Cover Page

Cover Page

Thursday, February 18, 2016

126. Naanaku Prematho (2016)

നാനക്കു പ്രേമതോ (2016)




Language : Telugu
Genre : Action| Drama | Thriller
Director : Sukumar
IMDB : 8.8

Naanaku Prematho Theatrical Trailer


സുകുമാർ തെലുങ്ക്‌ ചിത്ര വ്യവസായത്തിൽ ഒരു പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിയാണ്, അദ്ദേഹത്തിന്റെ ആദ്യ ചിത്രം മുതൽ ഈ അടുത്തു റിലീസായ പുതിയ ചിത്രം നാനകു പ്രേമതോ വരെയുള്ള ചിത്രങ്ങൾ എടുത്താൽ എല്ലാം ഒന്നിനൊന്നു മെച്ചമാണ്. സ്വാഭാവികമായും നമ്മുടെ പ്രതീക്ഷകൾ വളരെ ഉയരത്തിലാകും, എന്നാൽ അദ്ദേഹം നമ്മളെന്ന പ്രേക്ഷകനെ ഒരു രീതിയിൽ പോലും നിരാശപ്പെടുത്തിയില്ല നാനകു പ്രേമതോ എന്ന ചിത്രത്തിലൂടെ. ജൂനിയർ എൻടിആർ നായകനും ജഗപതി ബാബു പ്രതിനായകനായും അഭിനയിച്ച ഈ ചിത്രം ചുരുക്കിപ്പറഞ്ഞാൽ അവരുടേത് തന്നെയാണ്. ദേവി ശ്രീ പ്രസാദ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ച ഈ ചിത്രത്തിലെ നായിക സുന്ദരിയായ രാകുൽ പ്രീത് സിംഗാണ്.

ലണ്ടൻ എന്ന മഹാനഗരത്തിൽ അഭിരാം എന്നാ യുവാവ് ജോലി നഷ്ടപ്പെട്ടു പുതിയതായി ഒരു കമ്പനി ആരംഭിക്കുന്നു. കാൻസർ കാരണം മരണം കാത്തു കഴിയുന്ന അഭിരാമിന്റെ അച്ഛനായ സുബ്രമണ്യം തൻറെ മരണശയ്യയിൽ മൂന്നു മക്കളോടായി തന്റെ യഥാർത്ഥ പേര് രമേശ്‌ ചന്ദ്രപ്രസാദ് ആയിരുന്നു എന്ന് പറയുന്നു. ലണ്ടനിലെ അറിയപ്പെടുന്ന ഒരു ബിസിനസുകാരൻ ആയ താൻ കൃഷ്ണമൂർത്തി കൌടില്യ എന്ന ഒരു കൌശലക്കാരൻ ചതിച്ചത് മൂലം മുഴുവൻ സ്വത്തും നഷ്ടപ്പെട്ടു സ്വന്തം വ്യകതിത്വം തന്നെ മാറ്റി ഒരു സാധാരണക്കാരനെ പോലെ ജീവിക്കേണ്ടി വരുന്നു. മരിയ്ക്കുന്നതിന് മുൻപ് കൃഷ്ണമൂർത്തിയുടെ പതനം കാണണം എന്നു തന്റെ മൂന്നു മക്കളോടുമായി പറയുന്നു. അച്ഛന്റെ മരണശയ്യയിലുള്ള ആഗ്രഹം തൻറെ ലക്ഷ്യമായി തീരുമാനിച്ചു അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നു. എങ്ങിനെ അത് നടപ്പിലാക്കുന്നു എന്ന് സ്ക്രീനിൽ നമ്മൾ കാത്തിരുന്നു തന്നെ കാണണം.

തൻറെ മുൻചിത്രങ്ങളിലെ പോലെയേ അല്ല തികച്ചും വ്യത്യസ്തമായ ഒരു ജൂനിയർ എൻ.ടി.ആറിനെ ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും. തന്റെ നോക്കിലും വാക്കിലും നടപ്പിലും എന്തിനു തൻറെ രീതികളിൽ വരെ വ്യത്യാസം വരുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ വളരെ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്.
ഈ ചിത്രത്തിൻറെ വളരെ മികച്ച ഒരു ഖടകം വില്ലനായി വരുന്നു കൃഷ്ണമൂർത്തിയെ അവതരിപ്പിച്ച ജഗപതിബാബു ആണ്. ഒരാളെയും പോലും കൊല്ലാതെ തന്നെ അദ്ദേഹത്തിന്റെ വില്ലനിസം നിറഞ്ഞു നില്ക്കുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ വിസ്മയിപ്പിച്ചു കളഞ്ഞു. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച ഒരു റോൾ ആയിരിക്കും ചിലപ്പോൾ ഇത്.
കൃഷ്ണമൂർത്തിയുടെ മകളായ ദിവ്യങ്കയായി അഭിനയിച്ച രാകുൽ പ്രീത് സിംഗിന് ഒരു സ്ഥിരം തെലുങ്ക്‌ പടത്തിൽ ഉള്ള നായികയെക്കാലും ഈ ചിത്രത്തിൽ പ്രാധാന്യം കിട്ടിയിട്ടുണ്ട്. അവരതു മികച്ച രീതിയിൽ തന്നെ അഭ്രപാളിയിൽ എത്തിച്ചു. ഗ്ലാമർ സീനുകളിലും മിന്നിച്ചു. 
അഭിരാമിന്റെ അച്ഛനായ സുബ്രമണ്യത്തെ അവതരിപ്പിച്ച രാജേന്ദ്ര പ്രസാദ് നല്ല പോലെ അദ്ദേഹത്തിന്റെ റോൾ കൈകാര്യം ചെയ്തു.
മറ്റുള്ള എല്ലാ അഭിനേതാക്കളും അവരവരുടെ ജോലി ശിരസ്സാവഹിച്ചു.

സംവിധായകനായ  സുകുമാറിന്റെ കഥയും തിരക്കഥയും സംവിധാനവും ആണ് ചിത്രത്തിൻറെ ഹൈലൈറ്റ്. സെൻറിമെൻറ്റ്സും റൊമാൻസും ആക്ഷനും വളരെ നല്ല രീതിയിൽ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ലണ്ടൻ നഗരത്തിൻറെ ഓരോ സീനുകളും അത്യാകഷകമായി ക്യാൻവാസിൽ പകർത്തിയ വിജയ്‌ ചക്രവർത്തി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.ദേവി ശ്രീ പ്രസാദ് നെനോക്കടൈൻ എന്ന ചിത്രത്തിലെ ഫോം അതെ രീതിയിൽ നിലനിർത്തി. സാഹചര്യമനുസരിച്ചും  ത്രില്ലർ എഫക്ടും അദ്ദേഹത്തിന്റെ സംഗീതത്തിൽ മികച്ചതാക്കി. ജൂനിയർ എൻ.ടി.ആറിൻറെ ഡാൻസും ഡിഎസ്പിയുടെ പാട്ടുകളും കൊള്ളാമായിരുന്നുവെങ്കിലും പാട്ടുകൾ ഉൾപ്പെടുത്തിയത് കുയ്ക്കാമായിരുന്നു എന്ന് തോന്നി.

ചിത്രത്തിൻറെ നീളം ഇത്തിരി കുറയ്ക്കുകയായിരുന്നുവെന്നു നല്ലതെന്ന് തോന്നി. വേറൊരു പോരായ്മ താഴെയ്ക്കിടയിലുള്ള ആൾക്കാർക്ക് ഈ ചിത്രം ഇഷ്ടപ്പെടാൻ ഇത്തിരി സാധ്യത കുറവാണ്. ലോജിക്കുകൾ നല്ല രീതിയിൽ ഉപയോഗിച്ചിരിക്കുന്നതും, നായകൻ ചിന്തിക്കുന്ന രീതിയൊക്കെ സാധാരണക്കാരിൽ എത്തിചേരാൻ പ്രയാസം ആണെന്ന് തോന്നി.

എനിക്ക് ഈ ചിത്രം വളരെയധികം ബോധിച്ചത് കൊണ്ട് ഞാൻ കൊടുക്കുന്നതിൽ പത്തിൽ 8 മാർക്ക് ആണ്.




  

No comments:

Post a Comment