Cover Page

Cover Page

Wednesday, October 7, 2015

97. KL 10 Patthu (2015)

കെ.എൽ 10 പത്ത് (2015)





Language : Malayalam
Genre : Comedy | Romance
Director : Muhsin Parari
IMDB Rating : 7.0


KL10 Patthu Theatrical Trailer

നവാഗതനായ മുഹ്സീൻ പരാരി സംവിധാനം ചെയ്തു 2015 ഈദിന് റിലീസ് ചെയ്ത ഒരു റൊമാൻറിക് കോമഡിയാണ് കെ.എൽ 10 പത്ത്. ആദ്യമേ തന്നെ ഒരു ക്ഷമ പറഞ്ഞു കൊണ്ട് തന്നെ തുടങ്ങട്ടെ, ഇത് ഞാൻ തീയറ്ററിൽ കണ്ടിട്ടില്ല. സിനിമ കണ്ടു കഴിഞ്ഞപ്പോൾ തീയറ്ററിൽ കാണാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ഇവിടെ (ഗൾഫ്) റിലീസ് ആയതുമില്ല. സോഷ്യൽ മീഡിയ ഭുജികൾ റിവ്യൂ ഇട്ടു തകർത്തെറിഞ്ഞ ഒരു കൊച്ചു നല്ല ചിത്രം. "A freshly brewed coffee"

രണ്ടേ രണ്ടു കാരണങ്ങളാണ് എന്നെ ഈ ചിത്രം കാണുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്, ഒന്ന് ഉണ്ണി മുകുന്ദനും (കാരണം അദ്ദേഹത്തിന്റെ അഭിനയവും, പിന്നെ സിനിമാ സെലെക്ഷനും) രണ്ടാമത് മലപ്പുറം ഭാഷയും (കാരണം ഞങ്ങൾ ഈ മധ്യതിരുവിതാംകൂർകാര്ക്ക് ആ ഭാഷ അത്ര വശമില്ല). പക്ഷെ, എന്നിരുന്നാലും ചില വിശ്വസ്തരായ സുഹൃത്തുക്കൾ പറഞ്ഞതിൻ പ്രകാരം ചിത്രം കാണാം എന്ന് തീരുമാനിച്ചു. തുടക്കം തന്നെ, വളരെ വിത്യസ്തമായി തോന്നിയതോടെ അൽപ്പം താല്പര്യം ജനിച്ചു തുടങ്ങി. അഹ്മദും ഷാദിയയും കമിതാക്കളാണ്, എന്നാൽ അവരുടെ ബന്ധം വീട്ടുകാർ സമ്മതിക്കുന്നില്ല, അതുമൂലം രണ്ടു പേരും കൂടി രെജിസ്റ്റർ ചെയ്യാൻ വേണ്ടി ഒളിച്ചോടുന്നു. ഇതറിയുന്ന അഹ്മദിന്റെ സഹോദരനായ അജ്മലും കൂട്ടുകാരും അവരുടെ പുറകെ പോകുന്നു. ഒരു പറ്റം കൂട്ടുകാര് അജ്മലിന്റെ കൂടെ ഉണ്ടെങ്കിലും, ഓരോരുത്തർക്കും അവരുടെതായ ആവശ്യമുണ്ട്. ഈ അവസരങ്ങളിൽ ഉണ്ടാകുന്ന പൊല്ലാപ്പുകളും ഒക്കെയാണ് ചിത്രം പറയുന്നത്. ഇതാണ് അടിസ്ഥാന കഥയെങ്കിലും, മലപ്പുറം ആ ചെറിയ ഗ്രാമത്തിന്റെ കഥയും പറയുന്നുണ്ട്, അവിടുത്തെ രാഷ്ട്രീയം, ഫുട്ബോൾ കളി, അവരുടെ ഭാഷയുടെ ശൈലിയിലുള്ള കോമഡി എല്ലാം നല്ല രീതിയിൽ മിശ്രിതപ്പെടുത്തിയിട്ടുണ്ട്. 

ഏതൊരു സിനിമാസ്വാദകനും ഉള്ളു നിറഞ്ഞു കാണാൻ പറ്റിയ രീതിയിൽ തന്നെയാണ് ചിത്രം തയാർ ചെയ്തിരിക്കുന്നത്. ഓരോ അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കോമടിയ്ക്ക് വേണ്ടി ഈ സിനിമയിൽ സീനുകൾ നിർമ്മിചിട്ടില്ല. റ്റ്വിസ്ട്ടുകളും (ത്രില്ലർ ട്വിസ്റ്റ്‌ അല്ല) നന്നായിരുന്നു. ശരിക്കും ചിരി ഉളവാക്കുന്നതായിരുന്നു.

മറ്റു സിനിമകളെ അപേക്ഷിച്ച് ഈ ചിത്രം ഒരു ജിന്ന് (ശ്രീനാഥ് ഭാസി) ആണ് കഥ പറഞ്ഞു പോകുന്നത്. വളരെ കാലങ്ങള്ക്കു ശേഷം നല്ല ഒരു റോൾ ആണ് ശ്രീനാഥിനു കിട്ടിയിരിക്കുന്നത്. അദ്ദേഹം അത് നൂറു ശതമാനം ന്യായീകരിചിട്ടുമുണ്ട്. ഉണ്ണി മുകുന്ദനെ ആദ്യമായി ഇഷ്ടപ്പെട്ട ഒരു ചിത്രം കൂടിയാണിത്. അദ്ദേഹത്തിന് അഭിനയിക്കാൻ അറിയാം എന്ന് ശരിക്കും തന്റെ ശരീര ഭാഷയിലൂടെയും ഡയലോഗ് ടെലിവെറിയിലൂടെയും നമുക്ക് മനസിലാക്കി തരുന്നു. ചാന്ദ്നി ശ്രീധരൻ (തമിഴിൽ മ്രിതിക) തന്റെ റോൾ ഭംഗിയാക്കി, തനി വടക്കൻ മുസ്ലീം കുട്ടിയായി നല്ല ചേർച്ചയും അഴകും ഉണ്ടായിരുന്നു. സൈജു കുറുപ്പ്, അജു തോമസ്‌, നീരജ് മാധവ്, മാമുക്കോയ, എല്ലാവരും നന്നായി എന്ന് പറയാം. പശ്ചാത്തല സംഗീതം നന്നായി. 

ഇതൊരു പെർഫെക്റ്റ്‌ ചിത്രമല്ല, എന്നാൽ കൂടി ഒരു പരിധി വരും

സോഷ്യൽ മീഡിയയുടെ ബലിയാടായി മാറിയ ചിത്രമാണെങ്കിലും സംവിധായകനായ മുഹ്സീനു ഒരു കാര്യത്തിൽ അഭിമാനിയ്ക്കാം. ഒരു പ്രസന്നമായ ഒരു ചിത്രം പ്രേക്ഷകന് സമ്മാനിച്ചു എന്നതിൽ.
 

എന്റെ റേറ്റിംഗ് 7.5 ഓണ്‍ 10


No comments:

Post a Comment