ദി മാർഷ്യൻ (2015)
Language : English
Genre : Drama | Sci-Fi
Director : Ridley Scott
IMDB Rating: 8.3
The Martian Theatrical Trailer
മാർഷ്യൻ എന്നാൽ ആംഗലേയ ഭാഷയിൽ മാർസ് എന്ന ഗ്രഹത്തിലെ അന്തേവാസി എന്നാണ്. ചൊവ്വ എന്ന ഗ്രഹത്തിൽ ഒരു അപകടം മൂലം പെട്ട് പോകുന്ന ഒരു മനുഷ്യന്റെ കഥയാണ് മാർഷ്യൻ എന്ന ചിത്രത്തിലൂടെ റിഡ്ലി സ്കൊട്ട് അവതരിപ്പിക്കുന്നത്. ആൻഡി വീർ എഴുതിയ വളരെ പ്രശസ്തമായ ഒരു നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിൻറെ തിരക്കഥ ഡ്രൂ ഗൊദ്ദാർദ് രചിച്ചിരിക്കുന്നത്. കാസ്റ്റ് എവേ, ലൈഫ് ഓഫ് പൈ, ദി ഗ്രാവിറ്റി തുടങ്ങിയ അതിജീവന (Survival) ചിത്രങ്ങളുടെ ചുവടു പറ്റിയാണ് ഈ ചിത്രവും പുരോഗമിക്കുന്നത്.
ചൊവ്വാഗ്രഹ പര്യടനത്തിനിടെ ഒരു കൊടുങ്കാറ്റിൽ നിന്നും രക്ഷപെടുന്ന സമയത്ത് മാർക്ക് വാട്ട്നി എന്നാ നാസയുടെ ബഹ്യാരാകാശയാത്രികൻ ആ ഗ്രഹത്തിൽ പെട്ട് പോകുന്നു. കൂട്ടുകാർ അയാൾ മരിച്ചു പോയി എന്ന് ഉറപ്പിക്കുന്നതിനാൽ അവർ കൂടുതൽ തിരയുന്നുമില്ല. എന്നാൽ അത്ഭുതം എന്ന് പറയട്ടെ, അയാൾ സാരമായ പരുക്കുകളോടെ രക്ഷപെടുന്നു. വളരെ കുറച്ചു ആഹാരവും ജലവും മാത്രം അവശേഷിക്കുമ്പോൾ അദ്ദേഹം തന്റെ സ്വയസിധമായ ബുദ്ധിയും ധൈര്യവും ഉപയോഗിച്ച് അവിടെ ജീവിക്കാൻ തുടങ്ങുന്നു.പ്രത്യാശയാണ് അദ്ദേഹത്തെ അവിടെ മുൻപോട്ടു പോകാൻ ചിന്തിപ്പിച്ച ഘടകം. അവിടെ അദ്ദേഹം കൃഷി ചെയ്യുന്നു എന്നുള്ളതെല്ലാം അതിലുൾപ്പെടും.
അതേ സമയം, അയാൾ ഭൂമിയുമായി (നാസാ കേന്ദ്രം) വാർത്താവിനിമയം നടത്താൻ കിണഞ്ഞു പരിശ്രമിച്ചു അതിൽ അദ്ദേഹം വിജയിക്കുന്നു. പിന്നീട്, നാസ അയാളെ തിരിച്ചു കൊണ്ട് വരാനായുള്ള ഉദ്യമാം ആരംഭിക്കുന്നു. അതേ സമയം, നാസയുടെ പുതിയ ഉദ്യമമായ എരീസ് 4ഇൽ അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കൾ നാസയുടെ പ്ലാനിനു വിപരീതമായി പുതിയൊരു ഉപായവുമായി മാർക്കിനെ രക്ഷപെടുത്താനായി പോകുന്നു. മാർക്ക് രക്ഷപെടുമോ? അവർക്ക് രക്ഷിക്കാനാകുമോ? എന്ന ചോദ്യങ്ങൾക്കുത്തരമാണ് ദി മാർഷ്യൻ.
ബോക്സോഫീസിൽ കഷ്ടിച്ചു രക്ഷപെട്ട പ്രോമീത്യൂസ് എന്ന ചിത്രത്തിന് ശേഷം റിഡ്ലി സ്കോട്ട് എന്ന അനുഗ്രഹീത സംവിധായകൻറെ ഒരു വൻ തിരിച്ചു വരവാണ് ദി മാർഷ്യൻ. അദ്ദേഹം ശരിക്കും സംവിധാനത്തിലും കഥാവിവരണത്തിലും തകർത്തു എന്ന് ഒരു സംശയം കൂടാതെ തന്നെ പറയാം. നർമ്മവും ഗൌരവവും തനതായ രീതിയിൽ അദ്ദേഹം മിശ്രണപ്പെടുത്തിയത് കൊണ്ട് ഈ ഗ്രാഫിക്സ് വിസ്മയം ഒരു രീതിയിലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. ഗ്രാഫിക്സ് വളരെയധികം മുന്നിട്ടു നിൽക്കുന്നുണ്ട് ഓരോ സീനിലും. ചില സീനുകളിൽ എല്ലാം പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ അദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ ഉദ്യമത്തിനു അടിവരയിട്ടെന്നോണമാണ് മാറ്റ് ദാമന്റെ അഭിനയവും. ഒരു സഹപ്രവർത്തകനും കൂടെയില്ലാതെ അഭിനയിക്കുക എന്നത് ശരിക്കും ഏതൊരു അഭിനേതാവിനും ഒരു കടുത്ത വെല്ലുവിളിയാണ്. (ടോം ഹാങ്ക്സ്, ജേംസ് ഫ്രാങ്കോ തുടങ്ങിയവർ അഭിനയിച്ചു ഫലിപ്പിച്ചതാണെങ്കിലും) മാറ്റ് പ്രശംസാവഹമായ അഭിനയം ആണ് കാഴ്ച വെച്ചത്.
ജെസീക്ക ഷാസ്റ്റൈൻ, കേറ്റ് മാര, ജെഫ് ദാനിയെൽസ്, ഷിവെറ്റെൽ എജിഫോർ, മൈക്കൽ പീന തുടങ്ങിയ ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ഷിവറ്റെൽ അവതരിപ്പിച്ച ഇന്ത്യക്കാരനായ നാസ ശാസ്ത്രജ്ഞൻ വിൻസന്റ് കപൂർ നാസയിലെ ഒരു വലിയ പങ്കു വരുന്ന ഭാരതീയരുടെ പ്രതീകമാണ്. അദ്ദേഹം ആ റോളിൽ നന്നായി തിളങ്ങി.
ഞാൻ 2ഡി ആണ് കണ്ടത്, അതിനുള്ളതെ ഉള്ളൂ എന്നിലും മുൻപ് കണ്ടവർ പറഞ്ഞ പ്രകാരമാണ് 2D കാണാൻ നിര്ബന്ധിതനായത്, 2 മണിക്കൂറും 20 മിനുട്ടും 3D കണ്ണാടി വെച്ച് കാണുന്നതിലുള്ള അലോസരം വേറെ ഭാഗത്ത്. എന്നിരുന്നാലും, 3Dയിൽ കണ്ടില്ലെങ്കിൽ വലിയ നഷ്ടമായി തോന്നില്ല എന്നതാണ് എന്റെ അഭിപ്രായം (തികച്ചും വ്യക്തിപരമാണ്).
ഈ ദ്രിശ്യവിസ്മയം ഒരിക്കലും നിങ്ങൾ കാണാതെ പോകരുത്.
എന്റെ റേറ്റിംഗ് : 8.3 ഓണ്‍ 10
No comments:
Post a Comment