനസ് പിടിച്ചിരുത്താൻ സഹായിച്ചു.
Extra Ordinary Psychic Thriller which will haunt you after the movie.
എന്റെ റേറ്റിംഗ് 8.3 ഓണ്‍ 10

No comments:
Post a Comment