യൂ ടൂ ബ്രൂട്ടസ് (2015)
You Too Brutus Theatrical Trailer
തീവ്രം എന്ന ഡാർക്ക് ത്രില്ലറിനു ശേഷം രൂപേഷ് പീതാംബരാൻ ചെയ്ത ഒരു കോമഡി ചിത്രമാണ് യൂ ടൂ ബ്രൂട്ടസ്. ഒരു നീണ്ട താര നിര തന്നെ അണി നിരന്നിട്ടുണ്ട് ഈ ചിത്രത്തിന്. ആസിഫ് അലി, ടോവിണോ തോമസ്, സ്രീനിവസാൻ, ഹണി റോസ്, രചന നാരായണൻകുട്ടി, അനു മോഹൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. റോബി എബ്രഹാം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വിവാഹേതര ബന്ധങ്ങളുടെയും അവിവാഹിതരുടെ ജീവിതത്തെയും ചെറു വയസിലുള്ള ബന്ധങ്ങളെയും ആസ്പധമാക്കിയാനു ചിത്രത്തിൻറെ കഥ വികസിക്കുന്നത്. പ്രത്യേകിച്ച് കഥയോ തിരക്കഥയോ ഒന്നുമില്ല എന്ന് തന്നെ പറയാം. ഈ ചിത്രം 10 പേരുടെ ജീവിതം അല്ലെങ്കിൽ കഥയാണ് കാണിക്കുന്നത്. ഇതൊരു മൾട്ടി ലീനിയർ ചിത്രം എന്നൊന്നും പറയാൻ കഴിയുകയില്ല, എന്നാൽ ആ രീതിയുമായി കുറച്ചു സാമ്യമുണ്ട് താനും.
അഭിയും (ആസിഫ് അലി) അപർണയും (രചന) യുവ ദമ്പതികൾ ആണ്. സ്വന്തമായി ഒരു റിക്കോർഡിംഗ് ഏജൻസി നടത്തുന്ന അഭി അപർണയെ കല്യാണം കഴിക്കുന്നത് മൂലം ജ്യേഷ്ഠനായ ചിത്രകാരൻ ഹരിയുമായി (ശ്രീനിവാസൻ) പിണങ്ങി വെവ്വേറെ വീടുകളിലാണ് താമസിക്കുന്നത്. ഹരിയുടെ ഒപ്പം അഭിയുടെ കൂട്ടുകാരനായ ഫോട്ടോഗ്രാഫർ വിക്കിയും (അനു മോഹൻ) ജിമ്മൻ ടോവിനോയും (ടോവിനോ തോമസ്) അരുണും (ആഹ്മെദ് സിദ്ദിഖ്വി) താമസിക്കുന്നുണ്ട്. ഹരിയ്ക്കു എതിർവീട്ടില് താമസിക്കുന്ന ഡാൻസ് ടീച്ചറിനെ (മുക്ത) ഇഷ്ടമാണ്. എന്നും അവരുടെ ബാൽക്കണിയിൽ ഡാൻസ് പടിപ്പിക്കുന്ന ടീച്ചറിനെ നോക്കി സമയം ചിലവിടും. വിക്കി മോഡലായ പാട്ടുകാരി ഷെർലിയും സുഹൃത്തുക്കളാണ്, വിക്കി മൂലം അഭി ഷെർലിയെ ഇഷ്ടത്തിലാവുകയും ചെയ്യുന്നു.. ടോവിനോ ഒരു വിടുവായക്കാരനാണ്. ഇവരുടെയെല്ലാം ജീവിതം കാണിച്ചു കൊണ്ട് കഥ മുൻപോട്ടു പോകുന്നു.
ശ്രീനിവാസൻ എന്ന നടന്റെ എല്ലാ പ്രഭാവം പോയി എന്ന് ഈ ചിത്രം കാണുമ്പോൾ മനസിലാവും. പഴയ അദ്ദേഹം ചെയ്യുമ്പോഴുള്ള ആ പ്രസരിപ്പ് കാണാനില്ല. ചില സീനുകളിൽ നന്നായി എങ്കിലും, മൊത്തത്തിൽ പോര എന്ന് തന്നെ പറയാം. ആസിഫ് അലി, അനു മോഹൻ, ആഹ്മെദ്, സുധി കോപ്പ, എന്നിവർ തരക്കേടില്ലാതെ തന്നെ ചെയ്തു. ഹണി റോസ്, രചന നാരായണ്‍കുട്ടി എന്നിവര് നല്ല അസലു വെറുപ്പീർ തന്നെയായിരുന്നു. ഹണി റോസ് കാണാൻ അഴകും നല്ല ശരീര വടിവും ഉള്ളത് കൊണ്ട് മാത്രമാണെന്ന് തോന്നുന്നു മലയാള സിനിമാ ഫീൽഡിൽ പിടിച്ചു നില്ക്കുന്നത്. നല്ല അറുബോറൻ അഭിനയം തന്നെയായിരുന്നു. രചന ശരിക്കും മോശം അഭിനയം (over acting) തന്നെയായിരുന്നു. ചിത്രത്തിൽ ശരിക്കും തിളങ്ങിയത് ടോവിനോ ആയി വന്ന ടോവിണോ തോമസ് ആയിരുന്നു. അദ്ദേഹം വരുന്ന ഓരോ സീനും നമ്മിൽ ചിരി ഉളവാക്കാൻ പോകുന്നതായിരുന്നു. ഡയലോഗ് ടെലിവെറിയും, പേടിത്തോണ്ടനായ ജിമ്മനായിട്ടു പുള്ളി ശരിക്കും തിളങ്ങി. ഈ സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിൽ നില്ക്കുന്ന ഒരു കഥാപാത്രം എന്നത് ടോവിണോ ആണ്. അതിനു മുഴുവൻ ക്രെടിട്ടും ടോവിനോയ്ക്ക് തന്നെ.
കഥയുടെ കാര്യം പറയുവാണെങ്കിൽ, 2009-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ "He's Just Not That Too Into You" ഒരു ക്ലീൻ കോപ്പിയാണ്. അത് തന്നെ വളരെ വിരസമായ ഒരു ചിത്രമാണ്, ശരിക്കും ബോറടിച്ച എനിക്ക് ഈ ചിത്രം അത്ര ബോറായി തോന്നിയതുമില്ല.. എന്നിരുന്നാലും, ഒരു തട്ടിക്കൂട്ട് സിനിമയായെ ഇതിനെ കാണാൻ കഴിയുകയുള്ളൂ.. ഒരു പുതുമയുമില്ല ഈ ചിത്രത്തിൽ, സ്ഥിരം കണ്ടു വരുന്ന വിവാഹേതര ബന്ധങ്ങളും സെക്സും അല്ലാതെ ഈൗ ചിത്രത്തിൽ ഒന്നും കാണാൻ കഴിയുകയില്ല. രൂപേഷ് പീതാംബരന്റെയും മാത്തുക്കുട്ടിയുടെയും സംഭാഷണങ്ങൾ നന്നായിരുന്നു.
റോബി അബ്രഹാമിൻറെ സംഗീതവും ബാക്ഗ്രൌണ്ട് സ്കോറും നന്നായിരുന്നു.
ടോവിനോയുടെ ചില കൊമാടികൾക്ക് വേണ്ടി കാണാം ഈ ചിത്രം. ഒരു പുതിയ സന്ദേശമോ ഒന്നും ഈ ചിത്രത്തിന് നല്കാൻ കഴിയുകയില്ല എങ്കിലും ഒരു നേരംപോക്കിന് വേണ്ടി കാണുന്നതിൽ തെറ്റില്ല.
എന്റെ റേറ്റിംഗ് : 5.8 ഓണ് 10