Cover Page

Cover Page

Wednesday, October 28, 2015

102. Love 24/7 (2015)

ലവ് 24/7 (2015)





Language : Malayalam
Genre : Drama | Romance
Director : Sreebala K. Menon
IMDB :  

Love 24/7 Theatrical Trailer

എഴുത്തുകാരിയും സത്യൻ അന്തിക്കാടിൻറെ സഹസംവിധായികയുമായ  ശ്രീബാല കെ മേനോൻ അണിയിച്ചൊരുക്കിയ ഒരു ലളിതമായ പ്രണയകഥ ആണ് ലവ് 24/7. കൊട്ടിഘോഷിക്കാൻ തക്ക ഒന്നുമില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ഇത് (ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്). ദിലീപും പുതുമുഖമായ നിഖില വിമലും പ്രധാന റോളുകൾ അവതരിപ്പിച്ച ഈ ചിത്രത്തിൽ ലെന, ശ്രീനിവാസൻ, സുഹാസിനി, ശശികുമാർ, സിദ്ധാർത് ശിവ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ നീണ്ട താരനിരയും അവർക്ക് കൂട്ടായിട്ടു ഈ സിനിമയിൽ ഉണ്ട്. ബിജിബാലും സമീർ ഹഖും യഥാക്രമം സംഗീതവും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു.

സിനിമ പുരോഗമിക്കുന്നത് തിരുവനന്തപുരം സ്വദേശിനിയായ കബനി നാലാമിടം എന്നാ ന്യൂസ്‌ ചാനലിൽ ട്രെയിനീ ആയി ചേരുന്നത് മുതലാണ്‌. അവിടെ രൂപേഷ് നമ്പ്യാർ എന്ന ആഘോഷിക്കപ്പെടുന്ന ഒരു അവതാരകനുമായി ചങ്ങാത്തിലാവുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്യുന്നു.  ഇത് മൂല കഥയാണെങ്കിലും, അവിടെ നിരവധി കഥാപാത്രങ്ങളും, അവരുടെ മാനസിക വൈകാരികതയും, സങ്കടങ്ങളും, ദുഖങ്ങളും ഒക്കെ പറഞ്ഞു പോകുന്നുണ്ട്. കോർപറേറ്റ് എങ്ങിനെ മീഡിയയ്ക്ക് മേല സ്വാധീനം ചെലുത്തുന്നു എന്നു ചിത്രത്തിൽ ഒരു തരത്തിൽ പരാമർശിക്കുന്നുണ്ട്.Love Comes in all sizes and age എന്ന വാക്യം അർത്ഥവാക്കുന്ന തരത്തിൽ രണ്ടു മദ്ധ്യവയസ്കരുടെ കഥയും പറയുന്നുണ്ട്. ഇതെല്ലാം നല്ല രീതിയിൽ തന്നെ ശ്രീബാല അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എങ്കിലും എന്തോ ഒരു കുറവ് തുടക്കം മുതൽ അനുഭവപ്പെട്ടിരുന്നു. 

ദിലീപ് തന്റെ റോൾ അനായാസേന ചെയ്തു. ഒരു തരത്തിൽ ഇത്തരം നല്ല റോളുകൾ എടുക്കുന്നത് തന്നെ അദ്ദേഹത്തിന്റെ കരീറിൽ നന്നായി വരാനുള്ള സാധ്യത കാണുന്നു. പക്ഷെ, ഇവിടുത്തെ പ്രേക്ഷകർക്ക്‌ എന്താണ് ദിലീപിൽ നിന്നും വേണ്ടതു എന്ന് ഇത് വരെ ദിലീപിനോ അല്ലെങ്കിൽ സംവിധായകർക്കോ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് സത്യം. നിഖില വിമൽ ഒരു നാടൻ സുന്ദരിയായി തോന്നി. ഒരു പുതുമുഖമെന്ന ജാള്യതയോ പരിഭ്രമമൊ ഇല്ലാതെ തന്നെ അവർ അവരുടെ റോൾ ഭംഗിയായി ചെയ്തു. എന്റെ എല്ലാ വിധ വിജയാശംസകളും നേരുന്നു. ശശികുമാർ, സുഹാസിനി എന്നിവരും തങ്ങളുടെ റോളുകൾ വളരെ ഭംഗിയായി ചെയ്തു. അവരുടെ പ്രണയം ഒക്കെ കാണാൻ ഒരു രസമുണ്ടായിരുന്നു. ലെന എന്നാ നടിയെ ഇപ്പോഴും നമ്മുടെ സംവിധായകർ വേണ്ട വിധം ഉപയോഗിക്കുന്നില്ല എന്നാണ് തോന്നുന്നത്. വളരെ ചെറിയ റോളുകളിൽ അവരെ തളച്ചിടുന്നു എന്ന് തോന്നിപ്പോകും. ഇതിൽ ചെറിയ റോൾ ആയിരുന്നെങ്കിലും നല്ല ഫലപ്രദമായി തന്നെ ചെയ്തു. ഇപ്പോഴും നായികയായി വരാനുള്ള ഭംഗിയൊക്കെ അവർക്കുണ്ട് (പ്രിത്വിരാജ് പറഞ്ഞത് എത്രയോ സത്യം). ശ്രീനിവാസൻറെ റോൾ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹം അതു അനായാസമന്യെ ചെയ്തു. ബിജിബാലിന്റെ സംഗീതം തരക്കേടില്ല.

മൊത്തത്തിൽ പറഞ്ഞാൽ ബോറടിയ്ക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരു സിമ്പിൾ ചിത്രമാണ് ലവ് 24 / 7.

എന്റെ റേറ്റിംഗ് 6.2 ഓണ്‍ 10

No comments:

Post a Comment