അറ്റാക്ക് ദി ബ്ലോക്ക് (2011)
Language : English
Genre : Action | Adventure | Comedy | Horror | Sci-Fi
Director : Joe Cornish
IMDB : 6.6
Attack The Block Theatrical Trailer
2-3 വർഷങ്ങൾക്കു മുൻപ് കണ്ടതാണ്, അന്നേറ്റവും കൂടുതൽ ആസ്വദിച്ച പടമാണ് ജോ കോർണിഷ് സംവിധാനം ചെയ്ത അറ്റാക്ക് ദി ബ്ലോക്ക് എന്ന ബ്രിട്ടിഷ് ചലച്ചിത്രം. കോമഡിയും സൈഫൈയും അൽപം ഹൊററും കലർത്തി നല്ല രീതിയിൽ തയാറാക്കിയ ചിത്രമാണ് ഇത്. തികച്ചും വ്യത്യസ്തം. ബോക്സോഫീസിൽ ഈ ചിത്രം അധികം ചലനമുണ്ടാക്കിയില്ലെങ്കിലും ഒരു കൾട്ട് സിനിമ എന്നാ ലേബൽ നേടിയിട്ടുണ്ട്.ബ്രിക്സ്റ്റനിൽ തെരുവിൽ കൂടി നടന്നു പോകുകയായിരുന്ന സമന്തയെ ഒരു പറ്റം തെമ്മാടികൾ ആക്രമിക്കുന്നു, എന്നാൽ ഒരു ഉൽക്ക വന്നു പതിക്കുന്നത് മൂലം അവരുടെ ഉദ്ദേശം തടസ്സപ്പെടുന്നു. മോസസ് എന്ന അവരുടെ നേതാവ് വീണത് എന്താണെന്ന് പരിശോധിക്കുമ്പോൾ ഒരു വികൃത ജീവി മോസസിനെ ആക്രമിച്ചു കടന്നു കളയുന്നു. അവർ അതിന്റെ പുറകെ തുരത്തി ആ ജീവിയെ കൊന്നു കളയുന്നു. അവർ ആ ജഡം എടുത്തു കഞ്ചാവ് കച്ചവടക്കാരനായ റോണിൻറെ അടുത്തു പോകുന്നു. റോൺ താമസിക്കുന്നത് ഒരു അമ്പരചുമ്പിയുടെ ഏറ്റവും മുകളിലത്തെ നിലയിലാണ് താമസം. അവിടെ ഉള്ള കഞ്ചാവ് വളർത്തുന്ന മുറിയിൽ ജഡം സൂക്ഷിച്ചു വെയ്ക്കുന്നു. അതേ സമയം, ആകാശത്തു നിന്നും നിരവധി ഉൽക്കകൾ വീണു കൊണ്ടേയിരുന്നു, അതെ ജീവികൾ തന്നെയാണെന്ന് അനുമാനിക്കുന്ന അവർ അതിനോട് മല്ലിടാം എന്ന് തീരുമാനിച്ചു സംഭവം നടന്ന സ്ഥലത്തേക്ക് പോകുന്നു. എന്നാൽ അവരെ കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.
ചിത്രത്തിൻറെ കഥാതന്തു സ്ഥിരം ഉള്ള അന്യഗ്രഹജീവി ആക്രമണം ആണെങ്കിലും, സിനിമയ്ക്ക് നൽകിയ പ്രതിപാദനരീതിയാണ് ഇവിടെ ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. അതിനു വേണ്ട രീതിയിൽ ഉള്ള കോമഡിയും, ആക്ഷനും ഗ്രാഫിക്സും ഇട കലർത്തി വളരെ മികച്ച രീതിയൽ നിർമ്മിച്ചിരിക്കുന്നു. വളരെ വേഗതയേറിയ ഉപഖ്യാനം ആണ് ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത് മൂലം ഒരു നിമിഷം പോലും നമ്മളിലെ സാധാരണ പ്രേക്ഷകർക്ക് അലോസരം ഉണ്ടാക്കുന്നില്ല. വളരെ പെട്ടെന്ന് തന്നെ സിനിമയുമായി നമ്മൾ സഞ്ചാരം തുടങ്ങുകയും ചെയ്യും. എല്ലാ കൌമാരപ്രായത്തിലുള്ള കുട്ടികൾ ആണ് അഭിനയിച്ചിരിക്കുന്നത് എന്നിരുന്നാലും വളരെ മികച്ച പ്രകടനമാണ് അവർ കാഴ്ച വെച്ചിരിക്കുന്നത്.
ജോണ് ബോയെഗ (ഇപ്പോൾ സ്റ്റാർ വാർസ് എന്നാ ചിത്രത്തിലെ നായകൻ) ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബ്രിട്ടിഷ് കോമഡി ചിത്രങ്ങളിലെ സ്ഥിരം ചേരുവ ആയ നിക്ക് ഫ്രോസ്റ്റ് നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ജോഡി വിറ്റെക്കർ ആണ് ചിത്രത്തിലെ ആകെ ഉള്ള മുഖ്യ സ്ത്രീ സാന്നിധ്യം.
നിങ്ങൾ ഒരു ബുദ്ധിജീവി അല്ലായെങ്കിൽ തീർച്ചയായും ഒരു തവണ കാണാൻ ശ്രമിക്കാവുന്നതാണ്. നിരാശപ്പെടില്ല.
എൻറെ റേറ്റിംഗ് 8 ഓൺ 10
No comments:
Post a Comment