Cover Page

Cover Page

Wednesday, July 8, 2015

10. Massu Engira Masilamani (Masss) (2015)

മാസ്സ് (അഥവാ) മാസ്സു യെങ്കിര മസിലാമണി (2015)


Language : Tamil
Genre : Action | Comedy | Horror

Director : Venkat Prabhu
IMDB Rating: 7.0


Masss Teaser


സിനി റോയൽ, അബു ദാബി
സ്റ്റാറ്റസ് - പടം തുടങ്ങുമ്പോൾ ഏകദേശം 80% (30 മിനുട്ടിന് ശേഷം അത് ഏകദേശം 60% ആയി കുറഞ്ഞു - ഇത് കൊട്ടിഘോഷിക്കാനല്ല, നടന്നതാണ്)

ആദ്യമേ തന്നെ ഒരു കാര്യം പറഞ്ഞു കൊണ്ട് തുടങ്ങട്ടെ.. സൂര്യ ഫാൻസ് ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ ദയവു ചെയ്തു പൊങ്കാല ഇടരുത്.. ഞാൻ ആരുടേയും ഫാൻ അല്ല എന്ന് അടിവരയിട്ടു കൊണ്ട് തുടങ്ങട്ടെ..
ചിലപ്പോൾ ഇത്തിരി സ്പോയിലർ അലേർട്ട് ആകാൻ സാധ്യതയുണ്ട്.
മാസ് ഇവിടെ ദുബായിലും അബുധാബിയിലും 28നു റിലീസ് ചെയ്തതാണ്. ഞാൻ 8 മണിയ്ക്കത്തെ ഷോയ്ക്കുള്ള ടിക്കറ്റ് എടുക്കുകയും ചെയ്തു. സാൻ ആന്ദ്രിയാസ് ഒഴിവാക്കിയിട്ടാണ് മാസിനു ടിക്കറ്റ് എടുത്തത്. കാരണം രണ്ടാണ്, മാസ് എന്നാ ചിത്രത്തിൻറെ കിടിലൻ ട്രെയിലർ പിന്നെ വെങ്കട്ട് പ്രഭുവിലുള്ള വിശ്വാസം. വെങ്കട്ട് പ്രഭുവിന്റെ വളിച്ച ബിരിയാണി കഴിച്ചു ആകെ വശം കെട്ടതാണെങ്കിലും, പുള്ളി തിരിച്ചു വരും എന്ന പ്രതീക്ഷയാണ് എന്നെ മുന്നോട്ടു നയിച്ചത്. പിന്നെ സൂര്യയും ചതിക്കില്ല എന്ന വിശ്വാസവും.

ട്രയിലര്സ് എല്ലാം കഴിഞ്ഞു സിനിമ തുടങ്ങി. സൂര്യയുടെ കൊമ്ബാൻ മീശ വെച്ച് ഒരു എൻട്രി. ഉള്ളത് പറയാല്ലോ നല്ല കിടിലൻ സ്ക്രീൻ പ്രസൻസ്. തരക്കേടില്ലാതെ ആ സീന്സ് പോയി, പിന്നെ "തെറിക്കുത് തെറിക്കുത് മാസ്" എന്ന മാസ് ഗാനം.. അപ്പോഴേക്കും വെറുപ്പിക്കൽ തുടങ്ങിക്കഴിഞ്ഞു. ഞാൻ ആ ഗാനം കേട്ടത് "വെറുപ്പിക്കുത് വെറുപ്പിക്കുത് മാസ്സ്". പിന്നീട് ഒരു പിടി കിട്ടാതെ നല്ല രീതിയിൽ വെറുപ്പിച്ചു കൊണ്ട് ആദ്യ പകുതി. ആദ്യ പകുതി തീരുന്നതിനു മുൻപ് രണ്ടാമത്തെ സൂര്യയുടെ എന്ട്രി. പുള്ളി ലൂക്കിൽ എല്ലാം കിടിലൻ. ട്വൈലൈട്ടിലെ കാർലൈൽ കള്ളൻ സ്റ്റൈൽ.. എന്തായാലും ആ പോണി ടൈലും ആ മുഖത്തെ പാടും ഒക്കെ പുള്ളിയെ കാണാൻ കിടിലൻ ലുക്ക് തന്നെയാരുന്നു. ആദ്യ പകുതിയിൽ നയൻതാര ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നുണ്ടായിരുന്നു. പുള്ളിക്കാരിയാണോ ഈ ചിത്രത്തിലെ നായിക എന്ന് പോലും സംശയം ഉണർത്തി.. പ്രേം ജി അമരൻ നല്ല രീതിയിൽ തന്നെ വെറുപ്പിച്ചു കൊണ്ടേയിരുന്നു.

കാർട്ടൂണ്‍ നെറ്റ്-വർക്കിനെ പോലും തോല്പ്പിക്കുന്ന ഗ്രാഫിക്സ്. ഭയങ്കര ബോറായി തന്നെ തോന്നി. മങ്കാത്തയും, ഗോവയും, ചെന്നൈ 600028 ഒക്കെ ചെയ്ത വെങ്കട്ട്പ്രഭു തന്നെയാണ് ഇത് സംവിധാനം ചെയ്തത് എന്ന് ഒരു നിമിഷം ശങ്ക തോന്നിപ്പോയി.

അങ്ങനെ ഒരു മണിക്കൂറും 15-20 മിനുട്ടും ഉള്ള ആദ്യ പകുതി കഴിഞ്ഞു രണ്ടാം പകുതി തുടങ്ങി. ആദ്യ പകുതിയിലുള്ള വെറുപ്പീർ രണ്ടാം പകുതിയിൽ ഉണ്ടാവില്ല എന്ന് കരുതിയെങ്കിലും ആ പ്രതീക്ഷ അസ്ഥാനത്തായി.. സർദാർജി ജോക്കിൽ ഒക്കെ പറയുമ്പോഴുള്ള "വെറുപ്പിക്കൽസ് തുടരും" എന്ന സ്ലോഗൻ അലയടിച്ചു കൊണ്ടേയിരുന്നു. എന്നാൽ കൂടി രണ്ടാം പകുതിയിൽ ഉള്ള ഒരു 10-15 മിനുട്ട് എനിക്ക് കുറച്ചു ഇഷ്ടപ്പെട്ടു.. അതെന്താനെന്നോന്നും പറയുന്നില്ല.. പാർതിപൻ രണ്ടാം പകുതിയിൽ "എസ്കേപ് ഫ്രം ഉഗാണ്ട" സ്റ്റൈലിൽ വരുന്നുണ്ട്.. പുള്ളി സാമാന്യം നല്ല വെരുപ്പീരായിരുന്നു. പ്രനിത സുഭാഷ് ഇടയ്ക്കൊന്നു വന്നു പോകുന്നുണ്ട്. പിന്നീട് നമ്മുടെ നായികയായ നയന്സ് ഇടയില ഒന്ന് എത്തി നോക്കി വീണ്ടും അഭ്രപാളിയിലെ അനന്ത നീലിമയിലേക്ക് മാഞ്ഞു പോയി. അവസാനം വില്ലനെയും കൊന്നു പടത്തിനു പൂർണ്ണവിരാമം. വേറൊരർഥത്തിൽ പറഞ്ഞാൽ എന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും വെങ്കട്ട് പ്രഭു അടിച്ചു കഴിഞ്ഞു.

ആദ്യ പകുതി പറയുവാണെങ്കിൽ, സൂര്യയുടെ കട്ട ഫാൻ വരെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷത്തിൽ അല്ലെങ്കിൽ മനസ്സില് തെറി വിളിക്കുന്നുണ്ടാവും, അത്രയ്ക്ക് ബോറടിയാണു.. സൂര്യ ശരിക്കും വേരുപ്പിക്കുണ്ട്. ആ വെറുപ്പിക്കലിനു കൂട്ട് പിടിച്ചു കൊണ്ട് പ്രേംജിയും. അങ്ങേരുടെ സഹോദരൻ സംവിധായകാൻ ആയതു കൊണ്ട് മാത്രം റോൾ കിട്ടുന്ന ആളാണല്ലോ ഈ പ്രേംജി. നല്ല വെറുപ്പിക്കൽ തന്നെയാരുന്നു ടിയാൻ. നയൻതാര ഒരു രക്ഷേമില്ല.. അന്യായ ഗ്ലാമർ തന്നെ ഈ മുപ്പതാം വയസിലും, എന്നാൽ കൂടി ക്ലോസപ്പ് ഷോട്സ് വരുമ്പോൾ ബോറാണ് കാണാനും. പുള്ളിക്കാരിക്കു പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല. ഇടയിലിടയിൽ വന്നു പോകുന്നതല്ലാതെ.. എന്തിനു നല്ല ടയലോഗ്സ് പോലുമില്ല പാവത്തിന്. ശ്രീമാൻ, കരുണാസ് എന്നിവരെ കാണിച്ചപ്പോൾ ഞാൻ ഒരു കാഞ്ചന സ്റ്റൈൽ ചിത്രം പ്രതീക്ഷിച്ചതാണ്. പക്ഷെ അതും പാഴായി പോയി. പാർതിപൻ എന്തിനാണോ എന്തോ, പുള്ളിയിങ്ങനെ വലിയ സംഭവമാണ് എന്ന രീതിയിൽ അഭിനയിക്കുന്നത്. നല്ല പോലെ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്നുണ്ട് ടിയാൻ.

ഈ ചിത്രത്തിൻറെ ഏറ്റവും വലിയ പരാധീനത ഒരു നല്ല സ്ക്രിപ്റ്റ് ഇല്ല എന്നത് തന്നെയാണ്. അതിനു പുറമേ കുറച്ചു കോമഡികൾ കാണിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് എച്ച് കെട്ടിയത് പോലയെ തോന്നൂ.. ഗ്രാഫിക്സ് ആണ് വേറൊരു പോരായ്മ.. ആദ്യ പകുതിയിൽ കാണിക്കുന്ന പ്രേതങ്ങളുടെ ഗ്രാഫിക്സ് ഒരു സാധാരണ ഫോടോശോപ്പുകാരൻ പോലും നാണിച്ചു പോകും. അത്രയ്ക്ക് ബാലിശമായാണ് കാണിച്ചിരിക്കുന്നത്. യുവാൻ ശങ്കർ രാജ പാട്ടുകളിൽ ഒട്ടും തന്നെ മികവു പുലർത്തിയില്ല.. ആദ്യത്തെ മാസ് സൊങ്ങ് "തെറിക്കുത് തെറിക്കുത് മാസ്" എന്ന ഗാനം തീരെ ഓളമുണ്ടാക്കാൻ കഴിഞ്ഞില്ല. ഒരു ഗാനത്തിൽ മൈക്കൽ ജാക്ക്സന്റെ ത്രില്ലെർ മോഡൽ കോരിയോഗ്രാഫി ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. അത് തരക്കേടില്ല എന്ന് മാത്രം പറയാൻ കഴിയും. എന്തായാലും ട്രൈലോരിൽ കാണിക്കുന്ന പല സീന്സ് ആദ്യത്തെ അര മണിക്കൂറിനുള്ളിൽ കാണാൻ സാധിക്കും എന്നുള്ളതാണ് ഒരു ഹൈലൈറ്റ്.
മൊത്തത്തിൽ പറഞ്ഞാൽ ഈ ചിത്രം ഒരു സാധാരണ പ്രേക്ഷകാൻ എന്ന രീതിയിൽ തിരസ്കരിക്കുന്നതായിരിക്കും നല്ലത് എന്നാണു എന്റെ അഭിപ്രായം. ഈ ഒരു പോസ്റ്റ് കൊണ്ട് ഒരാളെങ്കിലും രക്ഷപെടുന്നെങ്കിൽ രക്ഷപെട്ടോട്ടെ, അങ്ങിനെയാണെങ്കിൽ ഞാൻ കൃതാർഥനായി

എന്റെ റേറ്റിംഗ് : 1.5 / 10
 അത് കൂടി കൊടുക്കാനുള്ള പടം ഉണ്ടെന്നു തോന്നുന്നില്ല.

വാല്ക്കഷ്ണം: കണ്ടു കഴിഞ്ഞിറങ്ങിയപ്പോൾ എന്റെ സൂര്യാരാധകനാായ സുഹൃത്ത് (ആള് തമിഴനാണ്) പറഞ്ഞത്, അഞ്ചാൻ ഇതിലും എത്രയോ ഭേദം എന്നതായിരുന്നു (ഞാൻ എന്തായാലും അഞ്ചാൻ കണ്ടിട്ടില്ല എന്നുള്ളത് വേറെ വസ്തുത).

No comments:

Post a Comment