Cover Page

Cover Page

Monday, October 5, 2015

96. SouthPaw (2015)

സൗത്ത്പോ (2015)



Language : English
Genre : Action | Drama | Sport
Director : Antoine Fuqua
IMDB Rating : 7.6


Southpaw Theatrical Trailer


അന്ടോയിൻ ഫക്ക്വ എന്ന മാസ് പടങ്ങളുടെ സംവിധായകനും ജേക് ജൈലൻഹാൾ എന്ന അനുഗ്രഹീത നടനും ഒന്ന് ചേർന്നാൽ എന്ത് സംഭവിക്കുമോ, അത്  സൗത്ത്പോ എന്ന ചിത്രത്തിലും പ്രതീക്ഷിക്കാൻ കഴിയും. ജേക്കിന്റെ തകർപ്പൻ പെർഫോർമൻസിൻറെ അകമ്പടിയോടെയും അകാലത്തിൽ വിട പറഞ്ഞു പോയ ജെയിംസ്‌ ഹോർണരും കൂടി ഒരു നല്ല വിരുന്നാണ് പ്രേക്ഷകർക്ക് നൽകിയത്. ഹോളിവുഡിൽ വീശിയടിക്കുന്ന സ്പോർട്സ്-മോട്ടിവേഷൻ ചിത്രങ്ങളുടെ ചുവടു പറ്റി തന്നെയാണ് ഫക്ക്വ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, ഇത്തവണ ഇവിടെ ബന്ധങ്ങൾക്കാണ് കൂടുതൽ മുൻതൂക്കം നൽകിയിരിക്കുന്നത്.

ബില്ലി "ദി ഗ്രേറ്റ്" ഹോപ്‌ തോൽവിയറിയാതെ നിൽക്കുന്ന ഒരു ബോക്സർ ആണ്. ലോക ചാമ്പ്യൻ ആയ അദ്ദേഹം തന്റെ സുന്ദരിയായ ഭാര്യയും ഒരു മകളുമൊത്ത് സന്തോഷപൂർവമായ ആഡംബര ജീവിതം നയിക്കുന്ന ഒരു സ്പോർട്സ്മാൻ കൂടിയാണ്. പക്ഷെ, ബില്ലിയുടെ ഏറ്റവും വലിയ ഒരു പോരായ്മ എന്നാൽ മത്സരങ്ങളിൽ അദ്ദേഹം തന്റെ ബലമായിട്ടു കരുതുന്നതും അദ്ധേഹത്തിന്റെ ദേഷ്യം ആണ്. തന്റെ കലി മുഴുവൻ അദ്ദേഹത്തിന്റെ എതിരാളിയെ തോല്പ്പിക്കുന്നതിലൂടെ തീർക്കുന്നു. മിഗ്വേൽ എന്ന ബോക്സറുമായിട്ടുള്ള വാക്കുതർക്കത്തിനിടെ ബില്ലിയുടെ ഭാര്യയായ മൌറീൻ മിഗ്വേലിന്റെ സഹോദരനായ ഹെക്ടറിന്റെ വെടിയേറ്റ്‌ കൊല്ലപ്പെടുന്നു. അതു താങ്ങാനാവാതെ ബില്ലി മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു ഹെക്ടറിനെ കൊല്ലണമെന്ന വെറിയുമായി നടക്കുന്നു.ഇതിനിടെ തന്റെ മകളെ പരിപാലിക്കാൻ കഴിയില്ല എന്ന കാരണത്താൽ കുട്ടിയെ Child Protection സെൻററിലേക്ക് ഗവണ്‍മെൻറ് മാറ്റുന്നു. ഒരു മത്സരത്തിൽ റഫറിയെ ഇടിച്ചു എന്ന കാരണത്താൽ പ്രൊഫഷനൽ ബോക്സിങ്ങിൽ ഒരു വർഷത്തേക്ക് വിലക്കുമേർപ്പെടുത്തുന്നു. അതെ സമയം, വരുമാനമോന്നുമില്ലാതാകുന്നതോടെ തന്റെ സ്വത്തുക്കൾ എല്ലാം കണ്ടു കെട്ടി, അദ്ദേഹം മോശമായ ഒരു അവസ്ഥയിലെക്കെത്തുന്നു. പിന്നീട്,ടൈറ്റസ് ടിക്ക് വിൽസ് എന്ന ഒരു മുൻ ബോക്സറും പരിശീലകൻറെ ജിമ്മിൽ അദ്ദേഹം ജോലി നോക്കി പരിശീലനം തുടങ്ങുന്നു. എന്നാൽ റ്റിക്കിന്റെ പരിശീലനം ബില്ലിയുടെ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് വഴി തുറക്കുന്നു. തന്റെ കുട്ടിയുമായി ഒരുമിച്ചു ജീവിക്കാൻ കഴിയുമോ? ബില്ലി തിരിച്ചു വിജയത്തിലേക്ക് എത്തുമോ എന്നുള്ള ചോദ്യങ്ങള്ക്ക് ഉത്തരം നല്കുന്നു സൗത്ത്പോ എന്ന ഈ ചിത്രം.

ആദ്യമേ തന്നെ പറയട്ടെ, ഒരു predictable കഥ തന്നെയാണിത്. എന്നാൽ അന്ടോയിൻ ഫക്ക്വയുടെ narration ആണ് ഈ ചിത്രത്തിൻറെ മുതല്ക്കൂട്ട്. ജെക്കിന്റെ അഭിനയപാടവവും ബില്ലിയുടെ മകളായ ലൈലയായി അഭിനയിച്ച ഊന ലോറന്സിന്റെയും ഫോറസ്റ്റ് വിറ്റെക്കറിന്റെ അഭിനയവും കൂടി ആയപ്പോൾ ചിത്രത്തിൻറെ ആസ്വാദനതലം കൂട്ടി. അച്ഛൻ-മകൾ സെന്റിമെന്റ്സ് ശരിക്കും പ്രേക്ഷകന്റെ മനസ്സിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞത് ഇവരുടെ അഭിനയം കൊണ്ട് തന്നെയാണ്. ആ കുട്ടി നല്ല ഒരു അഭിനെത്രിയാണെന്നതിൽ യാതൊരു സംശയവുമില്ല. ജെയിംസ്‌ ഹോർണറിന്റെ സംഗീതവും ആ വികാരത്തിന്റെ അളവ് കൂട്ടുന്നുമുണ്ട്. 

ഹോളിവുഡ് സ്ഥിരം ഫോർമുലയിൽ വന്ന ഈ സ്പോര്ട്സ് ചിത്രം ഒരിക്കലും നിങ്ങളെ ബോറടിപ്പിക്കുന്നില്ല.

എന്റെ റേറ്റിംഗ് 8.1 ഓണ്‍ 10

No comments:

Post a Comment