Cover Page

Cover Page

Monday, June 27, 2016

177. Mr. Right (2015)

മിസ്റ്റർ റൈറ്റ് (2015)



Language : English
Genre : Action | Comedy | Romance
Director : Paco Cabezas
IMDB : 6.3

Mister Right Theatrical Trailer


കഥയില്ലായ്മ ഇങ്ങു മലയാളത്തിലും തമിഴിലും പോട്ടെ ഭാരതത്തിൽ മാത്രമല്ല അങ്ങു ഹോളിവുഡിലും ഉണ്ടെന്നു അടിവരയിട്ടുറപ്പിയ്ക്കുന്ന ചിത്രം, അതാണ് മിസ്റ്റർ റൈറ്റ്. സാം റോക്ക് വൽ, അന്നാ കെൻഡ്രിക്ക് എന്ന രണ്ടു പ്രഗത്ഭ അഭിനേതാക്കൾ ഉണ്ടായിട്ടും, സംവിധായകനും കഥാകൃത്തിനും പ്രത്യേകിച്ചു ഒന്നും ചെയ്യാൻ കഴിയാൻ പറ്റാതിരുന്ന സിനിമ. അവർ എന്തിനീ ചിത്രത്തിന് അഭിനയിക്കാൻ വേണ്ടി സമയം കണ്ടെത്തി എന്നതൊരു ഉത്തരം കിട്ടാത്ത ചോദ്യം.

സാം അവതരിപ്പിക്കുന്ന ഫ്രാൻസിസ് ഒരു വാടകകൊലയാളി ആണ്. തന്റെ തൊഴിലിൽ മടുപ്പു തോന്നാൻ തുടങ്ങിയ ഫ്രാൻസിസ് മോക്ഷം കാണാൻ വേണ്ടി ശ്രമിക്കുന്നു. അതിനു വേണ്ടി അയാൾ കണ്ടെത്തുന്ന വഴിയാണ്, തന്നെ കൊല്ലാൻ ഏൽപ്പിക്കുന്ന ആളെ തന്നെ കൊല്ലുക എന്നത്. ഇതു കാരണം, ഫ്രാൻസിസിന്റെ 
അന്ന അവതരിപ്പിക്കുന്ന മാർത്ത, തൻറെ പൂർവ ബന്ധം നൽകിയ ആഘാതത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടി. സാം ഒരു ദിവസം അവളെ കാണുന്നു, രണ്ടു പേരും പ്രണയബദ്ധരാകുന്നു. വില്ലൻ സാമിനെ തട്ടിക്കൊണ്ടു പോകുന്നു. നായകൻ അവരെ അടിച്ചു നിരപ്പാക്കുന്നു. സാമും കൊലകൾക്കു ഫ്രാൻസിസിന്റെ കൂടെ ചേരുന്നു. ശുഭം.

എന്തേ??? കഥ കൊള്ളില്ലേ?? വേണമെങ്കിൽ കണ്ടാൽ മതിയെന്ന മനോഭാവത്തോടെ മാക്സ് ലാൻഡിസ് എഴുതിയ കഥയാണ് ഇതെന്ന് തോന്നുന്നു. വളരെ മോശമായ കഥയും അതിനൊത്ത സംവിധാനവും. ആകെ ഒരു ആശ്വാസം എന്നു പറയുന്നത് സാം റോക് വെലിന്റെ കഥാപാത്രം ആയിരുന്നു. പ്രത്യേക ഒരു രസം ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രവും, ആക്ഷനും ഇത്തിരി തമാശയും കലർത്തിയുള്ള അഭിനയവും ആക്ഷനും നന്നായിരുന്നു. പക്ഷെ, എനിക്കിഷ്ടമുള്ള ഒരു നടിയായ അന്ന കെൻഡ്രിക്ക് തുടക്കം മുതൽ അവസാനം വരെ നല്ല ഒന്നാന്തരം വെറുപ്പിക്കൽ ആയിരുന്നു. ഇത്ര അസഹനീയമായ ഒരു കഥാപാത്രം ഞാൻ അവരിൽ നിന്നും പ്രതീക്ഷിച്ചില്ല. എലി റോത് ഒരു ചെറിയ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്, പലപ്പോഴും അദ്ദേഹം ഇതിഹാസനായകൻ റോബർട്ട് ഡെനീറോയെ അനുകരിക്കുക ആണോ എന്നു തോന്നിപ്പോവും.

നിങ്ങൾ സാം റോക്ക് വേലിനെ ഇഷ്ടപ്പെടുന്നുവെങ്കിൽ കാണാം. അല്ലെങ്കിൽ തീർത്തും ഒഴിവാക്കാവുന്ന സിനിമ..

എന്റെ റേറ്റിങ് 4 ഓൺ 10 

ഇതേ ജെനുസിലുള്ള ചിത്രമാണ് 1993ൽ റിലീസായ ട്രൂ റൊമാൻസ്. അതിപ്പോൾ കണ്ടാലും നമുക്കൊരു പുതുമ അനുഭവപ്പെടും, എന്നാൽ ഈ ചിത്രം അതിനു ഒരു അപവാദമാണ്.

176. Our Brand Is Crisis (2015)

ഔർ ബ്രാൻഡ് ഈസ് ക്രൈസിസ് (2015)



Language : English | Spanish
Genre : Comedy | Drama
Director : David Gordon Green
IMDB : 6.1

Our Brand Is Crisis Theatrical Trailer


പൊതുജനം കഴുതയാണല്ലോ. അതു കാലാകാലങ്ങളായി ആളുകൾ മാറുന്നതല്ലാതെ പൊതുജനത്തിന്റെ സ്വഭാവത്തിനും ബുദ്ധിയ്ക്കും മാറ്റം വരില്ലല്ലോ. അതു ചൂഷണം ചെയ്യാനും എപ്പോഴും നിരവധി പേരുണ്ടാവും. അറിയാം, അവർക്കു തങ്ങൾ പറ്റിക്കപ്പെടുകയാണെന്നത്, എങ്കിലും അതിനു വേണ്ടി നിന്നു കൊടുക്കുകയും ചെയ്യും. ഞാൻ പറഞ്ഞു വരുന്നത് വേറൊന്നുമല്ല, തിരഞ്ഞെടുപ്പ് എന്ന പ്രഹസനത്തിന്റെ കാര്യം തന്നെയാണ്. തിരഞ്ഞെടുപ്പിൻറെ വാഗ്ദാനങ്ങളും പ്രത്യാശകളും വാക്കുകളും നിരവധി ചൊരിയുകയും ജയിച്ചു കഴിയുമ്പോൾ മൂടും തട്ടി സ്വന്തം കാര്യം നോക്കി പോകുന്ന പ്രതിനിധികളും അതു കണ്ടു ഒന്നും ചെയ്യാനറിയാതെ വായയും തുറന്നു നിൽക്കുന്ന പൊതുജനവും.

ഔർ ബ്രാൻഡ് ഈസ് ക്രൈസിസ് എന്ന ഈ ചിത്രം അത്തരമൊരു വിഷയം ആണ് ലഘുവായി കൈകാര്യം ചെയ്യുന്നത്. ഡേവിഡ് ഗോർഡൻ ഗ്രീൻ സംവിധാനം ചെയ്ത ഈ സാന്ദ്രാ ബുള്ളോക്ക് ചിത്രം കഴിഞ്ഞ വർഷം റിലീസായി വിജയം കണ്ട ഒരു കോമഡി ചിത്രമാണ്. ഒരു കോമഡി ചിത്രത്തിലുപരി ഒരു സീരിയസ് വിഷയം ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രചാരണപ്രവർത്തനത്തിൽ നിന്നും വിരമിച്ച ജേൻ ബോഡീനെ ഒരു പുതിയ ഉദ്യമം തേടിയെത്തുന്നു. ബൊളീവിയയിൽ 2002ലെ രാഷ്ട്രപതി മത്സരത്തിൽ പിന്നോക്കം നിക്കുന്ന കാസില്ലോയെ വിജയത്തിൽ എത്തിക്കുക എന്നതായിരുന്നു അത്. ആദ്യം വിസമ്മതിക്കുന്ന ജേൻ പിന്നീട് ആ വെല്ലുവിളി ഏറ്റെടുക്കുന്നു. അങ്ങിനെ ബൊളീവിയയിൽ ബെന്നിനും നെല്ലിനും കൂടെയെത്തുന്ന ജേനിനു എതിരാളി ശക്തനായ റിവേറയുടെ പ്രചാരകൻ പാറ്റ് കാൻഡി ആണ്. പാറ്റ് കാണ്ടിയിൽ നിന്നും പല തവണ തോൽവി ഏറ്റു വാങ്ങിയിട്ടുള്ള ജേൻ എങ്ങിനെയും അയാളെ തോൽപ്പിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായുള്ളൂ. 

പാളിപ്പോയ ഒരു സിനിമയിലെ ഏറ്റവും ആകർഷണമായി തോന്നിയത് സാന്ദ്രയുടെ ജേൻ എന്ന റോൾ ആണ്. വളരെ മികച്ച ഒരു പ്രകടനം ആണ് സാന്ദ്ര കാഴ്ച്ച വെച്ചത്. പാറ്റിനെ അവതരിപ്പിച്ച ബില്ലി ബോബ് ത്രോൺടനും നല്ല പ്രകടനം കാഴ്ച വെച്ചു. ആന്തണി മാക്കിയുടെ ബെന്നിന് അധികം ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ലയെങ്കിലും ഉള്ളത് ഭംഗിയായി അവതരിപ്പിച്ചു. 

കോമഡിയ്ക്ക് വേണ്ടി കുറെ സീനുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതൊക്കെ ഏച്ചു കെട്ടിയ മാതിരി ആണ് തോന്നിയത്. ഉള്ളത് പറഞ്ഞാൽ കോമഡി ഘടകം തീർത്തും എന്നെ നിരാശനാക്കി. ഇതിൽ കൂടി പറഞ്ഞ വിഷയം വളരെയധികം പ്രശംസനീയമാണ്, ആരു അധികാരത്തിൽ വന്നാലും ജനങ്ങൾക്ക് ആവശ്യമുള്ളതൊന്നും ലഭിക്കുകയില്ല എന്ന തത്വം ഇവിടെയും ശരി വെയ്ക്കുന്നു. രണ്ടു മൂന്നു പാട്ടുകൾ എനിക്കീ ചിത്രത്തിൽ ഇഷ്ടപ്പെട്ടു. സംവിധാനം മോശമായിട്ടാണ് തോന്നിയത്.

വെറുതെ കാണാം എന്നുള്ളതല്ലാതെ പ്രത്യേകിച്ചൊന്നും വാഗ്ദാനം ചെയ്യാനില്ലാത്ത ചിത്രം 

എൻറെ റേറ്റിങ് 5.0 ഓൺ 10

Saturday, June 25, 2016

175. The Perks Of Being A Wallflower (2012)

ദി പെർക്സ് ഓഫ് ബീങ് എ വോൾഫ്ലവർ (2012)




Language : English
Genre : Comedy | Romance
Director : Stephen Chbosky
IMDB : 8.0

The Perks Of Being A Wallflower Theatrical Trailer


നാണംകുണുങ്ങിയായ  ചാർളി ആദ്യമായി സ്‌കൂളിൽ പോകുകയാണ്. പുതിയ കൂട്ടുകാരോ ഒന്നുമില്ലാതെ പേടിച്ചാണ് അവൻ സ്‌കൂളിലേക്ക് നടന്നു നീങ്ങുന്നത്. കൂട്ടുകാരില്ലാത്ത അവൻ ആകെ കൂട്ടാവുന്നതു ആദ്യ ദിവസം തന്റെ ഇംഗ്ലീഷ് ടീച്ചറുമായാണ്. അദ്ദേഹം അവന്റെ ബുദ്ധി കണ്ടു അവനില കഴിവുകൾ പുറത്തെടുക്കാൻ ശ്രമിക്കുന്നു. പിന്നീട് അവൻ തൻറെ സീനിയറായ പാട്രിക്കിനെ പരിചയപ്പെടുന്നു, പിന്നീട് പാട്രിക്കിന്റെ നേർപെങ്ങളല്ലാത്ത സാമിനെയും.. അവർ അവനു കൂട്ടാവുന്നു. വളരെ പെട്ടെന്ന് തന്നെ ചാർളിയ്ക്കു സാമിൽ ഇഷ്ടം തോന്നുന്നു. പക്ഷെ സാമിനു വേറെ ഒരാളോടും. അവൻ തന്റെ ഇഷ്ടം തുറന്നു പറയുന്നില്ല. തന്റെ സങ്കടകരമായ ഭൂതകാലം (ആന്റിയുടെ മരണം) അവനിൽ ചില സമയത്തു ഭയങ്കരമായ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതെല്ലാം എങ്ങനെ ചാർളി തരണം ചെയ്യുന്നു, അവന്റെ ഇഷ്ടം സാം മനസിലാക്കുമോ?? എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചാർളിയുടെ ജീവിതത്തിലൂടെ ഉള്ള ഈ യാത്ര..

സ്റ്റീഫൻ ചോബ്സ്കി എഴുതിയ ഇതേ പേരിലുള്ള നോവലിൻറെ ചലച്ചിത്രഭാഷ ആണ് ഈ സിനിമ. ഒരു സാധാരണ കൗമാര പ്രണയകഥ എന്ന ചിന്തയിൽ കാണാൻ തുടങ്ങിയ ഈ ചിത്രം കുറച്ചൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്. ഒരാളുടെ കൗമാരജീവിതത്തിലൂടെ ഉള്ള ഈ യാത്ര എത്ര മനോഹരമായാണ് സംവിധായകൻ അണിയിച്ചോരുക്കിയിരിക്കുന്നത്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ആണ് കഥ നടക്കുന്നതെന്ന് മനസിലാകും. ഇന്റർനെറ്റ്, സെൽഫോണുകൾ, സിഡി പ്ലെയർ, തുടങ്ങിയ അത്യാധുനിക സാമഗ്രികൾ ഒന്നുമില്ലാത്ത (വളരെ വിരളമായ ഉപയോഗമാണ് ഉദ്ദേശിക്കുന്നത്) കാലത്തു, സുഹൃത്തുക്കൾ തമ്മിലുണ്ടാകുന്ന ആ സൗഹൃദം, തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പാട്ടുകൾ കാസറ്റിൽ റിക്കോർഡ് ചെയ്തു സമ്മാനമായി കൊടുക്കുന്നത്, തനിക്കു പറയാനുള്ളത് ഒരു കത്തിൽ കുറിച്ചു കൊടുക്കുന്നത് ഒക്കെ ആ കാലഘട്ടത്തിൽ ജീവിച്ചവർക്കു അല്ലെങ്കിൽ അനുഭവിച്ചവർക്കു നൊസ്റ്റാൾജിയ എന്ന ആ മധുരമായ ഓർമ്മകൾ മനസിൽ ഓടിയെത്തും. ഈ ചിത്രത്തിൻറെ ക്ളൈമാക്സ് ചിലപ്പോൾ നിങ്ങളെ അമ്പരപ്പിക്കുകയും ചെയ്യും.

മൂന്നു പ്രധാന കഥാപാത്രങ്ങളായ ചാർളി, സാം, പാട്രിക്ക് അവതരിപ്പിച്ച യഥാക്രമം ലോഗൻ ലെർമാൻ, എമ്മ വാട്സൻ, എസ്രാ മില്ലർ എന്നിവർ അവിസ്മരണീയമായ പ്രകടനം ആണ് കാഴ്ച വെച്ചത്. Perfect Casting എന്നു തന്നെ പറയാം.
ലോഗൻ തന്റെ കഥാപാത്രമായ ചാർളിയെ വളരെ പക്വതയോടെ തന്നെ അവതരിപ്പിച്ചു. ഓരോ വികാരങ്ങളും ആ മുഖത്തൂടെ ഓടി മറഞ്ഞു.
എമ്മ വാട്സൻ, വല്ലാത്തൊരു സൗന്ദര്യം തന്നെ. Cuteness at its peak എന്നാണ് വിശേഷിപ്പിക്കേണ്ടത്. നല്ല അഭിനയം ആയിരുന്നു.
എസ്രാ മില്ലർ ഒരു നടൻ അല്ല പാട്ടുകാരൻ ആയിരുന്നുവെന്നു ഈ ചിത്രം കണ്ടു കഴിഞ്ഞു ഗൂഗിൾ ആണെനിക്ക് പറഞ്ഞു തന്നത്. അത്രയ്ക്ക് convincing ആയ അഭിനയം ആയിരുന്നു.
മേ വിറ്റ്മാൻ മേരി എന്ന ഫ്രീക്കൻ കഥാപാത്രത്തെ അവതരിപ്പിച്ചു.
ഈ കുട്ടികളുടെ ഉള്ളിൽ നിന്നും അഭിനയം പുറത്തെടുപ്പിച്ച സംവിധായകനാണു എന്റെ വക കയ്യടി. അതൊരു ചില്ലറ കാര്യമല്ലല്ലോ..
ബാക്കിയുള്ള അഭിനേതാക്കൾ എല്ലാം നല്ല രീതിയിൽ തന്നെ അഭിനയം കാഴ്ച വെച്ചു..

പശ്ചാത്തല സംഗീതം നല്ലതായിരുന്നു, ഇടയ്ക്കിടയ്ക്ക് വരുന്ന പാട്ടുകൾ ഒക്കെ വളരെയേറെ മേന്മ പുലർത്തുന്നതായിരുന്നു.

Trust me, Try this feel good breezy teen drama with some extra ordinary performances from the lead actors, and fills your heart with joy and nostalgia.

എൻറെ റേറ്റിങ് 8.2 ഓൺ 10

Friday, June 24, 2016

174. Raman Raghav 2.0 (2016)

രാമൻ രാഘവ് 2.0 (2016)



Language : Hindi
Genre : Crime | Drama | Thriller
Director : Anurag Kashyap
IMDB: 7.8

Raman Raghav 2.0 Theatrical Trailer


എത്ര നല്ല മനുഷ്യന്റെ ഉള്ളിലും ഒരു കാട്ടുമൃഗം ഉറങ്ങുന്നുണ്ടാവും. അതെത്ര കൂട്ടിലിട്ടു നടന്നാലും ഒരു ദിവസം മറ നീക്കി പുറത്തു വരികയും ചെയ്യും. ഈ ഒരു സിംപിൾ ലോജിക്കിലാണ് രാമൻ രാഘവ് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

രാമൻ രാഘവ് എന്ന അറുപതുകളിൽ വിറപ്പിച്ച ഒരു സൈക്കോ സീരിയൽ കില്ലർ ആയിരുന്നു. രമണ്ണയ്ക്കു രാമൻ രാഘവിൽ നിന്നും പ്രചോദനം ഉൾകൊണ്ടു കൊലകൾ നടത്തിക്കൊണ്ടേയിരുന്നു. എന്നാൽ രാഘവന് അതിലൊന്നും ഒരു സന്തുഷ്ടി ലഭിക്കുന്നില്ല. താൻ സ്വയം രാമനെന്നു വിശ്വസിക്കുകയും തന്റെ പങ്കാളി ആയി രാഘവനെ അന്വേഷിച്ചു  നടക്കുകയും ചെയ്യുന്ന രാമന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്നത് മയക്കുമരുന്നിന് അടിമപ്പെട്ട രാഘവൻ എന്ന അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ആണ്. ഇവരുടെ പാതകൾ കൂട്ടിമുട്ടുമ്പോൾ എന്താകും  ഇതിവൃത്തം.

ആദ്യമേ പറയട്ടെ, ചിത്രത്തിന്റെ ഏറ്റവും  ഹൈലൈറ്റ് നവാസുദ്ധീൻ സിദ്ദിഖി അവതരിപ്പിച്ച രാമണ്ണയും വിക്കി കൗശാൽ അവതരിപ്പിച്ച രാഘവനും പിന്നെ രാഘവന്റെ ഗേൾഫ്രണ്ടിനെ അവതരിപ്പിച്ച ശോഭിതയുമാണ്. ഇവരുടെ അഭിനയം ഒരു  രക്ഷയുമില്ല. സിദ്ദിഖിയെ പറ്റി ഞാൻ അധികം വിവരിക്കേണ്ട  ആവശ്യമില്ല.ഏതു റോളും തന്റേതായ ശൈലിയിൽ  തകർത്തു  ഒരു നടൻ ആണല്ലോ. ഇതിലും വ്യത്യസ്തമല്ല കണ്ണിൽ ചോരയില്ലാത്ത ഒരു സൈക്കോ സീരിയൽ കില്ലർ ആയി  എന്നു  പറയാം. വിക്കി തന്റെ റോൾ  വളരെയധികം മികച്ചതാക്കി. ആദ്യ ചിത്രം അഭിനയിക്കുന്ന ആന്ധ്രക്കാരി ശോഭിത ധുലിപാല തന്റെ ചെറുതല്ലെങ്കിലും നല്ല ഒരു റോൾ ഭദ്രമായി അവതരിപ്പിച്ചു. മറ്റുള്ളവർ, തങ്ങളുടെ കഥാപാത്രങ്ങൾക്ക്  ആവശ്യമായ പ്രകടനങ്ങൾ നടത്തി. ആരും മോശമല്ലായിരുന്നു. 

അനുരാഗ് കശ്യപിന്റെയും വസൻ ബാലയുടെയും കഥയ്ക്ക് വേണ്ട വിധമായ ദൃശ്യഭാഷ്യം രചിച്ചു നമ്മുടെ അനുരാഗ് കശ്യപ്. കിടയറ്റ മേക്കിങ്. ഡാർക് മൂഡിലൂടെ സഞ്ചരിക്കുന്ന ഒരു വിഷയത്തിന് അതിന്റെതായ രീതിയിൽ ക്യാമറ ചലിപ്പിക്കുകയും ചെയ്തു ജയ് ഒസാ. നല്ല ഫ്രേമുകൾ തന്നെയായിരുന്നു. വേറൊരു പ്രത്യേകത ചിത്രത്തിന് നോർമൽ ലൈറ്റിങ് തന്നെയാണ് തിരഞ്ഞെടുത്തത് എന്നു തോന്നുന്നു. അതു കൊണ്ടു തന്നെ ഒരു വിശ്വാസ്യത സിനിമയ്ക്കുണ്ടാക്കാൻ കഴിഞ്ഞു. രാം സമ്പത്തിന്റെ പാട്ടുകൾ ചിത്രത്തിന് അനുയോജ്യമായിരുന്നു. അതു സ്ഥാനം കൊടുത്ത രീതി ചിത്രം കാണുമ്പോൾ അലോസരമുണ്ടാക്കുന്നില്ല. പക്ഷെ പശ്ചാത്തല സംഗീതം ചിലയിടത്ത് ശരിയായി ആണോ ഉപയോഗിച്ചിരിക്കുന്നത് എന്നു എനിക്കു തോന്നുന്നില്ല.. എന്നിരുന്നാലും അദ്ദേഹത്തിന്റെ ജോലി അദ്ദേഹം നന്നായി ചെയ്തത് പ്രശംസനീയമാണ്.
ട്രെയിലറിൽ ഒരു fast paced ത്രില്ലർ എന്നു തോന്നുമെങ്കിലും ചിത്രം ഒരു മൈൻഡ് ഗെയിം oriented ത്രില്ലർ ആണ്. നല്ല ഒരു ഡ്രാമ ആയിട്ടാണ് മുൻപോട്ടു പോകുന്നത്, അതും അനുരാഗ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ശൈലി Quentin Tarantino ചിത്രങ്ങളിൽ കാണുന്ന തരത്തിലാണ്. ഒരു നോവൽ വായിക്കുന്ന ശൈലി. അതെനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ചിത്രം കണ്ടിറങ്ങുമ്പോൾ ഒരു നല്ല ക്രൈം നോവൽ വായിച്ചിറങ്ങുന്ന ഒരു പ്രതീതി. ഈ ചിത്രത്തിന്റെ ക്ളൈമാക്സ് നിങ്ങളെ ഒരു നിമിഷം ചിന്താധീനനാക്കും. അത്ര കിടക്കുന്ന ക്ളൈമാക്സ് അല്ലെങ്കിലും ചിത്രത്തിന് അനുയോജ്യമായ ഒന്നു.

മൊത്തത്തിൽ ഒരു നല്ല മൈൻഡ് ഗെയിം നോവൽ.

എന്റെ റേറ്റിങ് 7.7 ഓൺ 10

ഇത്ര കൃത്യതയോടെ സംവിധാനം ചെയ്ത അനുരാഗ്, ഒരു ചെറിയ തെറ്റു കുറച്ചു കൂടി നോക്കി ചെയ്യാമായിരുന്നു എന്നു തോന്നി. രാമണ്ണയുടെ പെങ്ങൾ ഒരു കടയിൽ നിന്നും കോഴിയിറച്ചി വാങ്ങുന്നു. അവിടെ, കടക്കാരൻ കോഴിയെ കൊടുക്കുമ്പോൾ, അവർ ബാഗിൽ നിന്നും കാശ് എത്രയുണ്ടെന്നു  നോക്കാതെ കൊടുക്കുന്നു. കടക്കാരൻ അതു നോക്കാതെ എടുത്തു പെട്ടിയിലും വെയ്ക്കുന്നു. ചെറിയ ഒരു ashradha ആണ്.. ഇനി ഞാൻ പറഞ്ഞു കൊടുത്തില്ല എന്നു വേണ്ട.

173. Loft (2008)

ലോഫ്റ്റ് (2008)



Language : Dutch (Belgium)
Genre : Crime | Drama | Mystery | Thriller
Director : Erik Van Looy
IMDB : 7.4


Loft Theatrical Trailer



ട്വിസ്റ്റുകളിട്ടു അമ്മാനമാടുക എന്നു കേട്ടിട്ടേ ഉള്ളൂ. ഈ ചിത്രം ഒന്ന് കണ്ടു നോക്കൂ, ശരിക്കും അനുഭവിക്കാം. ബെൽജിയൻ ചിത്രമായ ലോഫ്റ്റ്, എറിക് വാൻ ലൂയി സംവിധാനം ചെയ്ത ഈ ത്രില്ലർ ഡച്ച് ഭാഷയിലാണ് 2008-ഇൽ പുറത്തിറങ്ങിയത്. അവിടെയുള്ള എല്ലാ റെക്കോർഡുൾ ഭേദിച്ച ഈ ചിത്രം ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ളതാണ്.

അഞ്ചു സുഹൃത്തുക്കൾ, തങ്ങളുടെ രതിസുഖം അനുഭവിക്കാൻ വേണ്ടി ഭാര്യമാർ അറിയാതെ ഉപയോഗിക്കുന്ന ഫ്ലാറ്റിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു കിടക്കുന്നതായി കാണപ്പെടുന്നു. അവർ അന്യോന്യം സംശയിക്കുന്നു. രാണ് കൊല്ലപ്പെട്ടത്? ആര് കൊലപ്പെടുത്തി? എന്നുള്ള ചോദ്യങ്ങൾക്ക് ഈ ചിത്രം ഉത്തരം നൽകുന്നു.

തികച്ചും റാഷോമോൺ ശൈലിയിലാണ് സംവിധായകൻ കഥ പറയാൻ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാ, കൊലപാതകി ആരെന്നുള്ള പ്രേക്ഷകന്റെ ചോദ്യങ്ങൾക്ക് സിനിമ കണ്ടു കൊണ്ടിരിക്കും വരെയും ഉത്തരം കിട്ടുന്നില്ല. സംശയങ്ങൾ പലതു ഉള്ളിൽ കൂടി കടന്നു പോയ്ക്കൊണ്ടേ ഇരിക്കും. അതു നല്ല രീതിയിൽ സംവിധായകൻ വിനിയോഗിച്ചത് മൂലം  ട്വിസ്റ്റഡ് ത്രില്ലർ നമുക്ക് ലഭിക്കുന്നു. പ്രമേയത്തിന് ചേർന്നു  നിൽക്കുന്ന സംഗീതം, ക്യാമറ, തിരക്കഥ കൊണ്ടും ചിത്രം വളരെ അധികം മുൻപിൽ നിൽക്കുന്നു. കുറച്ചു ലൈംഗികത കൂടുതൽ ആണെങ്കിലും  കണ്ടിരിക്കാവുന്നതാണ്. 

അഭിനയിച്ചവരുടെ പേരുകൾ ഒന്നും അധികം അറിയില്ലയെങ്കിലും എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ച വെച്ചു. ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യം തിരക്കഥയ്ക്കുള്ളത് മൂലം എല്ലാവരും അതിന്റേതായാ രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു.

തുടക്കം മുതൽ അവസാനം വരെ ചോദ്യചിഹ്നങ്ങൾ എയ്തു മനസിനെ കുഴയ്ക്കുന്ന സംശയങ്ങൾ ഉള്ള ഒരു കിടിലൻ ത്രില്ലർ.

എന്റെ റേറ്റിങ് 8.5 ഓൺ 10 

എനിക്കു കുറ്റവാളി ആരെന്നുള്ള ഏകദേശരൂപം ഒരു പരിധി ആയപ്പോൾ മനസിലായി.. നിങ്ങൾക്കും മനസ്സിലാകുമോ എന്നറിയില്ല. 
പിന്നെ, സിനിമ കണ്ടു കഴിഞ്ഞും എന്നെ വല്ലാതെ വേട്ടയാടി ഈ സിനിമ, കാരണം, അപ്പോഴും എന്റെ മനസു കൃത്യം ചെയ്തവൻ ആരെന്നുള്ള ഉത്തരത്തിനു അന്വേഷിച്ചു കൊണ്ടേയിരുന്നു. 

Saturday, June 18, 2016

172. City Of Angels (1998)

സിറ്റി ഓഫ് എഞ്ചൽസ് (1998)



Language : English
Genre : Drama | Fantasy | Romance
Director : Brad Silberling
IMDB : 6.7

City Of Angels Theatrical Trailer


അവൻ അവളെ ആദ്യമായി കാണുന്നത് ആ ആശുപത്രിയിൽ വെച്ചാണ്. താൻ മരിച്ചവരുടെ ആത്മാവിനെ കൂട്ടിക്കൊണ്ട് പോകാൻ നിൽക്കുമ്പോൾ, അവൾ തൻറെ സ്വന്തബന്ധം പോലുമല്ലാത്ത മനുഷ്യനെ മരണത്തിനു വിട്ടുകൊടുക്കാൻ സമ്മതിക്കാതെ അഹോരാത്രം കഷ്ടപ്പെടുന്നു. ഒടുവിൽ അവൻ മരിച്ചയാളുടെ ആത്മാവിനെ കൂട്ടിക്കൊണ്ട് പോകുമ്പോൾ കണ്ടു അവൾ അവർക്കായി പൊഴിക്കുന്ന കണ്ണീർ. ആ സ്നേഹത്തിനു മുന്നില് അവൻ നിർവികാരനായി. ആദ്യമായി ആ സ്വർഗത്തിലെ മാലാഖയ്ക്ക് നമ്മുടെ കൂട്ടത്തിൽ ഉള്ള ദേവതയോട് അനുരാഗം തോന്നി. അവളെ കാണുമ്പോൾ ഒക്കെ അവൻറെ നെഞ്ചിടിപ്പിൻ താളമേറി. ഒടുവിൽ അവനറിഞ്ഞു അവനു അവളെ പിരിയാൻ കഴിയില്ല എന്ന്. നിഷിദ്ധമായ ആ ബന്ധം എങ്ങിനെ സാക്ഷാത്കരിക്കും?

ബ്രാഡ് സിൽബെർലിംഗ് സംവിധാനം ചെയ്ത സിറ്റി ഓഫ് എഞ്ചൽസ് എന്നാ ചിത്രത്തിൻറെ ഇതിവൃത്തമാണ്. പൂർണമായും ഒരു ഫാൻറസിയിലൂടെ ആണ് ഈ പ്രണയ കഥ മുൻപോട്ടു പോകുന്നത്. നിക്കോളാസ് കേജും, മെഗ് റയാനും ജോടികളായ ഈ ചിത്രത്തിൻറെ സംഗീതം നിർവഹിച്ചത് ഗബ്രിയേൽ യാരെട് ആണ്. അതിമനോഹരമായ പശ്ചാത്തല സംഗീതവും പാട്ടുകളും നമ്മുടെ ആത്മാവിനെ തൊട്ടറിയിക്കുന്ന രീതിയിലാണ്. പ്രണയം വിടർന്നു പോകും നമ്മുടെ മനസിലും. അൽപം പൈങ്കിളി പ്രണയവും ചില സമയത്ത് എനിക്ക് ഫീൽ ചെയ്തു.

ഒരു പ്രത്യേക സൌന്ദര്യം ഉണ്ടായിരുന്നു മെഗ് റയാനു ഈ ചിത്രത്തിൽ, അവരുടെ ഡോക്ടർ മാഗി എന്നാ കഥാപാത്രത്തിന്റെ അഭിനയവും വളരെയധികം നന്നായി. നിക്കോളാസ് കേജിന്റെ സേത്ത് എന്നാ മാലാഖയുടെ  വൈകാരിക ഭാവങ്ങളും അഭിനയവും ഒക്കെ നന്നായി. പക്ഷെ കുറച്ചു കൂടി ഒരു പ്രണയവികാരങ്ങൾ കൊണ്ട് വരാം എന്ന് തോന്നി. ഇവരെ ചുറ്റിപ്പറ്റിയാണ് ചിത്രം മുൻപോട്ടു നീങ്ങുന്നതെങ്കിലും മറ്റു അഭിനേതാക്കൾ നല്ല പിന്തുണ നല്കി. 

നിക്കോളാസ് കേജിൻറെ അഭിനയച്ചരിതത്തിലെ സുവർണ്ണകാലഘട്ടത്തിൽ ഇറങ്ങിയ ഈ ചിത്രം 200 മില്ലിയനോളം സംഭരിച്ചിരുന്നു. 
 
എന്നെ വളരെയധികം സ്പര്ശിച്ച ഒരു ചിത്രമാണിത്. ഇത് കണ്ടു തീർന്നപ്പോൾ എന്റെ മനസിലുണ്ടായ വിങ്ങലും കണ്ണിൽ നിന്നും സ്പുരിച്ച കണ്ണുനീർ മാത്രം മതിയായിരുന്നു എന്റെ ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാവാൻ.

റൊമാൻറിക് ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളവർ ഒന്ന് ശ്രമിച്ചു നോക്കാവുന്നതാണ്. ഘോസ്റ്റ് 

എന്റെ റേറ്റിംഗ് 8.0 ഓൺ 10

Thursday, June 16, 2016

171. Inside Out (2015)

ഇൻസൈഡ് ഔട്ട്‌ (2015)



Language : English
Genre : Adventure | Animation | Comedy | Drama | Family | Fantasy
Director : Pete Docter, Ronnie del Carmen
IMDB : 8.3

Inside Out Theatrical Trailer


എല്ലാ മനുഷ്യർക്കും ഉള്ള വികാരം ആണ് സന്തോഷം, സന്താപം, വെറുപ്പ്‌, കോപം, ഭയം. ഈ വികാരങ്ങളെ നിയന്ത്രിക്കുന്നത്‌ നമ്മുടെ മനസ് അഥവാ ബ്രെയിൻ ആണല്ലോ. മനസ് ഒരു ഓഫീസും അതിലെ വികാരങ്ങൾ മനുഷ്യരും ആണെങ്കിലോ? അത്തരം ഒരു ആശയം ആണ് സംവിധായകനായ പീറ്റ് ഡോക്ടർ വാൾട്ട് ഡിസ്നി പിക്സാർ എന്നിവർ  ചേർന്ന് തയാറാക്കിയിരിക്കുന്നത്.

റൈലി എന്ന പെൺകുട്ടിയുടെ ജനനത്തോടെ ജോയ്(സന്തോഷം) എന്ന വികാരവും ജനിക്കുന്നു. കാലക്രമേണ സാഡ്നസ് (സന്താപം), ഡിസ്ഗസ്റ്റ് (വെറുപ്പ്‌). ഫിയർ (ഭയം) പിന്നെ കോപം. റൈലി മിനിസോട്ടയിൽ വളരുന്നു. പക്ഷെ അച്ഛന്റെ ജോലിയുടെ ആവശ്യങ്ങൾക്കായി അവർ കുടുംബത്തോടെ സാൻ ഫ്രാൻസിസ്ക്കോയിലേക്ക് താമസം മാറ്റുന്നു. റൈലി പരിചയിച്ച ഒരു നാടും കൂട്ടുകാരെയും വിട്ടു പിരിഞ്ഞു പുതിയ സ്കൂളിൽ എത്തുമ്പോൾ ഉണ്ടാവുന്ന വൈകാരിക വേലിയേറ്റങ്ങൾ ആണ് ചിത്രത്തിൻറെ ഇതിവൃത്തം.

മനുഷ്യന്റെ ജീവിതത്തിൽ ഈ വികാരങ്ങളും എത്ര മാത്രം വിലപ്പെട്ടതു ആണെന്ന് ഒരു കൊച്ചു കുട്ടിയുടെ ജീവിതത്തിലൂടെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. കാലം മാറുന്നതനുസരിച്ച് മനുഷ്യന് ഉണ്ടാകുന്ന മാറ്റങ്ങൾ, അത് മൂലം ഉണ്ടാകുന്ന വികാര പ്രക്ഷോഭങ്ങൾ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ ആയ പീറ്റ്. സുഹൃദ്ബന്ധങ്ങൾക്കും കുടുംബബന്ധങ്ങൾക്കും എത്രത്തോളം ജീവിതത്തെ സ്വാധീനിച്ചു തരാം എന്നും കാണിച്ചു തരുന്നു. ഇതൊരു അനിമേഷൻ ചിത്രം ആണെങ്കിലും ഇതിൽ കോമഡി കുറവാണ്, ഒരു ഫൺ റൈഡ് ഉദ്ദേശിക്കുകയാണെങ്കിൽ നിരാശ ആവും ഫലം. മറിച്ചാണെങ്കിൽ നിങ്ങൾക്കിഷ്ടപ്പെടുകയും ചെയ്യും. അനിമേഷൻ ഡിപ്പാർട്ട്മെന്റിൽ പിക്സാര് ഒരിക്കൽ പോലും നമ്മുടെ പ്രതീക്ഷകൾ തകത്തിട്ടില്ല. ഇതിലും എല്ലാ കഥാപാത്രങ്ങളുടെയും വിഷ്വൽസ് നന്നായിരുന്നു, വളരെ ക്യൂട്ടുമായിരുന്നു. ജോയ്, സാട്നസ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. പശ്ചാത്തല സംഗീതം ചിത്രത്തിനോട് ചേർന്ന് നിന്നു.ഒരു രീതിയിലും ചിത്രം നമ്മളെ ബോറടിപ്പിക്കുന്നുമില്ല.

മനസിൽ ഒരു പുതിയതും നല്ലതുമായ ചിന്തകൾ നിറയ്ക്കാൻ ആഗ്രഹിക്കുന്നുവുഉണ്ടേങ്കിൽ ഈ ചിത്രം കാണാൻ നിങ്ങൾ മറക്കരുത്.

എന്റെ റേറ്റിംഗ് 8.2 ഓൺ 10
 

Wednesday, June 15, 2016

170. The Absent One (Fasandraeberne) (2014)

ദി ആബ്സൻറ് വൺ (ഫാസാന്ദ്രെബെൻ) (2014)



Language : Danish
Genere: Crime | Mystery | Thriller
Director : Mikkel Nørgaard
IMDB : 7.1


The Absent One Theatrical Trailer


വളരെ പഴകിയ ആദ്യത്തെ കേസ് കണ്ടു പിടിച്ച ഡിപ്പാർട്ട്മെൻറ് ഖ്യു വളരെയധികം ആരാധകവൃന്ദത്തെ ഉണ്ടാക്കുകയും പോലീസിൽ നിന്നും ഗവൺമെൻറിൽ നിന്നും പ്രശംസയും നേടിയെടുത്തു. അവരുടെ ജോലി പുരോഗമിച്ചു കൊണ്ടേ ഇരുന്നു. ഒരു രാത്രി കാൾ തെരുവിലൂടെ നടന്നു പോയിക്കൊണ്ടിരിക്കവേ, ഒരു വൃദ്ധൻ അദേഹത്തിന് മേചാടി വീണു ചോദിച്ചു, "എന്നാണു എന്റെ കേസ് നിങ്ങൾ നോക്കുന്നത്, ഞാൻ നിങ്ങൾക്കായി അയച്ചു തന്ന പാഴ്സലിൽ എല്ലാം ഉണ്ടായിരുന്നു, നിങ്ങൾ എത്രയും പെട്ടെന്ന് അത് നോക്കി, എന്റെ കുട്ടികളുടെ ഘാതകരെ കണ്ടു പിടിക്കണം എന്ന് വളരെ വിഷമത്തോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു. ഇതിനുത്തരമായി കാൾ, എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട്, നിങ്ങളുടെ മാതിരി നിറയെ കേസുകൾ ഞങ്ങൾക്ക് അന്യേഷിക്കാനുണ്ട്‌, അതെല്ലാം കഴിഞ്ഞു അതിന്റെ സമയം ആകുമ്പോൾ അന്യേഷിക്കാം എന്ന് പറഞ്ഞു നടന്നകന്നു (ഡയലോഗുകൾ എന്റെ സൌകര്യത്തിനു അല്പം മാറ്റിയെഴുതിയിട്ടുണ്ട് ക്ഷമിക്കുക). പിറ്റേ ദിവസം ഒരു മരണം അറിഞ്ഞു ആ വീട്ടിൽ എത്തുമ്പോൾ കാൾ കാണുന്നത്, തന്നോട് സംസാരിച്ച ആ വൃദ്ധൻ, ബാത്ത്ടബ്ബിൽ ആത്മഹത്യ ചെയ്തു കിടക്കുന്നതാണ്. ദാരുണമായ ആ ദൃശ്യം കണ്ടു, വിസിറ്റിംഗ് റൂമിൽ ഒരു ബോക്സും അതിനു മേൽ "To, Carl Morck, Department Q" എന്നെഴുതിയിരിക്കുന്നു. എടുത്തു നോക്കുമ്പോൾ തൊണ്ണൂറുകളിൽ കൊല്ലപ്പെട്ട തന്റെ ഇരട്ടക്കുട്ടികളുടെ ചിത്രങ്ങളും, ആ കേസിനെ പറ്റിയുള്ള വിശദാംശവും. വളരെ മുൻപ് തന്നെ ക്ലോസ് ചെയ്ത കേസ് അവിടെ കാളും അസദും പുനരാരംഭിക്കുകയാണ് കൂടെ പുതിയ അസിസ്റ്റന്റ് ആയ റോസും.

മിക്കെൽ നോർഗാരട്‌ സംവിധാനം ചെയ്ത ഡിപ്പാർട്ട്മെൻറ് ഖ്യു സീരീസിലെ രണ്ടാമത്തെ ഭാഗമാണ് ദി ആബ്സന്റ് വൺ അഥവാ ഫാസാന്ദ്രെബെൻ (ഡാനിഷ് നാമധേയം).നികൊലാഹ് ആസൽ എഴുതിയ നോവലിൻറെ ചലച്ചിത്രാവിഷ്കാരത്തിൽ ആദ്യ സിനിമയിൽ പ്രത്യക്ഷപ്പെട്ട നിക്കോളായ് ലി കാസും ഫാരീസ് ഫാരീസും മുഖ്യകഥാപാത്രങ്ങളായ കാൾ മോർക്കിനെയും അസദിനെയും അവതരിപ്പിച്ചിരിക്കുന്നു. ആദ്യ ഭാഗം പോലെയല്ല ഈ ചിത്രം, ഏകദേശം കുറച്ചു മുൻപ് തന്നെ കുറ്റവാളി ആരാണെന്ന് തിരിച്ചറിയപ്പെടുന്നുണ്ടെങ്കിലും പക്ഷെ അവരെ പിടിക്കണമെങ്കിൽ വ്യക്തവും ദൃഢവുമായ തെളിവുകൾ അവർക്ക് ലഭിച്ചേ മതിയാകൂ. ആ തെളിവുകൾക്കായുള്ള അന്യേഷമാണ്‌ വികാരനിർഭരവും എന്നാൽ അത്യന്തം ആകാംഷാഭരിതവുമായ രീതിയിൽ സംവിധായകാൻ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ ഭാഗവുമായി അപേക്ഷിച്ച് വേഗത കൂടുതൽ ഉള്ള കഥപറച്ചിൽ ആണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. അതും പോരാഞ്ഞു അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സും കൊണ്ട് വളരെ മികച്ച രീതിയിൽ അവസാനിപ്പിച്ചിരിക്കുന്നു. ഡാർക്ക് ഷേടിൽ എടുക്കപ്പെട്ട ചിത്രത്തിൻറെ ഫ്രേമുകൾ എല്ലാം ഒന്നിനൊന്നു മെച്ചം. ദി ഗേൾ വിത്ത് ദി ഡ്രാഗൻ ടാറ്റൂ എന്നാ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള എറിക് ക്രീസ് ആണ് ഈ ചിത്രത്തിൻറെയും ചായാഗ്രാഹകൻ. അപ്പോൾ തന്നെ ഞാൻ അധികം പറയേണ്ട ആവശ്യമില്ലല്ലോ. സംഗീതവും വളരെയധികം വേട്ടയാടുന്നതും എന്നാൽ ചിത്രത്തിന് വളരെയധികം സഹായകവുമായി.
അഭിനയത്തിൽ, നായകനും സഹനായകനും ഉൾപ്പെടെ എല്ലാവരും തന്റെ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുറെ കൗമാരപ്രായത്തിലുള്ള കുട്ടികൾ ഈ ചിത്രത്തിൻറെ ഭാഗമായിട്ടുണ്ട്‌, അവരുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്.

എന്റെ റേറ്റിംഗ് 8.0 ഓൺ 10

അടുത്ത ചിത്രം ആയ Flaskepost fra P. അഥവാ കോണ്സ്പിറസി ഓഫ് ഫൈത് (Conspiracy of Faith) പുറത്തിറങ്ങിയിട്ടുണ്ട്. DVD ഇറങ്ങാനായി വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്നു. കാരണം തുടരെ തുടരെ അടുത്ത സിനിമ കാണണം എന്ന് മനസ്സിൽ ആഗ്രഹമുള്ള സീരീസുകളിൽ ഒന്നായി മാറി Department Q Series.


 

Monday, June 13, 2016

169. Triple 9 (2016)

ട്രിപ്പിൾ 9 (2016)



Language : English
Genre : Action | Crime | Drama | Thriller
Director :John Hillcoat
IMDB : 6.3

Triple 9 Theatrical Trailer


സ്വപ്നതുല്യമായ കാസ്റ്റിങ്ങ്, ശിവേറ്റൽ എജ്യോഫോർ, കാസി ആഫ്ലെക്, ആന്തണി മാക്കി, ആരോൺ പോൾ, നോർമാൻ റീഡസ്, വുഡി ഹാരൽസൺ, ഗാൾ ഗടോട്ട് പിന്നെ കേറ്റ് വിൻസലറ്റ്. മലയാളത്തിലെ 20-20യെ അനുസ്മരിപ്പിക്കുന്ന കാസ്റ്റിങ്ങ്. ദി റോഡ്‌, ലൊലെസ് എന്ന നല്ല ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺ ഹിൽകോട്ട്. തീയറ്ററിൽ കാണണം എന്ന് മനസ്സിൽ ഉറപ്പിച്ച ഒരു ചിത്രം ആയിരുന്നു ഇത്. എന്നാൽ മിശ്രിത നിരൂപണങ്ങൾ എന്നെ ആ തീരുമാനത്തിൽ നിന്നും പിന്നോട്ട് വലിച്ചു. ബ്ലൂറെ റിലീസ് ആയപ്പോൾ എന്തായാലും കണ്ടേക്കാം എന്ന് തന്നെ കരുതി.

സമൂഹത്തിനു  നല്ലത് ചെയ്യേണ്ട പോലീസുകാർ തിന്മകൾ മാത്രം  ഇരിക്കും. കാശും ആഡംബരവും മോഹിച്ചു റഷ്യൻ മാഫിയയുടെ വലയിൽ വീഴുന്ന അറ്റ്‌ലാൻറ നഗരത്തിലെ ഒരു പറ്റം പോലീസുകാരുടെ കഥയാണിത്. മാഫിയയുടെ തലപ്പത്തിരിക്കുന്ന ഐറിനയുടെ ഭീഷണിയ്ക്കും പ്രലോഭനത്തിനും വഴങ്ങി അവർ ഓരോ ഉദ്യമങ്ങൾ ചെയ്യുന്നു. അവസാനം, ഒരു ഹൈ സെക്യൂരിറ്റി ഓഫീസിൽ നിന്നും കുറച്ചു ഫയലുകൾ മോഷ്ടിക്കണം എന്നാ ദൗത്യം ഏൽപ്പിക്കുന്നു. എന്നാൽ അതിൽ നിന്നും മോഷണം നടത്തണമെങ്കിൽ കൂടുതൽ സമയം ആവശ്യമായി വരും. സമയം കുറച്ചു കൂടി ലഭിക്കണമെങ്കിൽ പോലീസ് ഓഫീസർ ഒരാൾ കൊല്ലപ്പെട്ട് കഴിഞ്ഞാൽ 999 പുറപ്പെടുവിക്കും. എല്ലാ പോലീസ് സേനയും ശ്രദ്ധ അങ്ങോട്ടേക്ക് മാറും. പക്ഷെ ആര്? എങ്ങിനെ? എവിടെ വെച്ച്? 

ചിത്രത്തിൽ സ്കോർ ചെയ്തിരിക്കുന്നത് കേറ്റ് വിൻസലറ്റിൻറെ  റഷ്യൻ മോബ് ബോസ് ആയ ഐറിന എന്ന  വില്ലൻ കഥാപാത്രമാണ്. വളരെയധികം സീനുകളിൽ വരുന്നില്ലയെങ്കിലും വന്ന ഇടത്തെല്ലാം അവർ അവരുടെതായ വ്യക്തി മുദ്ര പതിപ്പിച്ചു. സാവേജസ് എന്നാ ചിത്രത്തിൽ സൽമ ഹായെക് അവതരിപ്പിച്ച കഥാപാത്രത്തോട് എനിക്ക് സാമ്യം തോന്നി. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒരു നടനാണ്‌ ശിവെട്ടൽ, പക്ഷെ അദ്ദേഹം തന്റെ റോൾ നല്ല രീതിയിൽ അവതരിപ്പിച്ചു. നടനവൈഭവത്തിനു വലിയ വെല്ലുവിളി ഒന്നും ഉണ്ടായിരുന്നില്ല ആ റോളിന്. കാസി ആഫ്ലെക്, ആന്തണി മാക്കി എന്നിവരും തരക്കേടില്ലായിരുന്നു. വുഡി ഹാരൽസൻ ഏതു റോളു കിട്ടിയാലും അയാളുടെതായ രീതിയിൽ അവതരിപ്പിച്ചു ഫലിപ്പിക്കുന്നത് ആണ്, ഇതിലും വലിയ മാട്ടമോന്നുമില്ലായിരുന്നു. നിരാശപ്പെടുത്തിയില്ല. ഗൽ ഗടോട്ടിനും നോർമാൻ റീടസിനും ഒന്നും ചിത്രത്തിൽ വലുതായി ഒന്നും സംഭാവന ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് പറയാം.

ഒരു ബാങ്ക് കവർച്ചയോടെ തുടക്കം. അത് വളരെയധികം നമ്മളെ ഇത്തിരി ത്രില്ലടിപ്പിക്കും..പിന്നീട് ചിത്രത്തിൻറെ ഒഴുക്ക് കുറഞ്ഞു ഒരു ഡ്രാമ ത്രില്ലറിലേക്ക് ചുവടു മാറും. അങ്ങനെ കഥയുടെ ഗതി താഴ്ന്നും കയറിയും മുൻപോട്ടു കൊണ്ട് പോയിക്കൊണ്ടേ ഇരിക്കും. പശ്ചാത്തലസംഗീതം ചിത്രത്തിൻറെ രീതിയെ താങ്ങി നിർത്താൻ പലപ്പോഴും സഹായകമാവുന്നുണ്ട്‌. മൊത്തത്തിൽ ഒരു ഡാർക്ക് മോഡിലുള്ള ചിത്രം ആയതു കൊണ്ട് ക്യാമറയും അതെ മാതിരി തന്നെ ഉണ്ടാവും. അത്ര കിടിലൻ ക്യാമറവർക്ക് ഒന്നുമല്ലയെങ്കിലും, തരക്കേടില്ല. മൊത്തത്തിൽ പറഞ്ഞാൽ വലിയ മേന്മ ഒന്നും പറയാനില്ലയെങ്കിലും തരക്കേടില്ലാതെ കണ്ടിരിക്കാൻ ഒരു ചിത്രം. 

എൻറെ റേറ്റിംഗ് 6 ഓൺ 10

Dirty Cop ചിത്രങ്ങളിൽ എന്തായാലും The departedഉം  LA Confidentialഉം  Street Kingsഉം ഒക്കെ കഴിഞ്ഞാലും ഈ ചിത്രം യാതൊരു രീതിയിലും അടുത്തെത്തുകയില്ല. അത് ഉറപ്പു തന്നെയാണ്.

Sunday, June 12, 2016

168. Headhunters (Hodejegerne) (2011)

ഹെഡ്ഹണ്ടർസ്‌ (ഹോടെജെഗെർൻ) (2011)



Language : Norwegian
Genre : Drama | Mystery | Thriller
Director : Morten Tyldum
IMDB : 7.6

Headhunters Theatrical Trailer


എന്തോ വല്ലാത്ത ഇഷ്ടമാണ് സ്കാണ്ടിനേവ്യൻ ത്രില്ലറുകൾ കാണാൻ. അവരുടെ കോമ്പ്ലക്സ് കഥയും, അത് ചിത്രീകരിക്കുന്ന രീതിയും വളരെ വ്യത്യസ്തമാണ്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ത്രില്ലറുകൾ പ്പോഴും ഒരു പടി മേലെ നിൽക്കും എന്നതാണ് മറ്റൊരു മേന്മ.

ജോ നെസ്ബൊ എഴുതിയ അതെ പേരിലുള്ള നോവൽ ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെ മൊർട്ടൻ ടിൽടം സിനിമയാക്കി. നോവലിൻറെ ചേരുവ ഒരു പടി പോലും താഴേക്കു പോകാതെ തന്നെ നിർമ്മിച്ച ഈ ചിത്രം വളരെയധികം വേഗതയുള്ള എന്നാൽ ലോജിക്കില്ലായ്മയ്ക്ക് ഇടം നൽകാത്ത ഒന്നുമാണ്.

റോജർ ബ്രൌൺ നോർവേയിലെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഒരു റിക്രൂട്ടർ ആണ്. ആഡംബര ജീവിതം നയിക്കുന്ന അദ്ധേഹത്തിനു തൻറെ ചിലവുകൾ താങ്ങി നിർത്താൻ തന്റെ കക്ഷികളുടെ വില കൂടിയ പെയിൻറിങ്ങ് മോഷ്ടിക്കുക പതിവാണ്. ഒരു തെളിവു പോലും അവശേഷിക്കാതെ തന്റെ കൃത്യം നടപ്പിലാക്കുന്ന റോജറിനു സെക്യൂരിറ്റി കമ്പനിയിൽ ജോലിക്കാരനായ ഒവേ കൂട്ടുമാണ്‌. ആർട്ട് ഗാലറി നടത്തുന്ന അദ്ധേഹത്തിൻറെ പത്നി ഡയാന ഒരു ദിവസം ക്ലാസ് ഗ്രീവ് എന്ന ഒരു എക്സിക്യൂട്ടീവിനെ പരിചയപ്പെടുത്തുന്നു.ക്ലാസിന്റെ വീട്ടിൽ നിന്നും പെയിന്റിംഗ് മോഷ്ടിക്കുന്നതോടെ റോജറിൻറെ ജീവിതം തകിടം മറിയുന്നു. ക്ലാസ് വിരിച്ച കെണിയിൽ അറിയാതെ തന്നെ റോജർ വീഴുകയായിരുന്നു. ജയത്തിനായി വില്ലനും നായകനും തമ്മിലുള്ള വടംവലിയാണ് ചിത്രം.

ട്വിസ്ടുകളും അസാധാരണമായ വഴിത്തിരിവുകളും കൊണ്ട് നിറഞ്ഞ ഒരു കിടിലൻ ത്രില്ലർ ആണ് ഹെഡ്ഹണ്ടർസ്. ആക്ഷന് പ്രാധാന്യം കുറവാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ ആക്ഷൻ (അടി തടയല്ലാതെയും ഉണ്ടല്ലോ) വളരെയധികം ഉള്ള ഒരു സ്പീഡി ത്രില്ലർ തന്നെയാണിത്. സംവിധായകന്റെയും ചിത്രസമയോജകന്റെയും കഴിവ് ഇവിടെ പൂർണമായും വിനിയോഗിച്ചിരിക്കുന്നു. ക്യാമറവർക്ക് ഒക്കെ അസാധ്യം. ഒരു ഡാർക്ക്‌ ലീനിയർ മോഡിലാണ് മുഴുവൻ ചിത്രീകരണവും. വളരെ മികച്ച രീതിയിലുള്ള കഥപറച്ചിലും ചിത്രം കാണുന്ന ഒരാളെ പൂർണമായും പിടിചിരുത്തുവാൻ കഴിയുന്നു. പശ്ചാത്തല സംഗീതം ചിത്രത്തിൻറെ മൂഡ് നിലനിർത്തി.

നായകനെ അവതരിപ്പിച്ച ആക്സൽ ഹെന്നിയുടെ സ്ക്രീൻ പ്രസൻസ് പറഞ്ഞറിയിക്കാൻ കഴിയില്ല. അദ്ദേഹം തനിക്കു കിട്ടിയ ഓരോ സീനും ശരിക്കും തകർത്ത് വാരി. നായിക അത്ര പ്രാധാന്യമാല്ലാത്ത റോൾ ആയിരുന്നുവെങ്കിൽ ആവശ്യഘടകങ്ങളിൽ വഴിത്തിരിവാകാൻ സഹായിച്ചു.  ഇവിടെ പലർക്കും ഗേം ഓഫ് ത്രോൺസിലൂടെ സുപരചിതനായ നിക്കൊളായി കൊസ്റ്റർ വില്ലനായി വിശ്വാസയോഗ്യമായ പ്രകടനം കാഴ്ച വെച്ചു. ചില സമയത്ത് നായകനെക്കാളും സ്കോർ ചെയ്തു എന്നും പറയാം.

ഒരു കിടിലൻ ആക്ഷൻ ത്രില്ലർ കാംഷിക്കുന്നവർക്ക് കാണാവുന്ന ഒരു സൂപർ ചിത്രം. നിങ്ങളെ ഇത് നിരാശനാക്കില്ല എന്നുറപ്പ്.

എൻറെ റേറ്റിംഗ് 8.3 ഓൺ 10