Cover Page

Cover Page

Thursday, October 1, 2015

95. Shaitan (2011)

ശൈത്താൻ (2011)



Language : Hindi
Genre : Crime | Drama | Thriller
Director : Bejoy Nambiar
IMDB Rating : 7.4


Shaitan Theatrical Trailer


അനുരാഗ് കശ്യപ് ഒരു നല്ല സംവിധായകൻ ആണ്, അദ്ദേഹത്തിലുള്ള വേറൊരു നല്ല ഗുണം, സിനിമ നിർമ്മിക്കുന്നതിലൂടെ പുതിയ കഴിവുള്ള സംവിധായകർക്കും അവസരം കൊടുക്കും എന്നുള്ളതാണ്. ബിജോയ് നമ്പ്യാർ എന്ന മലയാളിക്ക് അങ്ങിനെയാണ് ആ നറുക്ക് വീണത്‌. അതൊട്ടും പാഴാക്കാതെ തന്നെ ഒരു മികച്ച ത്രില്ലർ രൂപപ്പെടുത്താൻ ബിജോയ്ക്ക് കഴിഞ്ഞു. വെറും 11 കോടി മാത്രം മുതൽമുടക്കുള്ള ശൈത്താൻ ബോക്സോഫീസിൽ നിന്നും ഏകദേശം 40 കോടിയോളം വാരിക്കൂട്ടിയിട്ടുണ്ട്. നിരവധി നോമിനേഷനുകളും മികച്ച സംവിധായകൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച തിരക്കഥാകൃത്തു എന്ന് മാത്രമല്ല നിരവധി പുരസ്കാരങ്ങളും നേടിയ ഒരു ചിത്രവും കൂടിയാണിത്.

ലോസാഞ്ചലസിൽ നിന്നും മുംബയിലേക്ക് വന്ന അമിയെ അവളുടെ മാതാപിതാക്കൾ ഒരു പാർട്ടിയിലേക്ക് നിർബന്ധിച്ചു കൊണ്ട് പോകുന്നു. അവിടെ വെച്ച് കെസി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കരൻ ചൌധരിയെ പരിചയപ്പെടുന്നു. കെസി തന്റെ കൂട്ടുകാരായ ഡാഷ്, സുബിൻ, താന്യ എന്നിവരെയും അമിയ്ക്ക് പരിചയപ്പെടുന്നു. അവർ ഒരു ദിശാ ബോധമില്ലാതെ ജീവിതത്തെ കുറിച്ച് യാതൊരു ആശങ്കയും ഇല്ലാതെ ജീവിക്കുന്നവരായിരുന്നു. മാനസിക സംഘർഷം നല്ല രീതിയിൽ അനുഭവിക്കുന്ന അമിയ്ക്ക് അവരുടെ കൂട്ട് ഒരാശ്വാസമായിരുന്നു. അങ്ങിനെ അവർ ഒരു വാഹനവുമായിട്ടു റേസ് ചെയ്തു വിജയിക്കുകയും അതിൽ അവർ ആഘോഷിക്കുകയും ചെയ്യുന്നതിനിടെ അവരുടെ ഹമ്മർ കാർ ഒരു ഇരുചക്ര വാഹനത്തിൽ ഇടിക്കുകയും അതിലെ യാത്രക്കാരായ രണ്ടു പേരും തത്ക്ഷണം കൊല്ലപ്പെടുകയും ചെയ്യുന്നു. ഇതിൽ പരിഭ്രാന്തരായ അവർ വാഹനം നിർത്താതെ അവിടെ നിന്നും കടന്നു കളയുന്നു. പക്ഷെ, അവർ അതിൽ നിന്നും രക്ഷപെട്ടില്ല,  വക്രത പിടിച്ച മാൽവാങ്കർ എന്ന ഒരു പോലീസ് ഇൻസ്പെക്ടർ ഇത് അന്യേഷിച്ചു കണ്ടുപിടിക്കുന്നു. എന്നിട്ട്, അയാൾ അവരെ ഈ കേസിൽ നിന്നും രക്ഷപെടുത്തണമെങ്കിൽ 25 ലക്ഷം കൊടുക്കണം എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നു. അതിനായി അവർ എന്തൊക്കെ ചെയ്യുന്നു എന്നുള്ളതാണ് പിന്നീട് പറയുന്നത്.

വളരെ കാലം മുൻപേ കണ്ട ഒരു ചിത്രമാണെങ്കിലും, ഈ റിവ്യൂ എഴുതുമ്പോൾ അതിലെ ഒരു സീൻ പോലും ഞാൻ മറന്നിട്ടില്ല എന്നതാണ് സത്യം. അന്നും ഈ സിനിമ കണ്ടത് വളരെ വൈകിയാണ്, കാരണം ഇതിന്റെ പേര് തന്നെ.. ഒരു ലോക്കൽ ബി ഗ്രേഡ് ബോളിവുഡ് ഹൊറർ ചിത്രമെന്ന് തെറ്റിദ്ധരിച്ചാണ് ഈ ചിത്രം കാണാതിരുന്നത്. ഒരിക്കൽ മലയാളിയായ പ്രശാന്ത്‌ പിള്ള സംഗീതം ചെയ്ത ബാലി എന്നാ പാട്ട് കേട്ടപ്പോൾ മുതൽ ഈ ചിത്രം കാണണമെന്ന് അതിയായ ആഗ്രഹം. അങ്ങിനെ കണ്ടു, മനസ് നിറഞ്ഞു. ഈ ചിത്രത്തിനിങ്ങനെ ഒരു പേരിട്ടതിനു എന്താണ് കാരണം എന്ന് മനസിലായി. ഓരോ ഘട്ടങ്ങൾ (അത് നല്ലതാകട്ടെ ചീത്തയാകട്ടെ0 മനുഷ്യന്റെ ഉള്ളില ഉറങ്ങിക്കിടക്കുന്ന പിശാചു അല്ലെങ്കിൽ ശൈത്താൻ വെളിയിൽ വരുന്നു എന്നാ സ്ഥിതിയെയാണ് അനാവരണം ചെയ്തിരിക്കുന്നത്. ഒന്നടങ്കം ത്രില്ലിംഗ് ആയി ചിത്രം എടുത്തിട്ടുണ്ട്. ഒരു നിമിഷം പോലും ബോറടിക്കാതെ ചടുലമായ സീനുകളും കൊണ്ട് നിറഞ്ഞ ഈ ചിത്രത്തിലെ ഡയലോഗുകൾ വളരെ മികവു പുലര്ത്തുന്നു. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് ചിത്രത്തിൻറെ ആസ്വാദനനിലവാരം കൂട്ടുന്നു. രഞ്ചിത് ബാരോട്ടിൻറെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡ്‌ നില നിർത്താൻ സഹായിക്കുന്നു.

പുതുമുഖങ്ങളാണ് അഭിനയിചിരിക്കുന്നെങ്കിലും കൽക്കി, ശിവ് പണ്ഡിറ്റ്‌, ഗുൽഷൻ എന്നിവർ തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്.പക്ഷെ, ഇവരെയെല്ലാം ശരിക്കും കടത്തി വെട്ടി പ്രകടനത്തിൽ മൊത്തം തിളങ്ങിയത് കേസ് അന്യേഷിക്കാൻ വേണ്ടി വരുന്ന അരവിന്ദ് മാതുർ എന്ന പോലീസ് ഇൻസ്പെക്ടർ ആയും രാജ്‌കുമാർ റാവു അവതരിപ്പിച്ച വില്ലൻ പോലീസുകാരൻ ഒരു രക്ഷയില്ലാത്ത അഭിനയം ആയിരുന്നു. ബിജോയ്‌ നമ്പിയാർ നല്ല കഴിവുള്ള സംവിധായകാൻ എന്ന തെളിയിച്ച ചിത്രം. 

എൻറെ റേറ്റിംഗ് 8 ഓണ്‍ 10



No comments:

Post a Comment