Cover Page

Cover Page

Tuesday, September 29, 2015

94. My Sassy Girl (Yeopgijeogin Geunyeo) (2001)

മൈ സാസി ഗേൾ (യോഗിജ്യോഗിൻ ഗ്യോന്യോ) (2001)


Language : Korean
Genre : Comedy | Drama | Romance
Director : Kwak Jae-Yong
IMDB Rating: 8.2

My Sassy Girl Theatrical Trailer


മൈ സാസി ഗേൾ കൊറിയയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷൻ റെക്കോർഡ്‌ നേടിയ റൊമാന്റിക് കോമഡി ചിത്രമാണ്. ഏഷ്യൻ രാജ്യങ്ങളായ ജപ്പാനിലും, ചൈനയിലും, തായിവാനിലും എല്ലാം ഈ ചിത്രം വൻ വിജയം കൈവരിച്ച ചിത്രവുമാണ്. പല ഭാഷകളിലേക്കും ഈ ചിത്രം റീമേക്കും ചെയ്തിട്ടുണ്ട്. അപ്പോൾ തന്നെ ചിത്രത്തിൻറെ നിലവാരത്തെ പറ്റി ഞാൻ പറയാതെ തന്നെ മനസിലാക്കാൻ കഴിയുമല്ലോ.

ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള കൗമാരപ്രായത്തിലുള്ള ബന്ധത്തെ ശുദ്ധനർമ്മത്തിന്റെ അകമ്പടിയോടെയാണ് സംവിധായകൻ രൂപപ്പെടുത്തിയിരിക്കുന്നത്. അതും ഒരു പുതുമയോടെ, മൂന്നു ഘട്ടങ്ങളായി കാണിച്ചിരിക്കുന്നു.
ആദ്യത്തേതിൽ എഞ്ചിനീറിംഗ് പഠിക്കുന്ന പയ്യൻ ആകസ്മികമായി ഒരു ധിക്കാരിയായ പെണ്‍കുട്ടിയെ കണ്ടുമുട്ടുകയും, അവളുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നു. അവളുടെ മനസ്സിൽ എന്തോ വേദന ഉണ്ടെന്നു മനസിലാക്കുന്ന ഗ്യൂണ്‍ വൂ (അതാണ്‌ പയ്യന്റെ പേര്) അതെങ്ങിനെയും ശമിപ്പിക്കണം എന്ന് ധൃഡ നിശ്ചയം എടുക്കുന്നു.
രണ്ടാമത്തെ ഘട്ടത്തിൽ അവരുടെ സുഹൃദ്ബന്ധം വേറൊരു തലത്തിലേക്കു പോകുകയും, രണ്ടു പേർക്കും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടം വളരുകയും ചെയ്യുന്നു. ഒരു മരത്തിന്റെ ചുവട്ടിൽ അവർ ഒരു ചെറിയ പെട്ടിയിൽ, രണ്ടു പേർക്കും അങ്ങോട്ടുമിങ്ങോട്ടുമുള്ള വികാരത്തെ ഒരു കത്തിൽ എഴുതി ഒരു ചെറിയ പെട്ടിയിൽ (timecapsule എന്നു സിനിമയിൽ പറയുന്നു) ആക്കി കുഴിച്ചിടുന്നു. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച്, രണ്ടു വർഷത്തിനു ശേഷം ഇതേ ദിവസം 2 മണിയ്ക്ക് ഈ മരത്തിന്റെ കീഴിൽ വീണ്ടും കണ്ടു മുട്ടാം എന്ന തീരുമാനത്തിൽ പിരിയുന്നു.
മൂന്നാമത്തെ ഘട്ടം, വൂ അവിടെ ആ പെണ്‍കുട്ടിയ്ക്കായി ആ മരത്തിന്റെ ചുവട്ടില കാത്തിരിക്കുന്നതായാണ്. എന്നാൽ അവൾ അവിടെ വരില്ല. വൂ, തന്റെ ശ്രമം ഉപേക്ഷിക്കുന്നില്ല, അവൻ ദിവസവും അവിടെയ്ക്ക് വന്നു അവള്ക്കായി കാത്തിരുന്നു കൊണ്ടേയിരുന്നു.

അവൾ വരുമോ? അവരുടെ സ്വപ്നങ്ങളും സ്നേഹവും സഫലമാവുമോ എന്ന ചോദ്യങ്ങള്ക്ക് അവസാനം ചിത്രം പറയുന്നു.

ഒരു ഫ്ലാഷ്ബാക്കിലൂടെ ആണ് കഥ പറയുന്നത്. വൂ എന്ന പയ്യൻറെ ചിന്തകളിലൂടെ ആണ് ഭൂരിഭാഗവും മുൻപോട്ടു പോകുന്നത്. വേറൊരു വിത്യസ്തത എന്താണെന്ന് വെച്ചാൽ, ഇതിലെ പെണ്‍കുട്ടിയുടെ കഥാപാത്രത്തിൻറെ പേര് ഒരിക്കൽ പോലും പറയുന്നില്ല എന്നതാണ്. ഒരു റൊമാൻറിക് കോമടിയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഉള്ള ഈ ചിത്രം പ്രേക്ഷകനെ വളരെ നന്നായി രസിപ്പിക്കുന്നുമുണ്ട്. പൊട്ടിച്ചിരിയ്ക്കാൻ ഒത്തിരി മുഹൂർത്തങ്ങൾ ഉണ്ട് ചിത്രത്തിൽ ഉടനീളം. അതെ മാതിരി, ഇത്തിരി നൊമ്പരങ്ങളും. ചിത്രത്തിനിടയിൽ വരുന്ന ഗാനങ്ങൾ എല്ലാം മനോഹരമാണ്. നായകനായ ചാ ടെ-ഹ്യൂനും നായികയായ ജുൻ-ജി ഹ്യുന്നും തകർപ്പൻ പ്രകടനങ്ങളാണ് കാഴ്ച വെച്ചിരിക്കുന്നത്. 

ഏതൊരു പ്രേക്ഷകനെയും ഇഷ്ടപ്പെടുത്തുന്ന ഒരു sweet romantic comedy ആണിത്.

എൻറെ റേറ്റിംഗ് 8.0 ഓണ്‍ 10

No comments:

Post a Comment