Cover Page

Cover Page

Sunday, October 18, 2015

101. Loukyam (2014)

ലൗക്യം (2015)




Language : Telugu
Genre : Comedy | Romance
Director : Sriwass
IMDB : 6.5

Loukyam Theatrical Trailer


ജയം എന്ന ചിത്രത്തിലെ വില്ലനായി ശ്രദ്ധേയനായ ഗോപിചന്ദ് നായകനായി അഭിനയിച്ചു 2014ൽ പുറത്തിറങ്ങിയ റൊമാൻറിക് കൊമാടിയാണ് ലൗക്യം. ശ്രീവാസ് ആണ് സംവിധാനം. ഇവർ രണ്ടു പേരും ഒരുമിച്ചപ്പോൾ 2007ൽ ലക്‌ഷ്യം എന്ന സൂപ്പർഹിറ്റ്‌ പിറന്നിരുന്നു.  അത് ഒരു ആക്ഷൻ ചിത്രമായിരുന്നുവെങ്കിൽ ഇത് ഒരു കോമഡി ചിത്രമാണ്. അനൂപ്‌ റൂബൻസ് ആണ് സംഗീതസംവിധാനം.

വെങ്കിടേശ്വരലു എന്ന വെങ്കി വാറങ്കലിലെ ഒരു ഡോണായ ബാബുജിയുടെ പെങ്ങളെ കൂട്ടുകാരന് വേണ്ടി കല്യാണനാളിനന്നു കടത്തുന്നു.അതിനു ശേഷം വെങ്കി തൻറെ സ്വന്തം സ്ഥലമായ ഹൈദരാബാദിൽ വെച്ച് ചന്ദ്രകല എന്ന പെണ്‍കുട്ടിയെ കാണുന്നു. അൽപ്പം കുറുമ്പത്തിയായ ചന്ദ്രകലയെ അയാൾക്ക്‌ പെട്ടെന്ന് തന്നെ ഇഷ്ടമാവുന്നു. സ്ഥിരം തെലുങ്ക് ചിത്രങ്ങളിൽ കാണുന്നത് പോലെ പിന്നീട് പെണ്ണിനെ വലയിലാക്കാനുള്ള തന്ത്രങ്ങൾ മെനയുകയും, അത് ഫലവത്താകുകയും ചെയ്യുന്നു. സിറ്റിയിലെ ഗുണ്ടയായ സത്യയുടെ പെങ്ങളാണെന്നു വെങ്കി തിരിച്ചറിയുന്നു. ഇതേ സമയം ബാബ്ജി വെങ്കിയ്ക്ക്‌ വേണ്ടിയുള്ള തിരച്ചിൽ തുടരുകയും ചെയ്യുന്നു. എന്നാൽ നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ വെങ്കിയുടെ അച്ഛനെയും സിപ്പിയെന്ന ടാക്സി ഡ്രൈവറെയും കൂടെ കൂട്ടുന്നു. പിന്നീടുള്ള ഒരു cat & mouse game ആണ് ചിത്രത്തിലുടനീളം. വെങ്കിയായിട്ടു ഉണ്ടാക്കിയ പ്രശ്നങ്ങൾ എങ്ങിനെ പരിഹരിക്കുന്നു എന്നത് നർമ്മത്തിൽ ചാലിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകനായ ശ്രീവാസ്.

വലിയ പുതുമയൊന്നുമില്ലാത്ത കഥയെ തികച്ചും നർമ്മവും പ്രേമവും മിശ്രിതപ്പെടുത്തി പറഞ്ഞിരിക്കുന്നത് കൊണ്ട് ബോറടിക്കാതെ കണ്ടിരിക്കാം. എന്നാൽ ചില ഇടങ്ങളിൽ ഇത്തിരി ഇഴച്ചിൽ സംഭവിക്കുന്നുണ്ടെങ്കിലും അത് വീണ്ടും പഴയ താളത്തിൽ തിരിചെത്തുന്നുണ്ട്. ശ്രീവാസിന്റെ സംവിധാനം തന്നെ. പോരാത്തതിന് ഗോപി ചന്ദിന്റെ മിന്നുന്ന പ്രകടനവും. അദ്ദേഹത്തിന്റെ കോമിക് ടൈമിംഗ് ഒക്കെ അപാരം. ബ്രഹ്മാനന്ദം എന്തായാലും ഇത്തവണ വെറുപ്പിച്ചില്ല എന്നത് വേറെ കാര്യം. നല്ല സപ്പോർട്ട് ഉണ്ടായിരുന്നു  ഗോപിയ്ക്ക്.പക്ഷെ, ഇത്തവണ കോമഡിയിൽ ഏറ്റവും തിളങ്ങിയത് ബേണിംഗ് സ്റ്റാർ ബബ്ലൂ ആയി വന്ന പ്രിത്വി ആയിരുന്നു.. ആളുടെ കോമഡി ചിരിയ്ക്കു വക നല്കുന്നതായിരുന്നു. സ്ഥിരം രീതിയിലുള്ള വേഷമാണെങ്കിലും സമ്പത്ത് തരക്കേടില്ലാതെ ചെയ്തു. രാകുൽ പ്രീത് സിംഗ് അത്ര കണ്ടു വലിയ വേഷമല്ലായിരുന്നുവെങ്കിലും മോശമാക്കാതെ ചെയ്തു. 

സംഗീതം പോരായിരുന്നു. പാട്ടുകൾ ഒന്നും നിലവാരത്തിനോത്തുയർന്നില്ല. ചില ഡയലോഗുകൾ ഒക്കെ അതീവ രസകരമായിരുന്നു. 

ഒരു മോശമല്ലാത്ത സിമ്പിൾ കോമഡി ചലച്ചിത്രം.

എന്റെ റേറ്റിംഗ് 7.0 ഓണ്‍ 10

No comments:

Post a Comment